ദേശീയ പാതകളിലെ ടോൾ പ്ലാസകൾ മാറ്റും; നമ്പർ പ്ലേറ്റ് ക്യാമറ കാണും; പുതിയ പദ്ധതിയുമായി ഗഡ്കരി

Last Updated:

പദ്ധതിയുടെ പ്രാരംഭ നടപടികൾ നടന്നുവരികയാണെന്നും ഈ മാറ്റം സുഗമമാക്കുന്നതിനുള്ള നിയമ ഭേദഗതികളുമായി മുന്നോട്ടുപോവുകയാണെന്നും ഉപരിതല ഗതാഗത, ഹൈവേ മന്ത്രി നിതിൻ ഗഡ്കരി

ന്യൂഡൽഹി: രാജ്യത്ത് ടോൾ പ്ലാസകൾ (Toll Plaza) പൂർണമായും മാറ്റുന്നു. ടോൾ പ്ലാസകൾക്ക് പകരം നമ്പർ പ്ലേറ്റ് റീഡർ ക്യാമറകൾ ദേശീയ പാതകളിൽ സ്ഥാപിക്കും. അതുവഴി നേരിട്ട് ബാങ്ക് അക്കൗണ്ടിൽ നിന്ന് ടോൾ ഈടാക്കും. പദ്ധതിയുടെ പ്രാരംഭ നടപടികൾ നടന്നുവരികയാണെന്നും ഈ മാറ്റം സുഗമമാക്കുന്നതിനുള്ള നിയമ ഭേദഗതികളുമായി മുന്നോട്ടുപോവുകയാണെന്നും ഉപരിതല ഗതാഗത, ഹൈവേ മന്ത്രി നിതിൻ ഗഡ്കരി (Nitin Gadkari)  പറഞ്ഞു.
“2019ൽ, കമ്പനി ഘടിപ്പിച്ച നമ്പർ പ്ലേറ്റുകളോടെതന്നെ കാറുകള്‍ നിരത്തിലിറങ്ങണമെന്ന് നിയമം കൊണ്ടുവന്നു. അങ്ങനെ കഴിഞ്ഞ നാല് വർഷമായി വന്ന വാഹനങ്ങൾക്ക് വ്യത്യസ്ത നമ്പർ പ്ലേറ്റുകളാണ് ഉള്ളത്. ഇപ്പോൾ, ടോൾ പ്ലാസകൾ നീക്കം ചെയ്യാനും പകരം നമ്പർ പ്ലേറ്റുകൾ റീഡ് ചെയ്യുന്ന ക്യാമറകൾ സ്ഥാപിക്കാനുമാണ് ആലോചിക്കുന്നത്. ഇതുവഴി അക്കൗണ്ടിൽ നിന്ന് നേരിട്ട് ടോൾ ഈടാക്കും. പദ്ധതിയുടെ പ്രാരംഭ നടപടികളുമായി മുന്നോട്ടുപോവുകയാണ്. എന്നിരുന്നാലും, ഒരു പ്രശ്‌നമുണ്ട് - ടോൾ പ്ലാസ ഒഴിവാക്കി പണം നൽകാത്ത വാഹന ഉടമയ്ക്ക് പിഴ ചുമത്താൻ നിയമപ്രകാരം വ്യവസ്ഥയില്ല. ആ വ്യവസ്ഥ നിയമത്തിന് കീഴിൽ കൊണ്ടുവരേണ്ടതുണ്ട്. പ്രത്യേക നമ്പർ പ്ലേറ്റുകളില്ലാത്ത കാറുകൾക്ക് ഒരു നിശ്ചിത സമയത്തിനുള്ളിൽ അവ ഇൻസ്റ്റാൾ ചെയ്യുന്നതിനുള്ള ഒരു വ്യവസ്ഥ വേണം. ഇതിനായി ഒരു ബിൽ കൊണ്ടുവരേണ്ടതുണ്ട് ”- ഗഡ്കരി ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു.
advertisement
നിലവിൽ, ഏകദേശം 40,000 കോടി രൂപയുടെ മൊത്തം ടോൾ പിരിവിന്റെ 97 ശതമാനവും ഫാസ്ടാഗുകൾ വഴിയാണ് നടക്കുന്നത്. ബാക്കിയുള്ള 3 ശതമാനം ഫാസ്ടാഗുകൾ ഉപയോഗിക്കാത്തതിന് സാധാരണ ടോൾ നിരക്കുകളേക്കാൾ കൂടുതൽ തുക അടയ്ക്കുകയാണ്. ഫാസ്ടാഗുകൾ ഉപയോഗിച്ച്, ഒരു ടോൾ പ്ലാസ കടക്കാൻ ഒരു വാഹനത്തിന് ഏകദേശം 47 സെക്കൻഡ് എടുക്കും. മാനുവൽ ടോൾ ശേഖരണ പാതയിലൂടെ മണിക്കൂറിൽ 112 വാഹനങ്ങളെ കടത്തിവിടാനാകുമ്പോൾ ഇലക്ട്രോണിക് ടോൾ ശേഖരണ പാതയിലൂടെ മണിക്കൂറിൽ 260-ലധികം വാഹനങ്ങൾ കടത്തിവിടാൻ കഴിയുമെന്നാണ് സർക്കാർ കണക്കുകൾ സൂചിപ്പിക്കുന്നത്.
