MG Comet EV | എംജി കോമറ്റ് ഇവി ഏപ്രില്‍ 19ന് ഇന്ത്യയിൽ; വിലയും പ്രത്യേകതകളും അറിയാം

Last Updated:

കമ്പനിയുടെ ഏറ്റവും ചെറിയ ഫോർ വീലർ ഇവിയാണിത്

ഇന്ത്യൻ വിപണിയിൽ പുതിയ ഇലക്ട്രിക് കാർ അവതരിപ്പിക്കാനൊരുങ്ങി പ്രമുഖ കാർ നിർമാതാക്കളിൽ ഒന്നായ മോറിസ് ഗാരേജസ് (എംജി). എം.ജി. കോമറ്റ് എന്നു പേരിട്ടിരിക്കുന്ന ഇവി ഏപ്രിൽ 19 ന് ഇന്ത്യയിലെത്തുമെന്നാണ് റിപ്പോർട്ടുകൾ. കമ്പനിയുടെ ഏറ്റവും ചെറിയ ഫോർ വീലർ ഇവിയാണിത്. ‌‌ എം.ജി. കോമറ്റിന്റെ വില കമ്പനി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. എന്നാൽ, 10 മുതൽ 15 ലക്ഷം രൂപ വരെയാകാം ഇതിന്റെ വിലയെന്നാണ് സൂചനകൾ. വിദേശ നിരത്തുകളില്‍ എത്തിയിട്ടുള്ള വൂലിങ്ങ് എയര്‍ ഇ.വി. എന്ന ഇലക്ട്രിക് വാഹനത്തിന്റെ റീ ബാഡ്ജിങ്ങ് പതിപ്പായിരിക്കും എം.ജി. കോമറ്റ് ഇലക്ട്രിക് എന്നാണ് റിപ്പോർട്ടുകൾ.
മൂന്ന് ഡോര്‍ മോഡലായിരിക്കും ഈ വാഹനം എന്നാണ് കമ്പനി അറിയിച്ചിട്ടുള്ളത്. 2010 എം.എം ആയിരിക്കും കോമറ്റിന്റെ വീല്‍ബേസ്. പരുക്കൻ റോഡുകളിൽ സുഗമമായി ഓടിക്കാൻ സാധിക്കുന്ന വാഹനമായിരിക്കും ഇതെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. കമ്പനി പുറത്തുവിട്ട ഔദ്യോഗിക വിവരങ്ങൾ അനുസരിച്ച്, ട്വിൻ സ്‌ക്രീൻ ഡിസൈൻ, കാർ കണക്ട് ടെക്‌നോളജിയോടു കൂടിയ മൾട്ടി-ഫങ്ഷണൽ സ്റ്റിയറിംഗ് വീൽ, ഡ്യുവൽ ക്ലൈമറ്റ് കൺട്രോൾ, പവർ വിൻഡോ എന്നിവയാണ് ഈ ഇവിയുടെ മറ്റ് പ്രധാന സവിഷേതകൾ.
advertisement
20 kWh അല്ലെങ്കിൽ അതിൽ കൂടുതൽ ശേഷിയുള്ള ബാറ്ററിയായിരിക്കും ഈ വാഹനത്തിന് ഉണ്ടായിരിക്കുക എന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഒറ്റ ചാർജിൽ 250 കിലോമീറ്റർ വരെ എംജി കോമറ്റിന് സഞ്ചരിക്കാനാകുമെന്നും റിപ്പോർട്ടുകളുണ്ട്. ഏകദേശം 45 കുതിരശക്തിയുള്ള ഒരൊറ്റ റിയർ-ആക്‌സിൽ മോട്ടോർ ഉപയോഗിച്ചാകും എംജി പ്രവർത്തിക്കുകയെന്നാണ് സൂചനകൾ. എന്നാൽ, ഇതേക്കുറിച്ചുള്ള യാതൊരു വിവരങ്ങളും കമ്പനി ഇതുവരെ പുറത്തു പറഞ്ഞിട്ടില്ല.
