തീപിടിത്തത്തിനു പിന്നാലെ പുതിയ പ്രശ്നവുമായി വീണ്ടും ഒല ഇലക്ട്രിക് സ്‌കൂട്ടര്‍ (ola electric scooter). ഓടിയ്ക്കുന്നതിനിടെ സ്‌കൂട്ടറിന്റെ മുന്നിലെ സസ്പെൻഷൻ ഒടിഞ്ഞതാണ് ഏറ്റവും പുതിയ സംഭവം. ശ്രീനാഥ് മേനോന്‍ എന്നയാളാണ് തനിക്കുണ്ടായ ദുരനുഭവത്തിന്റെ വാര്‍ത്ത സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചത്. സസ്പെൻഷൻ ഒടിഞ്ഞു കിടക്കുന്ന സ്‌കൂട്ടറിന്റെ ചിത്രവും ശ്രീനാഥ് പങ്കുവെച്ചിട്ടുണ്ട്. വേഗത കുറച്ച് പോകുമ്പോള്‍ മുന്നിലെ സസ്പെൻഷൻ ഒടിയുകയായിരുന്നു. സ്‌കൂട്ടറില്‍ നിന്ന് മുന്‍ ചക്രം വേര്‍പെട്ട് കിടക്കുന്ന ചിത്രമാണ് ഇദ്ദേഹം പങ്കുവെച്ചിരിക്കുന്നത്.
'കുറഞ്ഞ വേഗതയില്‍ (low speed) പോകുമ്പോള്‍ പോലും സ്‌കൂട്ടറിന്റെ മുന്‍വശത്തെ ഫോര്‍ക്ക് തകർന്നു. ഇത് വളരെ ഗുരുതരവും അപകടകരവുമായ കാര്യമാണ്. ഇത് ഒഴിവാക്കണംഅല്ലെങ്കില്‍ സ്‌കൂട്ടറിന്റെ ഡിസൈനില്‍ മാറ്റം വരുത്തണം. ഗുണനിലവാരം കുറഞ്ഞ നിര്‍മ്മാണ സാമഗ്രികള്‍ ഉപയോഗിച്ച് ജനങ്ങളെ കൊലയ്ക്ക് കൊടുക്കരുത്'' ശ്രീനാഥ് ചിത്രത്തിനൊപ്പം പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.
ഒല ഇലക്ട്രിക്കിനെയും കമ്പനി സിഇഒ ഭവിഷ് അഗര്‍വാളിനെയും ശ്രീനാഥ് ടാഗ് ചെയ്തിട്ടുണ്ട്. ട്വീറ്റ് വൈറലായതിന് തൊട്ടുപിന്നാലെ, സമാന അനുഭവം പങ്കുവെച്ച് മറ്റ് ഉപയോക്താക്കളും രംഗത്തെത്തി. ഒല തങ്ങളുടെ സ്‌കൂട്ടറുകള്‍ ചെലവ് കുറഞ്ഞതാക്കാന്‍ വിലകുറഞ്ഞ സാമഗ്രികളാണ്ഉപയോഗിക്കുന്നതെന്ന്പലരും ആരോപിച്ചു. ഇവി സ്‌കൂട്ടര്‍ വിപണിയിലെ മറ്റ് നിര്‍മ്മാതാക്കളെ തങ്ങള്‍ തെരഞ്ഞെടുക്കുമെന്ന് ചിലര്‍ അഭിപ്രായപ്പെട്ടു.
@OlaElectric@bhash
The front fork is breaking even in small speed driving and it is a serious and dangerous thing we are facing now, we would like to request that we need a replacement or design change on that part and save our life from a road accident due to poor material usd pic.twitter.com/cgVQwRoN5t
കഴിഞ്ഞ മാസം, സ്‌കൂട്ടറിന്റെ ബാറ്ററിക്ക് തീപിടിച്ചെന്ന പരാതി ഇന്റര്‍നെറ്റില്‍ പ്രചരിച്ചതിനെ തുടര്‍ന്ന് 1,441 സ്‌കൂട്ടറുകള്‍ ഒല തിരിച്ചുവിളിച്ചിരുന്നു.
മഹാരാഷ്ട്രയിലെ പൂനെയില്‍ ഒലയുടെ വാഹനം അഗ്‌നിക്കിരയാകുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ കമ്പനി നിര്‍ദേശിച്ചത്. വാഹനത്തിന്റെ ഉടമയുമായി ബന്ധപ്പെട്ടെന്നും അദ്ദേഹം സുരക്ഷിതനാണെന്നും ഒല പറഞ്ഞിരുന്നു. ഒലയ്ക്ക് പുറമെ ജിതേന്ദ്ര ഇവി, ഒക്കിനാവ, പ്യൂവര്‍ ഇവി എന്നീ കമ്പനികളുടെയും വാഹനങ്ങള്‍ക്ക് തീപിടിച്ചിട്ടുണ്ട്.
'' ഒരു മുന്‍കൂര്‍ നടപടിയെന്ന നിലയില്‍ ആ പ്രത്യേക ബാച്ചിലെ സ്‌കൂട്ടറുകളുടെ വിശദമായ പരിശോധന നടത്തുമെന്നും അതിനാല്‍ 1,441 വാഹനങ്ങള്‍ തിരിച്ചുവിളിക്കുന്നുണ്ടെന്നും'' ഒല അറിയിച്ചിരുന്നു. ഈ സ്‌കൂട്ടറുകള്‍ ഞങ്ങളുടെ സര്‍വീസ് എഞ്ചിനീയര്‍മാര്‍ പരിശോധിക്കുമെന്നും എല്ലാ ബാറ്ററി, തെര്‍മല്‍ സിസ്റ്റങ്ങളിലും സുരക്ഷാ സംവിധാനങ്ങളിലും സമഗ്രമായ പരിശോധന നടത്തുമെന്നും ഒല ഇലക്ട്രിക് പറഞ്ഞു. തങ്ങളുടെ സ്‌കൂട്ടറുകളുടെ ബാറ്ററി സംവിധാനങ്ങള്‍ ഇന്ത്യയുടെ ഏറ്റവും പുതിയ മാനദണ്ഡമായ എഐഎസ് 156 ഉം യൂറോപ്യന്‍ മാനദണ്ഡമായ ഇസിഇ 136 ഉം അനുസരിച്ചുള്ളതാണെന്നും ഒല ഇലക്ട്രിക് പറഞ്ഞു.
കഴിഞ്ഞ വര്‍ഷമാണ് ഒല ഇലക്ട്രിക് സ്‌കൂട്ടര്‍ വിപണിയിൽ അവതരിപ്പിച്ചത്. ഒല സ്‌കൂട്ടറുകളോടൊപ്പം തന്നെ മികച്ച സ്‌കൂട്ടറുകള്‍ വിപണിയിലുണ്ടെങ്കിലും ഇവയ്ക്ക് ലഭിച്ച ജനശ്രദ്ധ മറ്റൊരു വാഹനത്തിനും ലഭിച്ചിട്ടില്ല. മികച്ച രൂപകല്‍പന, പ്രകടനം, സാങ്കേതികവിദ്യ എന്നിവയുമായാണ് ഒലയുടെ സ്‌കൂട്ടര്‍ വിപണിയിലെത്തിയത്. ഒരു പ്രാവശ്യം ചാര്‍ജ് ചെയ്താല്‍ ഏകദേശം 135 കിലോമീറ്റര്‍ വാഹനം ഓടും.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.