എംജി മോട്ടോർസ് ഇന്ത്യയും റിലയൻസ് ജിയോയും കൈകോർക്കുന്നു
- Published by:Rajesh V
- news18-malayalam
Last Updated:
എംജി ഇന്ത്യയും ജിയോയും തമ്മിലുള്ള ഈ പങ്കാളിത്തം എംജി കോമറ്റ് ഇവിയുടെ ഡ്രൈവിംഗ് അനുഭവം വര്‍ധിപ്പിക്കാന്‍ സഹായിക്കുമെന്ന് എംജി മോട്ടോര്‍ ഇന്ത്യ ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടര്‍ ഗൗരവ് ഗുപ്ത പറഞ്ഞു
എം ജി കോമറ്റ് ഇവിയില്‍ കണക്റ്റഡ് കാര്‍ ഫീച്ചറുകള്‍ അവതരിപ്പിക്കാന്‍ ജിയോ പ്ലാറ്റ്ഫോമുമായി സഹകരിക്കുകയാണ് എംജി മോട്ടോര്‍ ഇന്ത്യ.
ഇന്ത്യന്‍ ഭാഷകളില്‍ വോയിസ് അസിസ്റ്റന്റ് സംവിധാനം കൊണ്ടുവരാന്‍ ഇതുവഴി സാധിക്കും. ഹലോ ജിയോ വോയ്സ് അസിസ്റ്റന്റ് എന്ന പേരില്‍ അവതരിപ്പിക്കപ്പെട്ട ഈ സാങ്കേതികവിദ്യയ്ക്ക് ഒട്ടേറെ സവിശേഷതകളുണ്ട്. ഈ വോയ്സ് അസിസ്റ്റന്റ് സാങ്കേതികവിദ്യ ഇന്ത്യന്‍ ഭാഷകള്‍ മനസിലാക്കുന്ന രീതിയിലാണ് രൂപകല്‍പ്പന ചെയ്തിട്ടുള്ളത്. പ്രാദേശിക ഭാഷകളിലുള്ള വോയ്സ് കമാന്‍ഡുകളും കണ്‍ട്രോളുകളും സിസ്റ്റം മനസിലാക്കുന്ന തരത്തിലാണ് ഡിസൈന്‍.
ഇതുകൂടാതെ ക്രിക്കറ്റ്, കാലാവസ്ഥ, ജ്യോതിഷം, വാര്‍ത്തകള്‍ എന്ന് തുടങ്ങി നിരവധി വിവരങ്ങള്‍ വോയ്സ് കമാന്‍ഡിലൂടെ ലഭിക്കും. കാറിന്റെ എസി ഓണാക്കാനും ഓഫാക്കാനും മ്യൂസിക് പ്ലേ ചെയ്യാനും കമാന്‍ഡുകള്‍ നല്‍കാം. ക്രിക്കറ്റ് ആരാധകന്‍ ആണെങ്കില്‍ യാത്രക്കിടെ ക്രിക്കറ്റ് സ്‌കോറും അറിയാം.
advertisement
എംജി ഇന്ത്യയും ജിയോയും തമ്മിലുള്ള ഈ പങ്കാളിത്തം എംജി കോമറ്റ് ഇവിയുടെ ഡ്രൈവിംഗ് അനുഭവം വര്‍ധിപ്പിക്കാന്‍ സഹായിക്കുമെന്ന് എംജി മോട്ടോര്‍ ഇന്ത്യ ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടര്‍ ഗൗരവ് ഗുപ്ത പറഞ്ഞു. അതേ സമയം സുരക്ഷയും ഇന്‍ കാര്‍ എക്‌സ്പീരിയന്‍ മെച്ചപ്പെടുത്താനും ഈ സാങ്കേതികവിദ്യ സഹായിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
advertisement
‘ഹലോ ജിയോ വോയ്സ് അസിസ്റ്റന്റ്, സ്ട്രീമിംഗ്, പേയ്മെന്റ് ആപ്പുകള്‍, ഇ സിം, ജിയോ ഐഒടി എന്നി റിയല്‍ ടൈം കണക്റ്റിവിറ്റിക്ക് പ്രാപ്തമാണ്. ഇത് എംജി ഉടമകള്‍ക്ക് ഇന്‍ഫോടെയ്ന്‍മെന്റ് കണക്റ്റഡ് കാര്‍ എക്‌സ്പീരിയന്‍സ് എന്നിവ സാധ്യമാക്കുന്നു’ ജിയോ പ്ലാറ്റ്‌ഫോംസ് പ്രസിഡന്റ് ആശിഷ് ലോധ പറഞ്ഞു.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Mumbai,Maharashtra
First Published :
June 28, 2023 3:18 PM IST