ഏറെ നാളായി എംജി ഇലക്ട്രിക് കാർ പുറത്തിറങ്ങുമെന്ന് കേള്‍ക്കുന്നുണ്ടെങ്കിലും ഇതിന് മറ്റു വിവരങ്ങളൊന്നു പുറത്തു വന്നിരുന്നില്ല. ഇതിനിടെ, പദ്ധതി ഉപേക്ഷിച്ചെന്നുവരെ വാർത്തകൾ പ്രചരിച്ചിരുന്നു. എംജി എയർ ഇവിയെന്ന് വിളിക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന വാഹനത്തിന് കോമെറ്റ് എന്നാണ് എംജി ഒടുവിൽ പേര് നൽകിയത്. ഇംഗ്ലണ്ട്-ഓസ്‌ട്രേലിയ മാക്‌റോബർട്ട്‌സൺ എയർ റേസിൽ പങ്കെടുത്ത 1934 ലെ ബ്രിട്ടീഷ് വിമാനത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് വാഹനത്തിന് ഈ പേര് നൽകിയിരിക്കുന്നത്.
advertisement
സിറ്റി യാത്രകൾ ചെയ്യാൻ ആഗ്രഹിക്കുന്ന ഉപഭോക്താക്കളെ ലക്ഷ്യമിട്ടാണ് ഇലക്ട്രിക് വാഹനത്തിനെ ചെറിയ വലിപ്പത്തിൽ ഒരുക്കുന്നത്. 2.9 മീറ്റർ ആയിരിക്കും കാറിന്റെ നീളം. ഫുൾ-വീഡ്ത്ത് ലൈറ്റ് ബാറും ക്രോം സ്ട്രിപ്പുകളും പ്രീമിയം ഫീലാണ് വാഹനത്തിനുള്ളത്. ഡ്യുവൽ-ടയർ ഹെഡ്‌ലൈറ്റുകൾ, ബ്ലാക്ക് റൂഫ്, ഫ്ലഷ് ഡോർ ഹാൻഡിലുകൾ, ഷോൾഡർ ലൈനുകൾ എന്നിവയും ഡിസൈനിന്‍റെ പ്രത്യകതകളാണ്.
ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, ഇൻഫോടെയ്ൻമെന്റിനും ഇൻസ്ട്രുമെന്റേഷനുമുള്ള ഡ്യുവൽ 10.2 ഇഞ്ച് സ്‌ക്രീനുകൾ, 2-സ്‌പോക്ക് സ്റ്റിയറിംഗ് വീൽ, പ്രീമിയം അപ്‌ഹോൾസ്റ്ററി, ഇലക്‌ട്രോണിക് പാർക്കിംഗ് ബ്രേക്ക്, 12 ഇഞ്ച് അലോയ് വീലുകൾ, സിംഗിൾ പാൻ സൺറൂഫ് എന്നിവയും
advertisement
ഈ കുഞ്ഞൻ ഇവിയുടെ പ്രത്യേകതകളാണ്.
മലയാളം വാർത്തകൾ/ വാർത്ത/Auto/
MG Comet EV | എംജി കോമറ്റ് ഇവി ഏപ്രില്‍ 19ന് ഇന്ത്യയിൽ; വിലയും പ്രത്യേകതകളും അറിയാം
Next Article
advertisement
ഡോക്ടറാകണ്ട; നീറ്റ് പരീക്ഷയില്‍ 99.99 നേടിയ19-കാരന്‍ പ്രവേശന ദിവസം  ജീവനൊടുക്കി
ഡോക്ടറാകണ്ട; നീറ്റ് പരീക്ഷയില്‍ 99.99 നേടിയ19-കാരന്‍ പ്രവേശന ദിവസം ജീവനൊടുക്കി
  • അനുരാഗ് 99.99 പെര്‍സെന്റൈല്‍ നേടി നീറ്റ് പരീക്ഷയില്‍ ഉന്നത വിജയം നേടി

  • അനുരാഗ് ഡോക്ടറാകാന്‍ ആഗ്രഹിച്ചില്ലെന്ന് മരണക്കുറിപ്പില്‍ പറഞ്ഞതായി പോലീസ്.

  • നവാര്‍ഗാവ് പൊലീസ് അനുരാഗിന്റെ മരണത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.

View All
advertisement