Ola Electric Scooters | പ്രതിദിനം 1,000 ഇലക്ട്രിക് സ്‌കൂട്ടറുകള്‍; ഒലാ ഫ്യൂച്ചർഫാക്റ്ററി നിർമിക്കുന്നത്: സിഇഒ
- Published by:Sarath Mohanan
- news18-malayalam
Last Updated:
തമിഴ്നാട്ടില്‍ സ്ഥിതി ചെയ്യുന്ന ഫ്യൂച്ചര്‍ ഫാക്ടറിയില്‍ നിന്നാണ് ഒല ഇലക്ട്രിക് തങ്ങളുടെ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ നിര്‍മ്മിക്കുന്നത്.
തങ്ങളുടെ ഫ്യൂച്ചര്‍ഫാക്ടറി (Futurefactory) പ്രതിദിനം നിർമിക്കുന്നത് ഏകദേശം 1,000 യൂണിറ്റ് എസ്1, എസ്1 പ്രോ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ (Electric Scooter) ആണെന്ന് ഒല കാബ്സിന്റെ (Ola Cabs) സ്ഥാപകനും സിഇഒയുമായ ഭവിഷ് അഗര്‍വാള്‍. ഒരു ദിവസം നിർമിച്ച സ്‌കൂട്ടറുകളുടെ ചിത്രവും ഭവിഷ് ട്വിറ്ററിൽ പങ്കുവെച്ചിട്ടുണ്ട്.
"ഫ്യൂച്ചര്‍ഫാക്ടറി ഇപ്പോള്‍ പ്രതിദിനം 1000 സ്‌കൂട്ടറുകള്‍ നിര്‍മ്മിക്കുന്നുണ്ട്. ശേഷിക്കുന്ന ഉപഭോക്താക്കള്‍ക്ക് വാഹനം വാങ്ങാനുള്ള സജ്ജീകരണം ഉടന്‍ ഒരുക്കും", അദ്ദേഹം ട്വീറ്റില്‍ കുറിച്ചു. ഡിസംബർ മാസം അവസാനം ഒല ഇലക്ട്രിക് തങ്ങളുടെ എസ്1, എസ്1 പ്രോ ഇലക്ട്രിക് സ്‌കൂട്ടറുകളുടെ എല്ലാ യൂണിറ്റുകളും ഉപഭോക്താക്കള്‍ക്ക് അയച്ചതായി വെളിപ്പെടുത്തിയിരുന്നു.
ഒല എസ്1, എസ്1 പ്രോ ഇ-സ്‌കൂട്ടറുകള്‍ ആദ്യത്തെ 100 ഉപഭോക്താക്കള്‍ക്ക് നൽകുന്നതിന്റെ ഭാഗമായി ബംഗളൂരുവിലും ചെന്നൈയിലും കമ്പനി പ്രത്യേക പരിപാടികളും സംഘടിപ്പിച്ചിരുന്നു. അടുത്തിടെ മെക്കാനിക്കല്‍ പ്രശ്നങ്ങള്‍, നിര്‍മ്മാണത്തിലെ ഗുണമേന്മ, ഫുൾ ചാർജിൽ വാഗ്ദാനം ചെയ്തിരുന്ന ദൂരപരിധി എന്നിവയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ചില ഉപഭോക്താക്കള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. അത്തരം പ്രശ്‌നങ്ങളെല്ലാം പരിഹരിച്ചതായി കമ്പനി പിന്നീട് അറിയിച്ചു.
