പുത്തൻ മഹീന്ദ്ര XUV 700 പെട്രോളിന് പകരം ഡീസലടിച്ചു; കാർ മാറ്റി നൽകണമെന്ന് ഡീലറോട് ഉപഭോക്താവ്
- Published by:Anuraj GR
- news18-malayalam
Last Updated:
ഉപഭോക്താവിന്റെ ട്വീറ്റ് വൈറലായതോടെ, മഹീന്ദ്രയുടെ കസ്റ്റമർ കെയർ വിഭാഗം വിഷയത്തിൽ ഇടപെട്ടു
പുത്തൻ മഹീന്ദ്ര XUV 700 കാർ ഡെലിവറി നൽകുന്നതിന് മുമ്പ് പെട്രോളിന് പകരം ഡീസലടിച്ച് വാഹന ഡീലർ. ഇക്കാരണത്താൽ വാഹനം മാറ്റി നൽകണമെന്നാണ് കാറിന്‍റെ ഉപഭോക്താവ് ആവശ്യപ്പെടുന്നത്. ഡീലറുടെ ഭാഗത്തുനിന്നുണ്ടായ തെറ്റ് ചൂണ്ടിക്കാട്ടി ഉപഭോക്താവ് ഒരു ട്വീറ്റ് പങ്കിട്ടു.
ഡീലർഷിപ്പ് തങ്ങളുടെ തെറ്റ് മനസ്സിലാക്കിയപ്പോൾ, ഡെലിവറി പൂർത്തിയാക്കുന്നതിന് മുമ്പ് അവർ ഡീസൽ ഒഴിച്ച് ടാങ്ക് വൃത്തിയാക്കിയെന്നും ട്വീറ്റിൽ പറയുന്നു. രേഖാമൂലമുള്ള വ്യവസ്ഥയിലാണ് ഉപഭോക്താവ് പുതിയ കാർ ഡെലിവറി എടുക്കാൻ തയ്യാറായത്.
എന്നാൽ തൊട്ടടുത്ത ദിവസം, കാർ ഡ്രൈവ് ചെയ്യുന്നതിനിടെ, കനത്ത ഇന്ധന ചോർച്ച കാരണം വാഹനം ഓടിക്കാനാകാത്ത അവസ്ഥയായി. ഇതോടെ തന്റെ XUV700 മാറ്റി കാർ നൽകണമെന്ന് ഡീലറോട് ആവശ്യപ്പെട്ടിരിക്കുകയാണ് ഈ ഉപഭോക്താവ്.
ഏതായാലും ഉപഭോക്താവിന്റെ ട്വീറ്റ് വൈറലായതോടെ, മഹീന്ദ്രയുടെ കസ്റ്റമർ കെയർ വിഭാഗം വിഷയത്തിൽ ഇടപെട്ടു. കൂടുതൽ സഹായം വാഗ്ദാനം ചെയ്യുന്നതിനും വിഷയം കൈകാര്യം ചെയ്യുന്നതിനും ആവശ്യമായ കോൺടാക്റ്റ് വിവരങ്ങൾ നൽകണമെന്ന് കസ്റ്റമർ കെയർ വിഭാഗം ഉപഭോക്താവിനോട് അഭ്യർഥിച്ചു.
advertisement
കാറിൽ ഇന്ധനം നിറയ്ക്കുമ്പോൾ പെട്രോളും ഡീസലും മാറിപ്പോകാതിരിക്കാൻ ശ്രദ്ധിക്കണമെന്നാണ് വാഹന മെക്കാനിക്കൽ രംഗത്തെ വിദഗ്ദർ പറയുന്നത്. പെട്രോളും ഡീസലും തമ്മിലുള്ള കാര്യമായ അസമത്വങ്ങൾ, ഗുണങ്ങളുടെയും സ്വഭാവങ്ങളുടെയും അടിസ്ഥാനത്തിൽ ശ്രദ്ധിക്കേണ്ടത് പ്രധാനമാണ്. ചെറിയ തീപ്പൊരിയിൽ പോലും ജ്വലനത്തിനുള്ള സാധ്യതയിൽ പെട്രോൾ ഏറെ മുന്നിലാണ്. ഡീസലിന് തീ പിടിക്കാൻ കൂടുതൽ സമ്മർദ്ദം ആവശ്യമാണ്. അങ്ങനെ സംഭവിക്കാനുള്ള സാധ്യത കുറവാണ്. ഫ്യുവൽ ഇഞ്ചക്ഷൻ പമ്പ് പോലുള്ള അവശ്യ ഭാഗങ്ങളുടെ ഫലപ്രദമായ പ്രവർത്തനം ഡീസലിന്റെ ലൂബ്രിക്കറ്റിംഗ് സവിശേഷതകളെ ആശ്രയിച്ചിരിക്കുന്നു.
advertisement
Our customers’ safety is always our top most priority. Here is our official statement with reference to an incident on Jaipur National Highway involving the XUV700. pic.twitter.com/hOHEQWhVyC
— Mahindra Automotive (@Mahindra_Auto) May 22, 2023
ഒരു ഡീസൽ എഞ്ചിന്റെ റബ്ബർ സീലുകൾ പെട്രോളിന്റെ ക്ലീനിംഗ്, ഡ്രൈയിംഗ് ഇഫക്റ്റുകൾ നേരിടാൻ തക്കവണ്ണമല്ല നിർമ്മിച്ചിട്ടുള്ളത്. പെട്രോൾ എഞ്ചിൻ വാഹനത്തിൽ ഡീസൽ നിറച്ചാൽ കത്താത്ത ഇന്ധനത്തിൽ നിന്നുള്ള കറുത്ത പുക സാധാരണ ലക്ഷണങ്ങളിൽ ഒന്നാണ്, ഇത് ഒടുവിൽ എഞ്ചിൻ തകരാറിലാകുകയും വാഹനത്തെ പ്രവർത്തനരഹിതമാക്കുകയും ചെയ്യും.
advertisement
XUV 700 നിലവിൽ മഹീന്ദ്രയുടെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന കാറുകളിൽ ഒന്നാണ്. മുൻനിര എസ്‌യുവിക്ക് ബുക്ക് ചെയ്താൽ 17 മാസത്തിലധികം കാത്തിരിപ്പ് കാലയളവ് ഉണ്ടെന്നാണ് റിപ്പോർട്ട്. XUV 700-ൽ 2.0L ടർബോ-പെട്രോൾ എഞ്ചിനാണുള്ളത്, ഇത് 5000 rpm-ൽ 197 bhp കരുത്തും 1750-3000 rpm-ൽ 380 Nm പീക്ക് ടോർക്കും പുറപ്പെടുവിക്കുന്നു. 3500 ആർപിഎമ്മിൽ 182 ബിഎച്ച്‌പി കരുത്തും 360 എൻഎം പീക്ക് ടോർക്കും ഉൽപ്പാദിപ്പിക്കുന്ന 2.2 ലിറ്റർ ടർബോ ഡീസൽ എൻജിനും XUV 700നുണ്ട്.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
May 29, 2023 10:24 PM IST
മലയാളം വാർത്തകൾ/ വാർത്ത/Auto/
പുത്തൻ മഹീന്ദ്ര XUV 700 പെട്രോളിന് പകരം ഡീസലടിച്ചു; കാർ മാറ്റി നൽകണമെന്ന് ഡീലറോട് ഉപഭോക്താവ്