ലോകത്തിലെ ആദ്യ ഇലക്ട്രിഫൈഡ് ഫ്ളക്‌സ് ഫ്യുവല്‍ വെഹിക്കിള്‍; എഥനോളില്‍ ഓടുന്ന ടൊയോട്ട ഇന്നോവയുമായി കേന്ദ്രം

Last Updated:

പൂർണമായും എഥനോളിൽ പ്രവർത്തിക്കുന്ന ടൊയോട്ടയുടെ ആദ്യ വാഹനം ഓഗസ്റ്റ് 29-ന് നിതിൻ ഗഡ്കരി അവതരിപ്പിക്കും

കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി
കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി
ന്യൂഡൽഹി: എഥനോളിൽ പ്രവർത്തിക്കുന്ന ലോകത്തിലെ ആദ്യത്തെ കാർ പുറത്തിറക്കാനൊരുങ്ങി കേന്ദ്രസർക്കാർ. എഥനോളിൽ ഓടുന്ന ടൊയോട്ടയുടെ ഇന്നോവ കാറാണ് വിപണിയിലിറക്കുന്നത്. ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. പൂർണമായും എഥനോളിൽ പ്രവർത്തിക്കുന്ന ടൊയോട്ടയുടെ ആദ്യ വാഹനം ഓഗസ്റ്റ് 29-ന് നിതിൻ ഗഡ്കരി അവതരിപ്പിക്കും. ഈ മാസമാദ്യം നടന്ന സുസ്ഥിര വികസനവുമായി ബന്ധപ്പെട്ട സമ്മേളനത്തിനിടെ ഇക്കാര്യച്ചെക്കുറിച്ച് മന്ത്രി സൂചന നൽകിയിരുന്നു. ഇല്ക്ട്രിക് ഫ്‌ളക്‌സ് ഫ്യൂവൽ ടൊയോട്ട ഇന്നോവ എംപിവി കാർ ഉടൻ പുറത്തിറക്കുമെന്നായിരുന്നു അദ്ദേഹം പ്രഖ്യാപിച്ചിരുന്നത്.
പൂർണ്ണമായും എഥനോളിൽ പ്രവർത്തിക്കുന്ന കാറായിരിക്കും ഇതെന്നും അദ്ദേഹം പറഞ്ഞിരുന്നു. ലോകത്തിലെ തന്നെ ആദ്യത്തെ ബിഎസ്-VI ഇലക്ട്രിഫൈഡ് ഫ്‌ളക്‌സ് ഫ്യൂവൽ വാഹനമായിരിക്കും ഇന്നോവയുടെ എഥനോൾ ഫ്യൂവൽ പതിപ്പ് എന്നാണ് ടൊയോട്ട കമ്പനി വൃത്തങ്ങൾ നൽകിയ പ്രസ്താവനയിൽ പറയുന്നത്. ഇക്കഴിഞ്ഞ വർഷമാണ് ഹൈഡ്രജൻ ജനറേറ്റഡ് ഇലക്ട്രിസിറ്റിയിൽ പ്രവർത്തിക്കുന്ന ടൊയോട്ട മിറായ് ഇവി പതിപ്പ് ഗഡ്കരി ഉദ്ഘാടനം ചെയ്തത്. പരിസ്ഥിതി സൗഹാർദ്ദപരമായ ഇന്ധനം ഉപയോഗിക്കാൻ കഴിയുന്ന വാഹനങ്ങൾ നിർമ്മിക്കണമെന്നാണ് കാർ നിർമാതാക്കളോട് ഗഡ്കരി പറയുന്നത്. അവയിലുടെ കാർബൺ ഫൂട്ട്പ്രിന്റ് കുറയ്ക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു.
advertisement
