നിലമ്പൂർ നിന്നുള്ളള രാജ്യറാണി എക്‌സ്പ്രസിൽ വരുന്നവർക്ക് ഇനി തിരുവനന്തപുരത്ത് ഇറങ്ങാം
- Published by:Vishnupriya S
- news18-malayalam
Last Updated:
നാഗർകോവിൽ വരെയാണ് രാജ്യറാണി എക്‌സ്പ്രസിന്റെ സർവീസ് നീട്ടിയിരിക്കുന്നത്
തിരുവനന്തപുരം: നിലമ്പൂർ നിന്നുള്ള രാജ്യറാണി എക്‌സ്പ്രസിൽ വരുന്നവർക്ക് ഇനി കൊച്ചുവേളിയിൽ ഇറങ്ങേണ്ടതില്ല, നേരിട്ട് തിരുവനന്തപുരത്ത് ഇറങ്ങാം. നിലമ്പൂർ– കൊച്ചുവേളി രാജ്യറാണി എക്‌സ്പ്രസ് ഒന്ന് മുതൽ നാഗർകോവിൽ കണക്‌ഷൻ ട്രെയിൻ ആയി സർവീസ് തുടങ്ങി. നാഗർകോവിൽ വരെയാണ് രാജ്യറാണി എക്‌സ്പ്രസിന്റെ സർവീസ് നീട്ടിയിരിക്കുന്നത്. തിരുവനന്തപുരം ആർസിസിയിലേക്ക് പോകേണ്ടവർ ഉൾപ്പെടെയുള്ളവരെ പരിഗണിച്ചാണ് രാജ്യറാണി എക്‌സ്പ്രസിന്റെ സർവീസ് നീട്ടിയത്.
തിരുവനന്തപുരത്തേക്ക് ഈ ട്രെയിനിന് ടിക്കറ്റ് എടുക്കുമ്പോൾ കൊച്ചുവേളി എന്ന് കാണിക്കുമെങ്കിലും ഈ ടിക്കറ്റിൽ തന്നെ നേരിട്ട് തിരുവനന്തപുരത്തേക്ക് യാത്ര നടത്താം. നിലമ്പൂരിൽ നിന്നും രാജ്യറാണി എക്‌സ്പ്രസ് കൊച്ചുവേളിയിൽ എത്തിയാൽ പിന്നീട് ഇത് തിരുവന്തപുരം സെൻട്രലിലേക്കുള്ള കണക്ഷൻ ട്രെയിനായി സർവീസ് നടത്തും. കൊച്ചുവേളി-തിരുവനന്തപുരം- നാഗർകോവിൽ അൺറിസർവ്ഡ് എക്‌സ്പ്രസായിട്ടാണ് സർവീസ് നടത്തുക. ഇതുപോലെ തിരിച്ച് നാഗർകോവിൽ നിന്നും തിരുവനന്തപുരത്തിൽ നിന്നും നേരിട്ട് നിലമ്പൂർ വരെയും ഇതിൽ യാത്ര ചെയ്യാം. കൊച്ചുവേളിയിൽ നിന്നും നിലമ്പൂരിലേക്കുള്ള ട്രെയിനിന്റെ സമയങ്ങളിൽ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്.
advertisement
നാഗർകോവിൽ-തിരുവനന്തപുരം വണ്ടി വൈകിട്ട് 6.20ന് നാഗർകോവിലിൽനിന്ന് പുറപ്പെട്ട് വൈകിട്ട് 7.55ന് തിരുവനന്തപുരം സെൻട്രലിൽ എത്തും. അവിടെനിന്ന് 7.58ന് പുറപ്പെട്ട് 8.20ന് കൊച്ചുവേളിയിൽ എത്തും. തുടർന്ന് 9ന് നിലമ്പൂർക്ക് പുറപ്പെടും. നിലമ്പൂരിൽനിന്ന് രാത്രി പുറപ്പടുന്ന എക്‌സ്പ്രസ് പുലർച്ചെ 5.30നാണ് കൊച്ചുവേളിയിൽ എത്തുക. 6.30ന് കൊച്ചുവേളിയിൽനിന്ന് കൊച്ചുവേളി-തിരുവനന്തപുരം-നാഗർകോവിൽ അൺറിസർവ്ഡ് എക്‌സ്പ്രസ് സർവീസ് പുറപ്പെട്ട് 6.45ന് തിരുവനന്തപുരം സെൻട്രലിലും 8.55ന് നാഗർകോവിലിലും എത്തും.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
March 05, 2024 5:10 PM IST
മലയാളം വാർത്തകൾ/ വാർത്ത/Auto/
നിലമ്പൂർ നിന്നുള്ളള രാജ്യറാണി എക്‌സ്പ്രസിൽ വരുന്നവർക്ക് ഇനി തിരുവനന്തപുരത്ത് ഇറങ്ങാം