വാഹനത്തിന് മുന്നില്‍ ഫാസ്ടാഗ് പതിച്ചില്ലെങ്കില്‍ പണി കിട്ടും; ഇരട്ടിപ്പിഴ ഈടാക്കുമെന്ന് ദേശീയപാത അതോറിറ്റി
- Published by:Sarika KP
- news18-malayalam
Last Updated:
ഇത്തരം വാഹനങ്ങള്‍ക്കെതിരെ ഇരട്ടിപ്പിഴ ഈടാക്കാനാണ് ദേശീയ പാത അതോറിറ്റിയുടെ നിര്‍ദേശം.
വാഹനങ്ങളുടെ മുന്നിലുള്ള വിന്‍ഡ്ഷീല്‍ഡില്‍ മനപ്പൂര്‍വ്വം ഫാസ്ടാഗ് പതിപ്പിക്കാത്ത യാത്രക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ ദേശീയ പാത അതോറിറ്റി(എന്‍എച്ച്എഐ). ഇത്തരം വാഹനങ്ങള്‍ക്കെതിരെ ഇരട്ടിപ്പിഴ ഈടാക്കാനാണ് ദേശീയ പാത അതോറിറ്റിയുടെ നിര്‍ദേശം. വ്യാഴാഴ്ചയാണ് ഈ നിര്‍ദേശം പുറപ്പെടുവിച്ചത്.
ഫാസ്ടാഗുകള്‍ മുൻ വശത്ത് പതിക്കാത്തത് ടോള്‍ പ്ലാസകളില്‍ ബ്ലോക്ക് ഉണ്ടാക്കുമെന്നും ദേശീയ പാതയിലെ മറ്റ് വാഹനയാത്രക്കാരെ ബുദ്ധിമുട്ടിലാക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി. ഈ പശ്ചാത്തലത്തിലാണ് നിയമം ലംഘിക്കുന്നവര്‍ക്കെതിരെ നടപടി കര്‍ശനമാക്കാന്‍ ദേശീയ പാത അതോറിറ്റി തീരുമാനിച്ചത്. വാഹനങ്ങളുടെ മുൻവശത്തെ ഗ്ലാസിൽ ഫാസ്ടാഗ് ഒട്ടിക്കാത്തവര്‍ക്കെതിരെ ഇരട്ടിപ്പിഴ ഈടാക്കണമെന്ന നിര്‍ദ്ദേശം എല്ലാ യൂസര്‍ ഫീ കളക്ഷന്‍ ഏജന്‍സികള്‍ക്കും നല്‍കിയിട്ടുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി.
നിര്‍ദേശവും പിഴകളും സംബന്ധിച്ച വിവരം പ്രദര്‍ശിപ്പിക്കുന്ന ബോര്‍ഡുകള്‍ എല്ലാ ടോള്‍ പ്ലാസകളിലും സ്ഥാപിക്കുമെന്നും അധികൃതര്‍ പറഞ്ഞു. ഫാസ്ടാഗ് പതിപ്പിക്കാത്തവരുടെ വാഹന രജിസ്‌ട്രേഷന്‍ നമ്പര്‍ രേഖപ്പെടുത്തുന്നതിനും മറ്റ് നടപടികള്‍ക്കുമായി സിസിടിവി ക്യാമറകള്‍ സ്ഥാപിക്കുമെന്നും അവർ വ്യക്തമാക്കി. മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാത്ത വാഹനങ്ങള്‍ക്ക് ടോള്‍ പ്ലാസയിലെ ഇലക്ട്രോണിക് ടോള്‍ കളക്ഷന്‍ സംവിധാനം ഉപയോഗിക്കാന്‍ കഴിയില്ല. ഇവര്‍ക്ക് ഇരട്ടിപ്പിഴ ഈടാക്കുകയും വാഹനത്തെ കരിമ്പട്ടികയിലുള്‍പ്പെടുത്തുകയും ചെയ്യുമെന്നും നിര്‍ദേശത്തില്‍ പറയുന്നു.
advertisement
ഉപയോക്താവിന് ഫാസ്ടാഗ് നല്‍കാന്‍ ചുമതലയുള്ള ബാങ്കുകള്‍ക്കും ഇതുസംബന്ധിച്ച നിര്‍ദേശം നല്‍കിയിട്ടുണ്ട്. വാഹനങ്ങളുടെ വിന്‍ഡ്ഷീല്‍ഡില്‍ ഫാസ്ടാഗ് പതിപ്പിച്ചിട്ടുണ്ടെന്ന് ബാങ്കുകള്‍ ഉറപ്പുവരുത്തണമെന്നും മാര്‍ഗനിര്‍ദ്ദേശത്തില്‍ പറയുന്നു.
2008ലെ ദേശീയപാത ഫീസ് ചട്ടങ്ങള്‍ അനുസരിച്ചാണ് ദേശീയപാത അതോറിറ്റി യൂസര്‍ ഫീ ഈടാക്കുന്നത്. രാജ്യത്തെ 45000 കിലോമീറ്റര്‍ ദേശീയപാതകളിലെ ഏകദേശം 1000 ടോള്‍ പ്ലാസകളില്‍ നിന്നാണ് യൂസര്‍ ഫീ പിരിക്കുന്നത്. ഫാസ്ടാഗ് പതിപ്പിക്കാത്തതിന് ഇരട്ടിപ്പിഴ ഈടാക്കാനുള്ള തീരുമാനം രാജ്യത്തെ ദേശീയപാതകളിലെ ഗതാഗതം കൂടുതല്‍ കാര്യക്ഷമമാക്കുമെന്ന് അധികൃതര്‍ പറഞ്ഞു.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
July 19, 2024 2:10 PM IST
മലയാളം വാർത്തകൾ/ വാർത്ത/Auto/
വാഹനത്തിന് മുന്നില്‍ ഫാസ്ടാഗ് പതിച്ചില്ലെങ്കില്‍ പണി കിട്ടും; ഇരട്ടിപ്പിഴ ഈടാക്കുമെന്ന് ദേശീയപാത അതോറിറ്റി