advertisement
തമിഴ്നാട്ടില്‍ സ്ഥിതി ചെയ്യുന്ന ഫ്യൂച്ചര്‍ ഫാക്ടറിയില്‍ നിന്നാണ് ഒല ഇലക്ട്രിക് തങ്ങളുടെ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ നിര്‍മ്മിക്കുന്നത്. 500 ഏക്കര്‍ സ്ഥലത്ത് വ്യാപിച്ചു കിടക്കുന്ന ഒല ഫ്യൂച്ചര്‍ ഫാക്ടറി പ്രാരംഭ ഘട്ടത്തില്‍ പ്രതിവര്‍ഷം 20 ലക്ഷം ഇലക്ട്രിക് സ്‌കൂട്ടറുകള്‍ പുറത്തിറക്കുമെന്നാണ് വാഗ്ദാനം ചെയ്യുന്നത്. ഏകദേശം 10,000 സ്ത്രീ തൊഴിലാളികള്‍ ഫ്യൂച്ചര്‍ ഫാക്ടറിയില്‍ ജോലി ചെയ്യുന്നുണ്ട്.
തങ്ങളുടെ എസ് 1, എസ് 1 പ്രോ ഇലക്ട്രിക് സ്‌കൂട്ടറുകൾക്ക് 90,000 ബുക്കിംഗുകള്‍ ഇതുവരെ ലഭിച്ചതായി ഒല ഇലക്ട്രിക് നേരത്തെ അവകാശപ്പെട്ടിരുന്നു. ഡിസംബര്‍ 15 മുതലാണ് ഒല ഇലക്ട്രിക് എസ്1, എസ്1 പ്രോ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ വിതരണം ചെയ്യാന്‍ തുടങ്ങിയത്. ഓഗസ്റ്റ് 15ന് ഇ-സ്‌കൂട്ടറുകള്‍ ലോഞ്ച് ചെയ്തതിന് ശേഷം നാല് മാസത്തെ കാലതാമസമുണ്ടായി. ഡെലിവറി വൈകുന്നതിന് പിന്നില്‍ വിതരണ ശൃംഖലയിലെ പ്രശ്നങ്ങളാണെന്നാണ് ഒല അറിയിച്ചത്.
advertisement
ഇന്ത്യയില്‍ വലിയ പ്രതീക്ഷയോടെ വിപണിയിലെത്തിയ ഇലക്ട്രിക് സ്‌കൂട്ടറാണ് ഒല എസ് 1. 3.98 kWh ബാറ്ററിയാണ് എസ് 1 പ്രോയ്ക്കുള്ളത്. എസ് 1ന് 2.97 kWh ബാറ്ററിയാണ് ലഭിക്കുക. ഒല ഇലക്ട്രിക് എസ് 1 ഒരു ഹോം ചാര്‍ജര്‍ ഉപയോഗിച്ച് 5 മണിക്കൂറിനുള്ളില്‍ 100% ചാര്‍ജ് ചെയ്യാനാകും. എന്നാല്‍ എസ് 1 പ്രോ മുഴുവനായി ചാര്‍ജ് ചെയ്യാന്‍ 6 മണിക്കൂറും 30 മിനിറ്റും സമയമെടുക്കും.
ഒല എസ് 1 മോഡലിന് ഒരു ലക്ഷം രൂപയാണ് വില. 10 വ്യത്യസ്ത നിറങ്ങളില്‍ വാഹനം ലഭ്യമാണ്. എസ് 1 പ്രോ ഇലക്ട്രിക് സ്‌കൂട്ടറിന് ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 180 കിലോമീറ്റര്‍ വരെ സഞ്ചരിക്കാനാവും. 1.30 ലക്ഷം രൂപയാണ് പ്രോയുടെ വില. മണിക്കൂറില്‍ 115 കിലോമീറ്റര്‍ ആണ് വേഗത.
advertisement
link: https://www.news18.com/news/auto/ola-futurefactory-producing-almost-1000-electric-scooters-per-day-ceo-4630616.html
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
January 07, 2022 10:22 PM IST
മലയാളം വാർത്തകൾ/ വാർത്ത/Auto/
Ola Electric Scooters | പ്രതിദിനം 1,000 ഇലക്ട്രിക് സ്‌കൂട്ടറുകള്‍; ഒലാ ഫ്യൂച്ചർഫാക്റ്ററി നിർമിക്കുന്നത്: സിഇഒ