കുവൈറ്റിലേക്ക് തിരുവനന്തപുരത്തു നിന്ന് ജസീറ എയർവേയ്സ് സർവീസ്; ആദ്യ ഘട്ടത്തിൽ ആഴ്ചയിൽ 2 ദിവസം

Last Updated:

ജസീറയുടെ വരവോടെ ദക്ഷിണ കേരളത്തിലെയും തമിഴ് നാട്ടിലെയും യാത്രക്കാർക്ക് കുറഞ്ഞ ചെലവിൽ കുവൈറ്റ് യാത്ര നടത്താനാകും

തിരുവനന്തപുരം: കുവൈറ്റിലെ ജസീറ എയർവേയ്സ് തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് സർവീസ് തുടങ്ങുന്നു. ഒക്ടോബർ 30 ന് തുടങ്ങുന്ന സർവീസ് ആദ്യ ഘട്ടത്തിൽ ആഴ്ചയിൽ രണ്ടു ദിവസമായിരിക്കും. ആഴ്ചയിൽ 3 ദിവസം സർവീസ് ഇതേ സെക്ടറിൽ സർവീസ് നടത്തുന്ന കുവൈറ്റ് എയർവേയ്സിനു പുറമെയാണ് ജസീറയുടെ സർവീസ്.
തിരുവനന്തപുരത്തു നിന്ന് തിങ്കൾ ബുധൻ ദിവസങ്ങളിൽ രാവിലെ 2.50 നു പുറപ്പെട്ട് 5.55 ന് കുവൈറ്റിലെത്തും. കുവൈറ്റിൽ നിന്ന് വൈകിട്ട് 6. 25 ന് പുറപ്പെടുന്ന വിമാനം പുലർച്ചെ 2.05 ന് തിരുവനന്തപുരത്തെത്തും. 160 പേർക്കു യാത്ര ചെയ്യാവുന്ന എ 320 വിമാനമാണ് സർവീസിന് ഉപയോഗിക്കുക.
advertisement
ജസീറയുടെ കേരളത്തിലേയ്ക്കുള്ള രണ്ടാമത്തെ സർവീസ് ആണിത്. ബജറ്റ് എയർലൈൻ ആയ ജസീറയുടെ വരവോടെ ദക്ഷിണ കേരളത്തിലെയും തമിഴ് നാട്ടിലെയും യാത്രക്കാർക്ക് കുറഞ്ഞ ചെലവിൽ കുവൈറ്റ് യാത്ര നടത്താനാകും. വിമാന സർവീസിനുള്ള ബുക്കിങ് തുടങ്ങി.
News Summary-Kuwait's Jazeera Airways to begin service from Thiruvananthapuram International Airport. The first phase of service starting on October 30 will be 2 days a week. Jazeera's service is in addition to Kuwait Airways, which operates 3 days a week in the same sector.
മലയാളം വാർത്തകൾ/ വാർത്ത/Auto/
കുവൈറ്റിലേക്ക് തിരുവനന്തപുരത്തു നിന്ന് ജസീറ എയർവേയ്സ് സർവീസ്; ആദ്യ ഘട്ടത്തിൽ ആഴ്ചയിൽ 2 ദിവസം
Next Article
advertisement
Weekly Love Horoscope October 20 to 26 | വിവാഹിതർക്ക് ഈ ആഴ്ച മികച്ചതായിരിക്കും ; പ്രണയത്തിലേക്ക് പോകുന്നത് ഒഴിവാക്കണം :  പ്രണയവാരഫലം  അറിയാം
വിവാഹിതർക്ക് ഈ ആഴ്ച മികച്ചതായിരിക്കും; പ്രണയത്തിലേക്ക് പോകുന്നത് ഒഴിവാക്കണം: പ്രണയവാരഫലം അറിയാം
  • വിവാഹിതരായ മേടം രാശിക്കാർക്ക് ഈ ആഴ്ച മികച്ചതായിരിക്കും

  • ഇടവം രാശിക്കാർക്ക് ജോലിസ്ഥലത്ത് പ്രണയ സാധ്യത

  • മിഥുനം രാശിക്കാർക്ക് പ്രണയം ശോഭനമായിരിക്കും

View All
advertisement