പ്രതിവാര സര്‍വീസുകളില്‍ 25% വര്‍ധന; 9 സ്ഥലങ്ങളിലേക്ക് അധിക സർവീസ്; തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെ വേനൽക്കാല ഷെഡ്യൂള്‍
- Published by:Rajesh V
- news18-malayalam
Last Updated:
ഒമാന്‍ എയര്‍ മസ്‌കറ്റിലേക്ക് പ്രതിദിന സര്‍വിസ് ആരംഭിക്കും. എയര്‍ അറേബ്യ അബുദാബിയിലേക്ക് ആഴ്ചയില്‍ അഞ്ച് അധിക സര്‍വിസ് നടത്തും
തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെ വേനല്‍ക്കാല ഷെഡ്യൂളുകൾ പ്രഖ്യാപിച്ചു. പ്രതിവാര വിമാന സര്‍വിസുകള്‍ ശൈത്യകാല ഷെഡ്യൂളിനെക്കാള്‍ 25 ശതമാനം വര്‍ധിക്കും. മാര്‍ച്ച് 26 മുതല്‍ ഒക്ടോബര്‍ 28 വരെയാണ് വേനല്‍ക്കാല ഷെഡ്യൂള്‍. നിലവിലെ 469 പ്രതിവാര ഓപറേഷന്‍ 582 ആയി ഉയരും. 9 സ്ഥലങ്ങളിലേക്ക് അധിക സര്‍വിസും പ്രഖ്യാപിച്ചു.
അന്താരാഷ്ട്ര സര്‍വിസുകളുടെ കാര്യത്തില്‍ പ്രതിവാര എയര്‍ ട്രാഫിക് മൂവ്‌മെന്റ് (ATM) 224 ഫ്‌ലൈറ്റുകളില്‍നിന്ന് 15 ശതമാനം വര്‍ധിച്ച് 258 ആയി ഉയരും. ഒമാന്‍ എയര്‍ മസ്‌കറ്റിലേക്ക് പ്രതിദിന സര്‍വിസ് ആരംഭിക്കും. എയര്‍ അറേബ്യ അബുദാബിയിലേക്ക് ആഴ്ചയില്‍ അഞ്ച് അധിക സര്‍വിസ് നടത്തും. എയര്‍ ഇന്ത്യ എക്സ്പ്രസും ശ്രീലങ്കന്‍ എയര്‍ലൈനും ദുബൈയിലേക്കും കൊളംബോയിലേക്കും പ്രതിവാരം രണ്ട് അധിക സര്‍വിസ് ആരംഭിക്കും.
advertisement
എയര്‍ ഇന്ത്യ എക്സ്പ്രസ് അബൂദബിയിലേക്കും മസ്‌കറ്റിലേക്കും കുവൈത്ത് എയര്‍വേയ്സ് കുവൈത്തിലേക്കും മാലിയിലേക്കും ആഴ്ചയില്‍ ഒരു അധിക സര്‍വിസ് ആരംഭിക്കും. മാല്‍ദീവിയന്‍ എയര്‍ലൈന്‍സ് മാലിയിലേക്കും സര്‍വിസ് തുടങ്ങും. പ്രതിവാര എടിഎമ്മുകള്‍-258. ഷാര്‍ജ-56, അബുദാബി-40, മസ്‌കറ്റ്-40, ദുബൈ-28, ദോഹ-22, ബഹ്റൈന്‍ -18, സിംഗപ്പൂര്‍-14, കൊളംബോ-12, കുവൈറ്റ്-10, മാലി-8, ദമ്മാം-6, ഹനീമധൂ-4.
ആഭ്യന്തര സര്‍വിസുകളുടെ കാര്യത്തിൽ എടിഎമ്മുകള്‍ 245നിന്ന് 34 ശതമാനം വര്‍ധിച്ച് 324 ആകും. ഇന്‍ഡിഗോ ഹൈദരാബാദിലേക്ക് രണ്ടാം പ്രതിദിന സര്‍വിസ് ആരംഭിക്കും. എയര്‍ ഇന്ത്യയും വിസ്താരയും മുംബൈയിലേക്ക് ഒരു പ്രതിദിന സര്‍വിസ് കൂടി തുടങ്ങും. ഇന്‍ഡിഗോ ബെംഗളൂരു വഴി പട്‌നയിലേക്കും പൂനെ വഴി നാഗ്പൂരിലേക്കും സര്‍വിസ് തുടങ്ങും. പ്രതിവാര സര്‍വിസുകള്‍: മുംബൈ-70, ബംഗളൂരു-58, ഡല്‍ഹി-56, ഹൈദരാബാദ്-28, ചെന്നൈ-28, കണ്ണൂര്‍-14, കൊച്ചി-14, മുംബൈ-അഹമ്മദാബാദ്-14, ചെന്നൈ-കൊല്‍ക്കത്ത-14, പുണെ-നാഗ്പൂര്‍-14,ബംഗളൂരു-പട്‌ന-14.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Thiruvananthapuram,Kerala
First Published :
March 24, 2023 6:34 AM IST
മലയാളം വാർത്തകൾ/ വാർത്ത/Money/
പ്രതിവാര സര്‍വീസുകളില്‍ 25% വര്‍ധന; 9 സ്ഥലങ്ങളിലേക്ക് അധിക സർവീസ്; തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെ വേനൽക്കാല ഷെഡ്യൂള്‍