Modified Silencer | പിടിച്ചെടുത്ത നൂറോളം മോഡിഫൈഡ് സൈലൻസറുകൾ ബുൾഡോസർ ഉപയോഗിച്ച് തകർത്ത് മുംബൈ ട്രാഫിക് പോലീസ്

Last Updated:

ബൈക്ക് യാത്രക്കാര്‍ക്കിടയിൽ നടത്തിയ പരിശോധനയിൽ പിടിച്ചെടുത്ത മോഡിഫൈഡ് സൈലന്‍സറുകളാണ് പോലീസ് തകർത്തത്.

റോഡുകളിലെ ശബ്ദമലിനീകരണം (Noise Pollution) കുറയ്ക്കാന്‍ ലക്ഷ്യമിട്ട് നടത്തിയ റോഡ് സുരക്ഷാ കാമ്പെയ്‌നിന്റെ (Road Safety Campaign) ഭാഗമായി മുംബൈ ട്രാഫിക് പോലീസ് വകുപ്പ് 100 സൈലന്‍സറുകള്‍ (Silencers) ബുള്‍ഡോസര്‍ (Bulldozer) ഉപയോഗിച്ച് തകര്‍ത്തു. ബൈക്ക് യാത്രക്കാര്‍ക്കിടയിൽ നടത്തിയ പരിശോധനയിൽ പിടിച്ചെടുത്ത മോഡിഫൈഡ് സൈലന്‍സറുകളാണ് പോലീസ് തകർത്തത്.
കാമ്പെയ്ൻ വിജയിപ്പിക്കുന്നതിനായി മോട്ടോര്‍ വാഹന നിയമത്തിലെ സെക്ഷന്‍ 198 ലംഘിക്കുന്ന ബൈക്ക് യാത്രക്കാര്‍ക്ക് ചലാന്‍ നല്‍കാന്‍ ബാന്ദ്ര ട്രാഫിക് ഡിവിഷനിലെ ഒരു പ്രത്യേക പോലീസ് സംഘത്തെ റോഡുകളില്‍ വിന്യസിക്കുകയും ചെയ്തു. ട്രാഫിക് ജോയിന്റ് പൊലീസ് കമ്മീഷണര്‍ രാജ്വര്‍ധന്‍ സിന്‍ഹയാണ് മോഡിഫൈ ചെയ്ത സൈലന്‍സറുകള്‍ ഘടിപ്പിച്ചവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ ഉത്തരവിട്ടത്. ട്രാഫിക് വിഭാഗം നല്‍കിയ വിവരമനുസരിച്ച് പിടികൂടിയ ബൈക്കുകളില്‍ ഏറെയും റോയല്‍ എന്‍ഫീല്‍ഡ്, പള്‍സര്‍ എന്നിവയായിരുന്നു. വാഹന ഉടമ യഥാർത്ഥ സൈലന്‍സര്‍ കൊണ്ടുവന്ന് ഘടിപ്പിച്ചതിന് ശേഷമാണ് പിടിച്ചെടുത്ത വാഹനങ്ങള്‍ വിട്ടയച്ചത്.
advertisement
''ശക്തമായ ഒരു സന്ദേശം നല്‍കുന്നതിനു വേണ്ടിയാണ് ഞങ്ങള്‍ പിടിച്ചെടുത്ത സൈലന്‍സറുകള്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ത്തത്. ശബ്ദമലിനീകരണം മുതിര്‍ന്ന പൗരന്മാര്‍ക്കും കുട്ടികള്‍ക്കും രോഗികള്‍ക്കും വളരെയധികം ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കുന്നുണ്ട്. ഒറിജിനല്‍ സൈലന്‍സറുകള്‍ ഉപയോഗിക്കാനും പരിഷ്‌കരിച്ച സൈലന്‍സറുകള്‍ ഉപയോഗിക്കാതിരിക്കാനും ഞങ്ങള്‍ ബൈക്ക് യാത്രക്കാരോട് അഭ്യര്‍ത്ഥിക്കുന്നു'', ട്രാഫിക് എച്ച്ക്യു ഡിസിപി രാജ് തിലക് റൗഷന്‍ പറഞ്ഞു.
advertisement
