Nissan Kicks | ഈ മാസം കാർ വാങ്ങാൻ പ്ലാനുണ്ടോ? നിസ്സാൻ കിക്ക്സിന് ഒരു ലക്ഷം രൂപ വരെ വിലക്കുറവ് 

Last Updated:

ഈ മാസം കാർ വാങ്ങുന്നവർക്കാണ് കമ്പനി ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്

Nissan SUV
Nissan SUV
ജാപ്പനീസ് വാഹന നിർമ്മാതാക്കളായ നിസ്സാൻ കിക്ക്സ് (Nissan Kicks) എസ്യുവിയുടെ വില ഒരു ലക്ഷം രൂപ വരെ കുറച്ചു. ഈ മാസം കാർ വാങ്ങുന്നവർക്കാണ് കമ്പനി ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്. ഉത്സവാഘോഷങ്ങളോടനുബന്ധിച്ച് ഇന്ത്യൻ ഉപഭോക്താക്കൾക്ക് ഒരു ലക്ഷം രൂപ ഇളവാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. ഉത്സവ സീസൺ ആനുകൂല്യങ്ങൾ നിസ്സാൻ (Nissan) ഔദ്യോഗിക വെബ്‌സൈറ്റ് വഴിയാണ് ഉപഭോക്താക്കളെ അറിയിച്ചിരിക്കുന്നത്.
ഓഫറുകൾ (Offers) ക്യാഷ് ഡിസ്‌കൗണ്ട് രൂപത്തിലാണ് പ്രഖ്യാപിച്ചിരിക്കുന്നത്. എക്സ്ചേഞ്ച് ആനുകൂല്യങ്ങളും കോർപ്പറേറ്റ് ആനുകൂല്യങ്ങളും ഇതിൽ ഉൾപ്പെടുന്നു. വെബ്‌സൈറ്റിൽ നൽകിയിരിക്കുന്ന വിവരം അനുസരിച്ച്, ഓഫർ നവംബർ 30 വരെ അല്ലെങ്കിൽ കാറിന്റെ സ്റ്റോക്ക് അവസാനിക്കുന്നത് വരെ മാത്രമേ ഉണ്ടായിരിക്കുകയുള്ളൂ.
നിസാൻ കിക്ക്‌സ് 1.3 ലിറ്റർ ടർബോ പെട്രോൾ എഞ്ചിനിലും 1.5 ലിറ്റർ പവർട്രെയിനിലും ലഭ്യമാണ്. രണ്ട് വേരിയന്റുകളിലെയും ഓഫറുകൾ വ്യത്യസ്തമാണ്. 1.3 ലിറ്റർ ടർബോ പെട്രോൾ പതിപ്പ് കിക്ക്‌സിന് 70,000 രൂപയുടെ എക്‌സ്‌ചേഞ്ച് ബോണസിനൊപ്പം 15,000 രൂപ ക്യാഷ് ഡിസ്‌കൗണ്ടും ലഭിക്കും. നിസാൻ വെബ്‌സൈറ്റിലൂടെ കാർ വാങ്ങുന്ന ഉപഭോക്താക്കൾക്ക് 5,000 രൂപയുടെ അധിക കിഴിവും കമ്പനി വാഗ്ദാനം ചെയ്തിട്ടുണ്ട്. നവംബർ 30 വരെ നിസാൻ കിക്ക്സിന്റെ ഈ വേരിയന്റ് വാങ്ങുന്ന ഉപഭോക്താക്കൾക്ക് 10,000 രൂപ കോർപ്പറേറ്റ് ആനുകൂല്യവും ലഭിക്കും.
advertisement
ടർബോ പെട്രോൾ വേരിയന്റ് XV, XV പ്രീമിയം, XV പ്രീമിയം (O), XV പ്രീമിയം (O) ഡ്യുവൽ എന്നീ നാല് വകഭേദങ്ങളിൽ ലഭ്യമാണ്.
