മാരുതി സുസുകി ബെലേനോയുടെ 7213 യൂണിറ്റുകൾ തിരിച്ചു വിളിച്ചു
- Published by:Anuraj GR
- news18-malayalam
Last Updated:
"അപൂർവ സന്ദർഭങ്ങളിൽ, ബ്രേക്ക് പെഡൽ പ്രയോഗിക്കാൻ കൂടുതൽ പരിശ്രമം ആവശ്യമായി വന്നേക്കാം
രാജ്യത്തെ ഏറ്റവും മുൻനിരയിൽ നിൽക്കുന്ന കാർ നിർമാതാക്കളാണ് മാരുതി സുസുകി. അടുത്ത കാലത്തായി മാരുതിയുടെ ഏറ്റവും ജനപ്രീതിയുള്ള മോഡലുകളിൽ ഒന്നാണ് മാരുതി സുസുക ബെലേനോ. ഇപ്പോഴിതാ, മാരുതി സുസുകി കമ്പനി 7213 യൂണിറ്റ് ബെലേനോ കാറുകൾ തിരിച്ചുവിളിക്കുകയാണ്. ബ്രേക്കിന്റെ പ്രവർത്തനത്തെ സഹായിക്കുന്ന വാക്വം പമ്പിലെ തകരാർ കാരണമാണ് ബലേനോ RS മോഡലിന്റെ 7,213 യൂണിറ്റുകൾ തിരിച്ചുവിളിക്കുന്നതെന്ന് മാരുതി സുസുക്കി ഇന്ത്യ വെള്ളിയാഴ്ച അറിയിച്ചു.
2016 ഒക്ടോബർ 27 നും 2019 നവംബർ 1 നും ഇടയിൽ നിർമ്മിച്ച വാഹനങ്ങളാണ് തിരിച്ചുവിളിക്കുന്നതെന്ന് മാരുതി സുസുക്കി ഇന്ത്യ റെഗുലേറ്ററി ഫയലിംഗിൽ അറിയിച്ചു. “ബ്രേക്കിന്റെ പ്രവർത്തനത്തെ സഹായിക്കുന്ന വാക്വം പമ്പിൽ തകരാർ ഉണ്ടെന്ന് സംശയിക്കുന്നു. അപൂർവ സന്ദർഭങ്ങളിൽ, ബ്രേക്ക് പെഡൽ പ്രയോഗിക്കാൻ കൂടുതൽ പരിശ്രമം ആവശ്യമായി വന്നേക്കാം,” റെഗുലേറ്ററി ഫയലിംഗിൽ പറയുന്നു.
തകരാറിലായ വാഹന ഉടമകൾക്ക് മാരുതി സുസുക്കി അംഗീകൃത ഡീലർ വർക്ക്‌ഷോപ്പുകളിൽ നിന്ന് കേടായ ഭാഗങ്ങൾ മാറ്റിസ്ഥാപിക്കുന്നത് സൗജന്യമായി ലഭിക്കുമെന്ന് കമ്പനി അറിയിച്ചു.
advertisement
ഫ്രണ്ട് ഡ്രൈവ്ഷാഫ്റ്റിൽ സംശയാസ്പദമായ പ്രശ്‌നത്തിന് 2022 ജൂൺ 24 നും 2022 ജൂലൈ 7 നും ഇടയിൽ നിർമ്മിച്ച എർട്ടിഗയുടെയും XL6 മോഡലിന്റെയും 676 വാഹനങ്ങൾക്കായി ഒരു സർവീസ് കാമ്പെയ്‌ൻ ഏറ്റെടുക്കുമെന്ന് മാരുതി സുസുക്കി ഇന്ത്യയും വെബ്‌സൈറ്റിലെ ഒരു പോസ്റ്റിൽ അറിയിച്ചു. വാഹനം തിരിക്കുമ്പോൾ ഒരു പ്രത്യേക ശബ്ദം ഉണ്ടാകാം, എന്നാൽ ഇത് പ്രവർത്തനത്തെ ബാധിക്കില്ല.
ഈ വർഷം ജനുവരിയിൽ, തകരാറുള്ള എയർബാഗ് കൺട്രോളർ മാറ്റിസ്ഥാപിക്കുന്നതിനായി കമ്പനി 17,362 യൂണിറ്റ് ആൾട്ടോ കെ10, എസ്-പ്രെസ്സോ, ഇക്കോ, ബ്രെസ്സ, ബലേനോ, ഗ്രാൻഡ് വിറ്റാര എന്നിവ തിരിച്ചുവിളിച്ചിരുന്നു. ഈ കാറുകൾ 2022 ഡിസംബർ 8 നും 2023 ജനുവരി 12 നും ഇടയിൽ നിർമ്മിച്ചവയാണ്.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Kochi,Ernakulam,Kerala
First Published :
April 22, 2023 2:50 PM IST