ഇന്ധനപൈപ്പിൽ തകരാർ; 40,000 മാരുതി സുസുകി വാഗൺആർ കാറുകൾ തിരിച്ചുവിളിച്ചു

Last Updated:

2018 നവംബർ 15നും 2019 ഓഗസ്റ്റ് 12നും ഇടയിലുള്ള കാലയളവിൽ നിർമിച്ച വാഹനങ്ങളാണ് തിരിച്ചുവിളിക്കുന്നതെന്ന് മാരുതി സുസുകി ഇന്ത്യ പ്രസ്താവനയിൽ അറിയിച്ചു.

ഇന്ത്യയിൽ ഏറ്റവും വലിയ കാർ ഉല്പാദകരായ മാരുതി സുസുകി ഇന്ത്യ അവരുടെ വാഗൺആർ വാഹനങ്ങൾ തിരിച്ചുവിളിച്ചു. മാരുതിയുടെ ഹാച്ച് ബാക്ക് വാഹനമായ വാഗൺആറിന്‍റെ 40,618 യൂണിറ്റുകളാണ് തിരിച്ചുവിളിച്ചത്. 2018 നവംബർ 15നും 2019 ഓഗസ്റ്റ് 12നും ഇടയിലുള്ള കാലയളവിൽ നിർമിച്ച വാഹനങ്ങളാണ് തിരിച്ചുവിളിക്കുന്നതെന്ന് മാരുതി സുസുകി ഇന്ത്യ പ്രസ്താവനയിൽ അറിയിച്ചു.
ഇന്ധനപൈപ്പിലെ തകരാറിനെ തുടർന്ന് 1.0 ലിറ്റർ പെട്രോൾ എഞ്ചിൻ മോഡലാണ് സർവീസിനായി തിരിച്ചു വിളിക്കുന്നത്. പരിശോധനയിൽ വാഹനങ്ങളിൽ തകരാർ കണ്ടെത്തിയാൽ സൗജന്യമായി തന്നെ കമ്പനി ആ തകരാർ പരിഹരിക്കുമെന്നും മാരുതി സുസുകി അറിയിച്ചു.
2019 ഓഗസ്റ്റ് 24 മുതൽ മാരുതി സുസുകി തങ്ങളുടെ അംഗീകൃത ഡീലർഷിപ്പുകളിൽ പരിശോധന ഒരുക്കിയിട്ടുണ്ട്. തകരാർ കണ്ടെത്തിയ കാറുകളുടെ വിവരം മാരുതിയുടെ വെബ്സൈറ്റിൽ നൽകിയിട്ടുണ്ട്.
advertisement
അതേസമയം, കഴിഞ്ഞയിടെ പുറത്തിറങ്ങിയ 1.2 ലിറ്റർ എഞ്ചിൻ മോഡലുകളിൽ തകരാർ ഇല്ലെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.
മലയാളം വാർത്തകൾ/ വാർത്ത/Auto/
ഇന്ധനപൈപ്പിൽ തകരാർ; 40,000 മാരുതി സുസുകി വാഗൺആർ കാറുകൾ തിരിച്ചുവിളിച്ചു
Next Article
advertisement
'ലൈംഗികതാല്പര്യം കഴിഞ്ഞാൽ രാഷ്ട്രീയഭാവിയെക്കുറിച്ചുളള ആശങ്ക'; രാഹുൽ മാങ്കൂട്ടത്തിന് എതിരായ പരാതികളിൽ സമാനത
'ലൈംഗികതാല്പര്യം കഴിഞ്ഞാൽ രാഷ്ട്രീയഭാവിയെക്കുറിച്ചുളള ആശങ്ക'; രാഹുൽ മാങ്കൂട്ടത്തിന് എതിരായ പരാതികളിൽ സമാനത
  • രാഹുൽ മാങ്കൂട്ടത്തിന് എതിരായ ലൈംഗിക പീഡന പരാതികൾ ഉയരുന്നു.

  • പെൺകുട്ടികളോട് കുസൃതി നിറഞ്ഞ പെരുമാറ്റം, പ്രണയത്തിലൂടെ പീഡനം.

  • രാഷ്ട്രീയ ഭാവിയെക്കുറിച്ചുള്ള ആശങ്ക, വിവാഹം ഒഴിവാക്കാൻ ശ്രമം.

View All
advertisement