ഇ-10 ൽ നിന്നും ഇ-100 കാറുകൾ വികസിപ്പിക്കുന്നതിലേക്ക് ഇന്ത്യ മാറിയിട്ടുണ്ടെന്നും ഇതൊരു വലിയ നാഴികകല്ലാണെന്നും അദ്ദേഹം പറഞ്ഞു. 2004 മുതൽ ജൈവ ഇന്ധനങ്ങളിൽ തനിക്ക് പ്രത്യേകം താൽപ്പര്യമുണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഹരിത ഊർജത്തെപ്പറ്റി പഠിക്കാൻ ബ്രസിലിലേക്ക് യാത്ര നടത്തിയിരുന്നുവെന്നും നിതിൻ ​ഗഡ്കരി കൂട്ടിച്ചേർത്തു. ജൈവ ഇന്ധനത്തിന്റെ ഉപയോഗത്തിലൂടെ പെട്രോളിയം ഇറക്കുമതിയുമായി ബന്ധപ്പെട്ട ചെലവ് കുറയ്ക്കാൻ കഴിയുമെന്നും മന്ത്രി പറഞ്ഞു. അതിലൂടെ ഇന്ധനത്തിന്റെ കാര്യത്തിൽ രാജ്യത്തെ സ്വയം പര്യാപ്തമാക്കാൻ സാധിക്കുമെന്നും നിതിൻ ​ഗഡ്കരി കൂട്ടിച്ചേർത്തു.
advertisement
പെട്രോളിന്റെ നിലവിലെ ഇറക്കുമതിച്ചെലവ് 16 ലക്ഷം കോടി രൂപയാണ്. ഇത് രാജ്യത്തിന് കാര്യമായ സാമ്പത്തിക നഷ്ടമുണ്ടാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ടൊയോട്ട ഇന്നോവ ഹൈക്രോസ്, മാരുതി സുസുക്കി ഗ്രാൻഡ് വിറ്റാര, മാരുതി സുസുക്കി ഇൻവിക്ടോ, ഹോണ്ട സിറ്റി ഹൈബ്രിഡ്, ടൊയോട്ട അർബൻ ക്രൂയിസർ ഹൈറൈഡർ എന്നിവയുൾപ്പെടെയുള്ള ഹൈബ്രിഡ് കാറുകൾ ഇന്ത്യൻ കാർ വിപണിയിൽ അവതരിപ്പിച്ചിരുന്നു. മഹീന്ദ്രയും ടാറ്റയും ഉൾപ്പെടെയുള്ള ഓട്ടോ ഭീമന്മാർ അടുത്ത ഏതാനും വർഷങ്ങൾക്കുള്ളിൽ കാർബൺ പുറന്തള്ളാത്ത വാഹനങ്ങൾ നിർമിക്കുന്നതിനായി പ്രവർത്തിച്ചു വരികയാണ്.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Auto/
ലോകത്തിലെ ആദ്യ ഇലക്ട്രിഫൈഡ് ഫ്ളക്‌സ് ഫ്യുവല്‍ വെഹിക്കിള്‍; എഥനോളില്‍ ഓടുന്ന ടൊയോട്ട ഇന്നോവയുമായി കേന്ദ്രം
Next Article
advertisement
ദീപ്തി മേരി വർഗീസിനെ തഴഞ്ഞു; വി കെ മിനി മോളും ഷൈനി മാത്യുവും കൊച്ചി മേയർ പദം പങ്കിടും
ദീപ്തി മേരി വർഗീസിനെ തഴഞ്ഞു; വി കെ മിനി മോളും ഷൈനി മാത്യുവും കൊച്ചി മേയർ പദം പങ്കിടും
  • കൊച്ചി മേയർ പദവിക്ക് ദീപ്തി മേരി വർഗീസിനെ ഒഴിവാക്കി വി കെ മിനി മോളും ഷൈനി മാത്യുവും തിരഞ്ഞെടുക്കും.

  • ആദ്യ രണ്ടര വർഷം മേയറായി വി കെ മിനി മോളും പിന്നീട് ഷൈനി മാത്യുവും സ്ഥാനമേറ്റെടുക്കും.

  • ഡെപ്യൂട്ടി മേയർ സ്ഥാനം ദീപക് ജോയിയും കെ വി പി കൃഷ്ണകുമാറും രണ്ട് ടേമുകളിലായി പങ്കിടും.

View All
advertisement