Maruti Suzuki S-Presso CNG | മാരുതി സുസുക്കി എസ്-പ്രസോ സിഎന്‍ജി പതിപ്പ് വിപണിയിൽ; വില 5.90 ലക്ഷം
- Published by:Naseeba TC
- news18-malayalam
Last Updated:
എസ്-സിഎന്‍ജി സാങ്കേതികവിദ്യയുമായി വരുന്ന പത്താമത്തെ മാരുതി സുസുക്കി മോഡലാണിത്.
മാരുതി സുസുക്കി എസ്-പ്രസോ സിഎന്‍ജി (maruti suzuki s-presso CNG) പതിപ്പ് വിപണിയിൽ. എസ്-പ്രസോയുടെ ഏറ്റവും പുതിയ സിഎന്‍ജി പതിപ്പിന് 5.90 ലക്ഷം രൂപയാണ് എക്‌സ്-ഷോറൂം വില (ex.showroom price) . LXI, VXI എന്നിങ്ങനെ രണ്ട് വേരിയന്റുകളിലാണ് വാഹനം അവതരിപ്പിച്ചിരിക്കുന്നത്. എസ്-സിഎന്‍ജി സാങ്കേതികവിദ്യയുമായി വരുന്ന പത്താമത്തെ മാരുതി സുസുക്കി മോഡലാണിത്.
നെക്സ്റ്റ്-ജെന്‍ കെ-സീരീസ് 1.0 ലിറ്റര്‍ ഡ്യുവല്‍ ജെറ്റ്, ഡ്യുവല്‍ VVT പെട്രോള്‍ എഞ്ചിനില്‍ നിന്നാണ് ഇതിന് പവര്‍ ലഭിക്കുന്നത്. ഇത് 5,300 rpm-ല്‍ പരമാവധി 56 bhp കരുത്തും 3,400 rpm-ല്‍ 82.1 Nm പീക്ക് ടോര്‍ക്കും സൃഷ്ടിക്കും. പവറും ടോര്‍ക്കും യഥാക്രമം 9 ബിഎച്ച്പിയും 7 എന്‍എമ്മുമാണ്. ഇത് ഹാച്ച്ബാക്കിന്റെ പെട്രോള്‍ പതിപ്പിനേക്കാള്‍ കുറവാണ്. 5-സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സുമായി ഘടിപ്പിച്ചിരിക്കുന്ന എഞ്ചിന്‍ 32.73 കിലോമീറ്റര്‍ മൈലേജ് നല്‍കുന്നുണ്ട്. ഇത് മുന്‍ സിഎന്‍ജി മോഡലിനേക്കാള്‍ 1.53km/kg കൂടുതലാണ്. കൂടാതെ, നിലവില്‍ ഏറ്റവും ഇന്ധനക്ഷമതയുള്ള സിഎന്‍ജി മോഡലായ സെലേരിയോ സിഎന്‍ജിയേക്കാള്‍ 2.87 കി.മീ / കി.ഗ്രാം കുറവുമാണ്.
advertisement
Also Read- ലോകത്തിലെ ഏറ്റവും ശക്തമായ മോട്ടോർസൈക്കിളുകളിൽ ഒന്നായ BMW M 1000 RR ന്റെ മനോഹരമായ ചിത്രങ്ങൾ
'ജനപ്രിയ കാറായ എസ്-പ്രസോയുടെ വിജയത്തിനു പിന്നാലെയാണ് എസ്-സിഎന്‍ജി പതിപ്പ് പുറത്തിറക്കിയിരിക്കുന്നത്. സാധാരണ വേരിയന്റിന്റെ 2.26 ലക്ഷം യൂണിറ്റുകളാണ് ഇതുവരെ വിറ്റഴിച്ചത്. എസ്-പ്രസോ എസ് സിഎന്‍ജി അതിന്റെ ഇന്ധനക്ഷമതയും മികച്ച പ്രകടനവും കൊണ്ട് ഉപഭോക്താക്കളെ ആകർഷിക്കുമെന്ന് ഉറപ്പാണ്. ഞങ്ങളുടെ പോര്‍ട്ട്ഫോളിയോയില്‍ ഇപ്പോള്‍ 10 എസ്-സിഎന്‍ജി മോഡലുകള്‍ ഉണ്ട്.''പുതിയ എസ്-പ്രസോ എസ്-സിഎന്‍ജി അവതരിപ്പിച്ചുകൊണ്ട്, മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡിന്റെ മാര്‍ക്കറ്റിംഗ് & സെയില്‍സ് സീനിയര്‍ എക്‌സിക്യൂട്ടീവ് ഓഫീസര്‍ ശശാങ്ക് ശ്രീവാസ്തവ പറഞ്ഞു.
advertisement
മാരുതി സുസുക്കി റിസര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്റ് ഫെസിലിറ്റിയിലാണ് എസ്-പ്രെസ്സോ സിഎന്‍ജി രൂപകല്‍പ്പന ചെയ്ത് വികസിപ്പിച്ചെടുത്തത്. മറ്റ് മാരുതി സുസുക്കി സിഎന്‍ജി മോഡലുകള്‍ക്ക് സമാനമായി, ഡ്യുവല്‍-ഇന്റര്‍ഡിപ്പന്റന്റ് ഇലക്ട്രോണിക് കണ്‍ട്രോള്‍ യൂണിറ്റുകളും (ഇസിയു) വാഹനത്തില്‍ സജ്ജീകരിച്ചിട്ടുണ്ട്.
ടെയില്‍ഗേറ്റിലെ ഒരു അധിക എസ്-സിഎന്‍ജി ബാഡ്ജ് കൂടാതെ, എസ് പ്രസ്സോ സിഎന്‍ജി അതിന്റെ ഇന്റീരിയര്‍ ഡിസൈനില്‍ ശ്രദ്ധേയമായ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല. സുരക്ഷാ ഫീച്ചറുകളുടെ കാര്യത്തില്‍, എസ്-പ്രസോ സിഎന്‍ജിയിൽ രണ്ട് എയര്‍ബാഗുകള്‍, EBD ഉള്ള ABS, റിയര്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍, സീറ്റ് ബെല്‍റ്റ് റിമൈന്‍ഡറുകള്‍ എന്നിവയും ഉണ്ട്.
advertisement
വിഎക്‌സ്‌ഐ വേരിയന്റിന് 6.10 ലക്ഷം രൂപയാണ് എക്‌സ് ഷോറൂം വില വരുന്നത്. ചുരുക്കി പറഞ്ഞാല്‍, എസ്-പ്രസോ സിഎന്‍ജിക്ക് സാധാരണ പെട്രോള്‍ വേരിയന്റുകളേക്കാള്‍ 95,000 രൂപ അധികം മുടക്കേണ്ടി വരും. ഇന്ത്യയിലെ കാര്‍ വിപണി ഏറ്റവും കൂടുതല്‍ ശ്രദ്ധ നല്‍കുന്നത് വാഹനത്തിന്റെ മൈലേജിനാണ് (Mileage). കാര്‍ വാങ്ങുന്ന ഒരു ഇന്ത്യക്കാരന്‍ ആദ്യം പരിഗണിക്കുന്ന ഘടകവും വാഹനത്തിന്റെ ഇന്ധനക്ഷമതയായിരിക്കും.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
October 17, 2022 6:29 PM IST
മലയാളം വാർത്തകൾ/ വാർത്ത/Auto/
Maruti Suzuki S-Presso CNG | മാരുതി സുസുക്കി എസ്-പ്രസോ സിഎന്‍ജി പതിപ്പ് വിപണിയിൽ; വില 5.90 ലക്ഷം