23 കിലോമിറ്റർ മൈലേജ്; മാരുതിയുടെ 'ഇന്നോവ'യാണോ സുസുക്കി ഇൻവിക്റ്റോ? ഇന്ത്യൻ വിപണിയിലെത്തി
- Published by:Arun krishna
- news18-malayalam
Last Updated:
₹24.79 ലക്ഷം മുതൽ ₹28.42 ലക്ഷം രൂപ വരെയായിരിക്കും വാഹനത്തിന്റെ എക്സ് ഷോറൂം വില
മാരുതി സുസുക്കിയുടെ പുതിയ പ്രീമിയം എംപിവി ആയ മാരുതി സുസൂക്കി ഇൻവിക്റ്റോ (Maruti Suzuki Invicto) ഇന്ത്യൻ വിപണിയിലെത്തി. ടൊയോട്ട ഇന്നോവ ഹൈക്രോസിന്റെ റീ ബാഡ്ജ് ചെയ്ത മോഡലാണ് ഇത്. ഈ വാഹനത്തിന്റെ ബുക്കിങ് ജൂൺ മുതൽ ആരംഭിച്ചിരുന്നു. 25000 രൂപ നൽകിയാണ് ബുക്ക് ചെയ്യേണ്ടിയിരുന്നത്. ₹24.79 ലക്ഷം മുതൽ ₹28.42 ലക്ഷം രൂപ വരെയായിരിക്കും വാഹനത്തിന്റെ എക്സ് ഷോറൂം വില . 23 കിലോമീറ്റർ മൈലേജും ഇൻവിക്റ്റോയ്ക്ക് ഉണ്ടാകും എന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
മാരുതി സുസൂക്കി ഇൻവിക്റ്റോയുടെ സവിശേഷതകൾ
പുനര്‍രൂപകല്‍പ്പന ചെയ്ത ഫ്രണ്ട് ഗ്രില്‍ ആണ് ഈ വാഹനത്തിന്റെ പ്രധാന സവിശേഷതകളിലൊന്ന്. പരിഷ്‌കരിച്ച ഹെഡ്ലാമ്പുകളും ടെയില്‍ലൈറ്റുകളും, ഫ്രണ്ട്, റിയര്‍ ബമ്പറുകളും ഹൈക്രോസിൽ നിന്ന് ഇൻവിക്റ്റോയെ വേറിട്ടു നിർത്തുന്നു. ഇന്‍വിക്‌റ്റോയില്‍ ചെറിയ എൽഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകളും ഡയമണ്ട് കട്ട് അലോയ് വീലുകളും ഉണ്ടായിരിക്കും.
പനോരമിക് സണ്‍റൂഫ് പോലുള്ള പ്രീമിയം ഫീച്ചറുകളും മാരുതി സുസൂക്കി ഇൻവിക്റ്റോയിലുണ്ട്. ധാരാളം കണക്ടിവിറ്റി ഓപ്ഷനുകളുള്ള ഒരു വലിയ ഫ്രീ-സ്റ്റാന്‍ഡിംഗ് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, 360-ഡിഗ്രി ക്യാമറ എന്നിവയാണ് മറ്റു പ്രധാന ഫീച്ചറുകൾ.
advertisement
ഇലക്ട്രിക് മോട്ടോറുമായി ഘടിപ്പിച്ച 2.0 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍ ആയിരിക്കും മാരുതി സുസൂക്കി ഇൻവിക്റ്റോയ്ക്ക് കരുത്തേകുക. ഈ ഹൈബ്രിഡ് പവര്‍ട്രെയിന് 172 ബിഎച്ച്പി പവറും 188 എൻഎം ടോര്‍ക്കും സൃഷ്ടിക്കാന്‍ കഴിയും. ഇലക്ട്രിക് മോട്ടോറിന് മാത്രം 11 ബിഎച്ച്പി പവറും 206 എൻഎംടോര്‍ക്കും സൃഷ്ടിക്കാന്‍ ശേഷിയുണ്ടാകും.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Thiruvananthapuram,Kerala
First Published :
July 06, 2023 12:27 PM IST
മലയാളം വാർത്തകൾ/ വാർത്ത/Auto/
23 കിലോമിറ്റർ മൈലേജ്; മാരുതിയുടെ 'ഇന്നോവ'യാണോ സുസുക്കി ഇൻവിക്റ്റോ? ഇന്ത്യൻ വിപണിയിലെത്തി