Co2 Emission | കാറിന് മുകളില്‍ വെളുത്ത പെയിന്റ് അടിച്ചാൽ കാർബൺ പുറന്തള്ളൽ കുറയ്ക്കാം; എങ്ങനെ?

Last Updated:

കാറിന്റെ മുകളില്‍ വെളുത്ത പെയിന്റ് അടിക്കുന്നതിലൂടെ വണ്ടിയില്‍ നിന്ന് പുറന്തള്ളുന്ന കാര്‍ബണ്‍ ഡൈഓക്‌സൈഡിന്റെ (Co2) അളവ് കുറയ്ക്കാനാകുമെന്നാണ് റിപ്പോർട്ട്.

വീടിന്റെ മേല്‍ക്കൂരയില്‍ വെള്ള പെയിന്റ് (White paint) അടിക്കുന്നത് വീടിനുള്ളിലെ ചൂട് കുറക്കാന്‍ സഹായിക്കുമെന്ന് നമുക്ക് അറിയാവുന്നതാണ്. എന്നാല്‍ ഇതേ രീതി ഓട്ടോമോട്ടീവ് മേഖലയിലും ( automotive sector) പ്രയോഗിക്കാമെന്നാണ് പുതിയ കണ്ടെത്തൽ. കാറിന്റെ (car) മുകളില്‍ വെളുത്ത പെയിന്റ് അടിക്കുന്നതിലൂടെ വണ്ടിയില്‍ നിന്ന് പുറന്തള്ളുന്ന കാര്‍ബണ്‍ ഡൈഓക്‌സൈഡിന്റെ (Co2) അളവ് കുറയ്ക്കാനാകുമെന്നാണ് റിപ്പോർട്ട്.
ദീര്‍ഘകാലാടിസ്ഥാനത്തില്‍, കാറുകളുടെ മുകളില്‍ വെളുത്ത പെയിന്റ് അടിക്കണമെന്ന് ഫ്രാന്‍സിന്റെ ദേശീയ റെയില്‍വേ കമ്പനിയായ എസ്എന്‍സിഎഫിന്റെ ഉപസ്ഥാപനമായ ആര്‍ക്കിടെക്ചര്‍ ഏജന്‍സി എആര്‍ഇപിയുടെ (ആര്‍ക്കിടെക്ചര്‍ റീച്ചെര്‍ച്ചെ എന്‍ഗേജ്മെന്റ് പോസ്റ്റ്-കാര്‍ബണ്‍) പ്രസിഡന്റ് റാഫേല്‍ മെനാര്‍ഡ് ശുപാര്‍ശ ചെയ്യുന്നതായി ഫ്രഞ്ച് പത്രമായ ലെ മോണ്ടിലെയിലെ ലേഖനത്തില്‍ പറയുന്നു.
ഇത് ആല്‍ബിഡോ എന്ന ആശയത്തെ അടിസ്ഥാനമാക്കിയുള്ളതാണ്. ഓട്ടോമോട്ടീവ് മേഖലയിലെ ഈ മാറ്റം, കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള ഇന്റര്‍ഗവണ്‍മെന്റല്‍ പാനലിന്റെ (IPCC) നിര്‍ദ്ദേശ പ്രകാരമാണ്. വാഹനങ്ങളുടെ നിര്‍ബന്ധിത റോഡ് യോഗ്യതാ പരിശോധനയുടെ സമയത്ത് ഇത്തരത്തിലുള്ള പരിഷ്‌ക്കരണം ഏര്‍പ്പെടുത്താവുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
advertisement
ഫ്രാന്‍സില്‍ മാത്രമായി മുഴുവന്‍ കാറുകളുടെയും റൂഫുകളിൽ വെള്ള പെയിന്റ് ചെയ്യുന്നത് വഴി പ്രതിവര്‍ഷം 500 ദശലക്ഷം ലിറ്റര്‍ ഗ്യാസോലിന്‍ ലാഭിക്കാനാകുമെന്നും റാഫേല്‍ മെനാര്‍ഡ് വ്യക്തമാക്കി. എല്ലാറ്റിനുമുപരിയായി, ഇത് വായുവിലേക്ക് പുറന്തള്ളുന്ന ഒരു ദശലക്ഷം ടണ്‍ കാർബൺ ഡൈ ഓക്സൈഡിന്റെ അളവ് കുറയ്ക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു. ഇത് കാറുകളില്‍ ഫലപ്രദമാണെന്ന് കണ്ടെത്തുകയാണെങ്കില്‍ പിന്നീട് ട്രക്കുകളിലും ബസുകളിലും ട്രെയിനുകളിലും പരീക്ഷിക്കാവുന്നതാണ്.