1.5 ലിറ്റർ പെട്രോൾ എഞ്ചിൻ വേരിയന്റ് തിരഞ്ഞെടുക്കുന്ന ഉപഭോക്താക്കൾക്ക് 10,000 രൂപ കിഴിവ് ലഭിക്കും. 20,000 രൂപയുടെ എക്‌സ്‌ചേഞ്ച് ബോണസ്, 5,000 രൂപയുടെ ഓൺലൈൻ ബുക്കിംഗ് ബോണസ്, 10,000 രൂപയുടെ കോർപ്പറേറ്റ് ആനുകൂല്യം എന്നിവയാണ് മറ്റ് ആനുകൂല്യങ്ങൾ.
അഞ്ച് സ്പീഡ് മാനുവൽ ഗിയർബോക്‌സുള്ള 1.5 ലിറ്റർ വേരിയന്റ് XL, XV എന്നീ രണ്ട് വകഭേദങ്ങളിൽ ലഭ്യമാണ്. നിസാൻ കിക്ക്സിന്റെ പ്രാരംഭ വില 9.50 ലക്ഷം രൂപയാണ് (എക്‌സ് ഷോറൂം വില).
advertisement
നിസ്സാൻ അടുത്തിടെ സബ്‌സ്‌ക്രിപ്‌ഷൻ സേവനങ്ങൾ പൂനെ, മുംബൈ, ബെംഗളൂരു എന്നിവിടങ്ങളിലേക്ക് കൂടി വിപുലീകരിച്ചിരുന്നു. സൂം കാർ (Zoomcar), ഓറിക്സ് (Orix) എന്നിവയുമായി സഹകരിച്ച് നിസ്സാൻ ഇപ്പോൾ ഡൽഹി, ഹൈദരാബാദ്, ചെന്നൈ, മുംബൈ, ബെംഗളൂരു, പൂനെ എന്നിവിടങ്ങളിൽ ഉപഭോക്താക്കൾക്ക് ലഭ്യമാണ്. ഇതുവഴി ആളുകൾക്ക് ഈ നഗരങ്ങളിൽ അവരുടെ ആവശ്യങ്ങൾക്കായി നിസ്സാൻ, ഡാറ്റ്‌സൺ എന്നീ കാറുകൾ വാടകയ്‌ക്കെടുക്കാം.
ഇന്ത്യൻ വിപണിയിൽ വലിയ മാറ്റമുണ്ടാക്കിയ കാർ അല്ല നിസ്സാൻ എങ്കിലും വിപണിയിൽ സ്വന്തമായി ഒരിടം ഇപ്പോഴും കിക്ക്സിനുണ്ട്.
advertisement
Summary: Japanese automaker Nissan is offering special benefits of up to Rs 1 lakh to Indian consumers on the purchase of Kicks SUV in November 2021. Nissan has announced the benefits for this festive season on its official website
മലയാളം വാർത്തകൾ/ വാർത്ത/Money/
Nissan Kicks | ഈ മാസം കാർ വാങ്ങാൻ പ്ലാനുണ്ടോ? നിസ്സാൻ കിക്ക്സിന് ഒരു ലക്ഷം രൂപ വരെ വിലക്കുറവ് 
Next Article
advertisement
Droupadi Murmu | രാഷ്ട്രപതി അരനൂറ്റാണ്ടിന് ശേഷം ശബരിമലയിൽ; അയ്യപ്പനെ കൺകുളിർക്കെ തൊഴുത് ദ്രൗപതി മുർമു
Droupadi Murmu | Droupadi Murmu | രാഷ്ട്രപതി അരനൂറ്റാണ്ടിന് ശേഷം ശബരിമലയിൽ; അയ്യപ്പനെ കൺകുളിർക്കെ തൊഴുത് ദ്രൗപതി മു
  • രാഷ്ട്രപതി ദ്രൗപതി മുർമു ശബരിമലയിൽ അയ്യപ്പനെ കൺകുളിർക്കെ തൊഴുതു.

  • 52 വർഷത്തിനു ശേഷം ശബരിമലയിൽ ദർശനം നടത്തുന്ന രണ്ടാമത്തെ രാഷ്ട്രപതി ദ്രൗപതി മുർമു.

  • പമ്പ ഗണപതി ക്ഷേത്രത്തിൽ മേൽശാന്തിമാരായ വിഷ്ണു, ശങ്കരൻ നമ്പൂതിരികൾ കെട്ടു നിറച്ചു.

View All
advertisement