ഇതാദ്യമായല്ല ട്രാഫിക് പൊലീസിന്റെ നേതൃത്വത്തില്‍ ഇത്തരം നടപടികള്‍ ഉണ്ടാകുന്നത്. ജനുവരിയില്‍ പൂനെയിലെ പിംച്രി ചിഞ്ച്വാഡിലെ ട്രാഫിക് പൊലീസ് ഡിപ്പാര്‍ട്ട്‌മെന്റ് ആറ് ദിവസത്തിനിടെ 200 ചലാനുകള്‍ നല്‍കി. മോട്ടോര്‍ വാഹന നിയമത്തിലെ സെക്ഷന്‍ 198, സെക്ഷന്‍ 190(2) എന്നിവ പ്രകാരമാണ് ബൈക്കുകളിലെ സൈലന്‍സറുകളുടെ വ്യാപകമായ മോഡിഫിക്കേഷനെതിരെ കര്‍ശന നടപടി സ്വീകരിച്ചത്.
സെക്ഷന്‍ 198 പ്രകാരം വാഹനത്തിന്റെ ബ്രേക്കിലോ മറ്റേതെങ്കിലും ഭാഗത്തോ മെക്കാനിസത്തിലോ കൃത്രിമം കാണിക്കുന്നവര്‍ക്ക് ചലാന്‍ നല്‍കും. സെക്ഷന്‍ 190(2) റോഡ് സുരക്ഷ, നിയന്ത്രണം, ശബ്ദ മലിനീകരണം, വായു മലിനീകരണം എന്നിവയുമായി ബന്ധപ്പെട്ടുള്ള മാനദണ്ഡങ്ങളുടെ ലംഘനമാണ്. ഇവര്‍ 1000 രൂപ ചലാന്‍ അടയ്ക്കാൻ ബാധ്യസ്ഥരായിരിക്കും.
advertisement
മാത്രമല്ല, പൊതു നിരത്തുകളില്‍ ആഫ്റ്റര്‍ മാര്‍ക്കറ്റ് എക്സ്ഹോസ്റ്റുകള്‍ സ്ഥാപിക്കുന്നതും ഉപയോഗിക്കുന്നതും നിയമവിരുദ്ധമാണ്. ആഫ്റ്റര്‍ മാര്‍ക്കറ്റ് എക്സ്ഹോസ്റ്റുകള്‍ സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള മാനദണ്ഡങ്ങളുമായി പൊരുത്തപ്പെടാത്തതിനാല്‍, അവ സാധാരണ സ്റ്റോക്ക് എക്സ്ഹോസ്റ്റുകളേക്കാള്‍ മലിനീകരണം ഉണ്ടാക്കും. ഇന്ത്യയില്‍ ഇത്തരം ആഫ്റ്റര്‍ മാര്‍ക്കറ്റ് എക്സ്ഹോസ്റ്റുകളുടെ വില്‍പന നിയമപരമാണെങ്കിലും അവ പൊതുനിരത്തുകളില്‍ ഉപയോഗിക്കാന്‍ കഴിയില്ല. എന്നിരുന്നാലും, റേസ് ട്രാക്കുകളിലോ സ്വകാര്യ സ്ഥലങ്ങളിലോ അവ ഉപയോഗിക്കാന്‍ കഴിയും.
മലയാളം വാർത്തകൾ/ വാർത്ത/Auto/
Modified Silencer | പിടിച്ചെടുത്ത നൂറോളം മോഡിഫൈഡ് സൈലൻസറുകൾ ബുൾഡോസർ ഉപയോഗിച്ച് തകർത്ത് മുംബൈ ട്രാഫിക് പോലീസ്
Next Article
advertisement
മഴ മുന്നറിയിപ്പ്; പത്തനംതിട്ട ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബുധനാഴ്ച അവധി
മഴ മുന്നറിയിപ്പ്; പത്തനംതിട്ട ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബുധനാഴ്ച അവധി
  • പത്തനംതിട്ട ജില്ലയിൽ ശക്തമായ മഴ മുന്നറിയിപ്പിനെ തുടർന്ന് ബുധനാഴ്ച എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി.

  • മുൻ നിശ്ചയിച്ച പൊതു പരീക്ഷകൾക്കും യൂണിവേഴ്സിറ്റി പരീക്ഷകൾക്കും മാറ്റമില്ലെന്ന് ജില്ലാ കളക്ടർ അറിയിച്ചു.

  • കേരളത്തിലെ വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്കുള്ള ഓറഞ്ച് അലർട്ട്, ചില ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു.

View All
advertisement