അതേസമയം, ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ഫോസില്‍ ഇന്ധനത്തില്‍ പ്രവര്‍ത്തിക്കുന്ന വാഹനങ്ങളുടെ വില്‍പ്പന നിരോധിക്കുമെന്ന് കാലിഫോര്‍ണിയ വ്യക്തമാക്കിയിരുന്നു. ഇത്തരമൊരു തീരുമാനം എടുക്കുന്ന ആദ്യ യുഎസ് സംസ്ഥാനമാണ് കാലിഫോര്‍ണിയ. അടുത്തിടെ ചേര്‍ന്ന യോഗത്തിലാണ് കാലിഫോര്‍ണിയ എയര്‍ റിസോഴ്സ് ബോര്‍ഡ് (CARB) 2035ഓടെ പെട്രോള്‍ കാറുകളുടെ വില്‍പ്പന നിരോധിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് കര്‍ശനമായ നയങ്ങള്‍ രൂപീകരിക്കാന്‍ തീരുമാനിച്ചത്. കൂടാതെ, പറഞ്ഞ സമയപരിധിക്കുള്ളില്‍ കാറുകള്‍ ഘട്ടം ഘട്ടമായി നിര്‍ത്തലാക്കാനുള്ള തന്ത്രങ്ങളും ബോര്‍ഡ് ചര്‍ച്ച ചെയ്തു.
advertisement
'ഇത് ഒരു നാഴികക്കല്ലാണ്. കഴിഞ്ഞ മുപ്പത് വര്‍ഷത്തിനിടെ CARB ചെയ്ത ഏറ്റവും പ്രധാനപ്പെട്ട കാര്യമാണിത്. ഇത് കാലിഫോര്‍ണിയയ്ക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും പ്രധാനമാണ്, ''ബോര്‍ഡ് അംഗം ഡാനിയല്‍ സ്പെര്‍ലിംഗ് സിഎന്‍എന്നിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു.
ഉടന്‍ പ്രാബല്യത്തില്‍ വരുന്ന പുതിയ നിയമങ്ങള്‍ അനുസരിച്ച്, സീറോ എമിഷന്‍ വാഹനങ്ങള്‍ക്കായി ബോര്‍ഡ് ഇടക്കാല ക്വാട്ടകള്‍ സ്ഥാപിച്ചു. 2026 ഓടെ എല്ലാ പുതിയ കാറുകളുടെയും ചെറിയ പിക്ക്-അപ്പ് ട്രക്കുകളുടെയും എസ്യുവികളുടെയും 35 ശതമാനവും സീറോ എമിഷന്‍ ആയിരിക്കണം.
advertisement
2030 ആകുമ്പോഴേക്കും 68 ശതമാനം കാറുകളും സീറോ എമിഷന്‍ ആയിരിക്കണം, 2035 ആകുമ്പോഴേക്കും 100 ശതമാനത്തില്‍ എത്തും. ഇത് പറയുമ്പോള്‍, ഈ ഇടക്കാല ക്വാട്ടകള്‍ ഇതിനകം ഉപയോഗത്തിലുള്ള വാഹനങ്ങള്‍ക്ക് ബാധകമാകില്ല എന്നത് ശ്രദ്ധിക്കേണ്ടതാണ്.
മലയാളം വാർത്തകൾ/ വാർത്ത/Auto/
Co2 Emission | കാറിന് മുകളില്‍ വെളുത്ത പെയിന്റ് അടിച്ചാൽ കാർബൺ പുറന്തള്ളൽ കുറയ്ക്കാം; എങ്ങനെ?
Next Article
advertisement
Weekly Love Horoscope October 20 to 26 | വിവാഹിതർക്ക് ഈ ആഴ്ച മികച്ചതായിരിക്കും ; പ്രണയത്തിലേക്ക് പോകുന്നത് ഒഴിവാക്കണം :  പ്രണയവാരഫലം  അറിയാം
വിവാഹിതർക്ക് ഈ ആഴ്ച മികച്ചതായിരിക്കും; പ്രണയത്തിലേക്ക് പോകുന്നത് ഒഴിവാക്കണം: പ്രണയവാരഫലം അറിയാം
  • വിവാഹിതരായ മേടം രാശിക്കാർക്ക് ഈ ആഴ്ച മികച്ചതായിരിക്കും

  • ഇടവം രാശിക്കാർക്ക് ജോലിസ്ഥലത്ത് പ്രണയ സാധ്യത

  • മിഥുനം രാശിക്കാർക്ക് പ്രണയം ശോഭനമായിരിക്കും

View All
advertisement