Ola E-Scooter | ഹെൽമറ്റില്ലേൽ AI ക്യാമറ മാത്രമല്ല സ്കൂട്ടറും പിടിക്കും; ഹൈടെക് സാങ്കേതിക വിദ്യയുമായി ഓല
- Published by:Jayesh Krishnan
- news18-malayalam
Last Updated:
വാഹനം ഓടിത്തുടങ്ങിയത് ശേഷം ഹെൽമറ്റ് ഊരാമെന്ന് കരുതിയിൽ അതും നടക്കില്ല.
ഹെൽമറ്റ് ധരിച്ചാൽ മാത്രം സ്കൂട്ടർ ഓടുന്ന സാങ്കേതികവിദ്യ വികിസിപ്പിക്കാൻ ഓല ഇലക്ട്രിക് സ്കൂട്ടർ. സ്കൂട്ടറിന്‍റെ ഡിസ്പ്ലേയിൽ യാത്രക്കാരൻ ഹെൽമറ്റ് ധരിച്ചിട്ടുണ്ടോ എന്ന് തിരിച്ചറിയാനുള്ള സാങ്കേതികവിദ്യയാണിപ്പോൾ ഓല അവതരിപ്പിക്കാനൊരുങ്ങുന്നത്. ഇതിനായി ഒരു ക്യാമറ ഡിസ്പ്ലേയില്‍ ഉണ്ടായിരിക്കും.
അഥവാ യാത്രക്കാരൻ ഹെൽമറ്റ് ധരിച്ചിട്ടില്ലെന്ന് വാഹനം തിരിച്ചറിഞ്ഞാൽ ഡ്രൈവർ മോഡിലേക്ക് വാഹനം മാറില്ല. പാര്‍ക്ക് മോഡിൽ തന്നെ തുടരും. ഹെൽമറ്റ് ധരിച്ചിട്ടുണ്ടെങ്കിൽ വെഹിക്കിൾ കൺട്രോൾ യൂണിറ്റ് മോട്ടർ കൺട്രോൾ യൂണിറ്റിനെ അറിയിച്ചാൽ മാത്രമേ വാഹനം ഡ്രൈവ് മോഡിലേക്ക് മാറുകയുള്ളൂ.
വാഹനം ഓടിത്തുടങ്ങിയത് ശേഷം ഹെൽമറ്റ് ഊരാമെന്ന് കരുതി ഉടായിപ്പ് കാണിക്കാമെന്ന് വിചാരിക്കുവാണേൽ അതു നടക്കില്ല. ഹെൽമറ്റ് ഊരിയാൽ അപ്പോള്‍ തന്നെ പാർക്ക് മോഡിലേക്ക് മാറും. ഹെൽമറ്റ് ധരിക്കാനുള്ള നിർദേശവും ഡിസ്പ്ലേയിൽ നൽകും. ഒല എസ് 1, എസ് 1 പ്രോ സ്‌കൂട്ടറുകളാണ് വിപണിയിലുള്ളത്.
advertisement
നേരത്തെ ടിവിഎസും സമാനമായ റിമൈൻഡര്‍ സംവിധാനം അവതരിപ്പിച്ചിരുന്നു. എന്നാൽ ഹെൽമറ്റ് ധരിക്കാനുള്ള നിർദേശം മാത്രമാണ് ടിവിഎസ് നൽകുകയുള്ളൂ. യാത്രക്കാരുടെ സുരക്ഷയ്ക്കായി മറ്റു കമ്പനികളും ഈ സംവിധാനം പിന്തുടരാൻ സാധ്യതയുണ്ട്.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
June 20, 2023 5:22 PM IST
മലയാളം വാർത്തകൾ/ വാർത്ത/Auto/
Ola E-Scooter | ഹെൽമറ്റില്ലേൽ AI ക്യാമറ മാത്രമല്ല സ്കൂട്ടറും പിടിക്കും; ഹൈടെക് സാങ്കേതിക വിദ്യയുമായി ഓല