advertisement
ഫാസ്ടാഗുകളുടെ ഉപയോഗം രാജ്യത്തുടനീളമുള്ള ടോൾ പ്ലാസകളിലെ ഗതാഗതക്കുരുക്ക് കുറച്ചെങ്കിലും ആധികാരികത ഉറപ്പാക്കിയ ശേഷം കടക്കേണ്ട ടോൾ ഗേറ്റുകൾ ഉള്ളതിനാൽ തിരക്ക് ഇപ്പോഴും റിപ്പോർട്ട് ചെയ്യപ്പെടുന്നു. 2021 ഫെബ്രുവരി 16 മുതൽ നിർബന്ധിതമാക്കിയ ഫാസ്‌ടാഗുകളിൾ ചില പ്രശ്നങ്ങൾ ഇപ്പോഴുമുണ്ട്. കുറഞ്ഞ ബാലൻസ് ഉള്ള ഉപയോക്താക്കൾ പ്ലാസ ലെയ്‌നിലേക്ക് പ്രവേശിക്കുന്നത്, ഇത് ഒടുവിൽ കൂടുതൽ പ്രോസസ്സിംഗ് സമയത്തിന് കാരണമാകുന്നു. പ്ലാസകളിലെ ഇന്റർനെറ്റ് കണക്റ്റിവിറ്റി പ്രശ്നങ്ങൾ കാരണം കുറഞ്ഞ ബാലൻസ് ഫാസ്ടാഗിന്റെ സ്റ്റാറ്റസ് പ്ലാസ സെർവറുകൾ യഥാസമയം ഫാസ്‌ടാഗിലേക്ക് അപ്‌ഡേറ്റ് ചെയ്യാത്ത സാഹചര്യവും ഉണ്ടാകുന്നുണ്ട്. റേഡിയോ ഫ്രീക്വൻസി ഐഡന്റിഫിക്കേഷൻ (RFID) റീഡറിന്റെയും ടാഗിന്റെയും കേടുപാടുകളും ഉപയോക്താക്കൾ ഫാസ്‌ടാഗുകള്‍ തെറ്റായി ഘടിപ്പിക്കുന്നതുമെല്ലാം റിപ്പോർട്ട് ചെയ്യുന്നുണ്ട്.
advertisement
ഓട്ടോമാറ്റിക് നമ്പർ പ്ലേറ്റ് റീഡർ (ANPR) ക്യാമറകളെന്ന് അറിയപ്പെടുന്ന നമ്പർ പ്ലേറ്റ് റീഡർ ക്യാമറകൾ ഉപയോഗിക്കുന്നതോടെ, ടോൾ പ്ലാസകളിലെ തിരക്ക് ഇനിയും കുറയാൻ സാധ്യതയുണ്ട്. എന്നാൽ ഇത് പദ്ധതി നടപ്പിലാക്കുന്നതിനെ ആശ്രയിച്ചിരിക്കും. സംവിധാനം പിഴവുകൾ ഇല്ലാത്തതാണെന്ന് ഉറപ്പാക്കാൻ ഒന്നിലധികം സാങ്കേതിക വിദ്യകൾ ആവശ്യമാണെന്ന് വൃത്തങ്ങൾ പറയുന്നു. "എഎൻപിആർ ക്യാമറയ്ക്ക് നമ്പർ പ്ലേറ്റിന്റെ ഒമ്പത് നമ്പറുകൾ വായിക്കാൻ കഴിയും. അതിനപ്പുറം എന്തെങ്കിലും ഉണ്ടെങ്കിൽ ക്യാമറ അത് വായിക്കില്ല," പേരുവെളിപ്പെടുത്താത്ത ഉദ്യോഗസ്ഥൻ വ്യക്തമാക്കി.
മലയാളം വാർത്തകൾ/ വാർത്ത/Money/
ദേശീയ പാതകളിലെ ടോൾ പ്ലാസകൾ മാറ്റും; നമ്പർ പ്ലേറ്റ് ക്യാമറ കാണും; പുതിയ പദ്ധതിയുമായി ഗഡ്കരി
Next Article
advertisement
അധ്യാപികയില്‍ നിന്ന്  വിവാഹിതരായ പുരുഷന്മാര്‍ തേടിയെത്തുന്ന 'ഷുഗര്‍ ബേബി' ആയതിന്റെ കാരണം വെളിപ്പെടുത്തി 36കാരി
അധ്യാപികയില്‍ നിന്ന് വിവാഹിതരായ പുരുഷന്മാര്‍ തേടിയെത്തുന്ന 'ഷുഗര്‍ ബേബി' ആയതിന്റെ കാരണം വെളിപ്പെടുത്തി 36കാരി
  • മുൻ അധ്യാപിക കോണി കീറ്റ്‌സ് 65 പുരുഷന്മാരുമായി ബന്ധം പുലർത്തുന്നു.

  • കീറ്റ്‌സ് മണിക്കൂറിൽ 20,000 മുതൽ 35,000 രൂപ വരെ സമ്പാദിക്കുന്നു.

  • കീറ്റ്‌സ് തന്റെ മകളെ നന്നായി പരിപാലിക്കുന്നുണ്ടെന്ന് പറയുന്നു.

View All
advertisement