Oppo | ഇലക്ട്രിക് വാഹന രംഗത്തേക്ക് ഒപ്പോ; 2024 ഓടെ ആദ്യ വാഹനം ഇന്ത്യന്‍ വിപണിയില്‍ എത്തിയേക്കും

Last Updated:

ഇലക്ട്രിക് സ്‌കൂട്ടര്‍ പോലെ എന്തെങ്കിലും ചെറുതായി അവതരിപ്പിച്ചു കൊണ്ടായിരിക്കും ഒപ്പോ ഇലക്ട്രിക് വാഹന രംഗത്തേക്ക് പ്രവേശിക്കുക

oppo-logo
oppo-logo
ചൈനീസ് സ്മാര്‍ട്ട് ഫോണ്‍ നിര്‍മാതാക്കളായ ഒപ്പോ ഇലക്ട്രിക് വാഹന (electric vehicle ) രംഗത്തേക്ക് പ്രവേശിക്കുന്നു. ഇന്ത്യന്‍ വിപണിയില്‍ തങ്ങളുടെ ആദ്യ ഇലക്ട്രിക് വാഹനം (EV ) അവതരിപ്പിക്കാനാണ് കമ്പനിയുടെ പദ്ധതി. രണ്ട് വര്‍ഷത്തിനുള്ളില്‍ പുതിയ ഇലക്ട്രിക് വാഹനം പുറത്തിറക്കാനാണ് ലക്ഷ്യമിടുന്നത്. ഇതോടെ ഇലക്ട്രിക് വാഹന മേഖലയിലേക്ക് പ്രവേശിക്കാന്‍ തയ്യാറെടുക്കുന്ന ഷവോമി, ഹുവായ്, ആപ്പിള്‍ എന്നിവരുടെ നിരയിലേക്ക് ഒപ്പോയും സ്ഥാനം പിടിക്കും.
ഒപ്പോ ഇന്ത്യയിലെ ഇലക്ട്രിക് വാഹന രംഗത്തേക്ക് പ്രവേശിക്കാനുള്ള ശ്രമങ്ങളിലാണന്നും 2023 അവസാനത്തോടെയോ 2024 ആദ്യമോ ഇന്ത്യന്‍ വിപണിയില്‍ ഇലക്ട്രിക് വാഹനം അവതരിപ്പിക്കാന്‍ കഴിഞ്ഞേക്കുമെന്നാണ് 91 മൊബൈല്‍സിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്. അതേസമയം ഇലക്ട്രിക് വാഹനത്തിന്റെ സാങ്കേതിക കാര്യങ്ങള്‍ ഉള്‍പ്പടെയുള്ള വിശദാംശങ്ങള്‍ സംബന്ധിച്ച് കമ്പനിയുടെ ഭാഗത്തു നിന്നും ഇതുവരെ സ്ഥിരീകരണം ഉണ്ടായിട്ടില്ല.
എന്നാൽ കമ്പനി ഉടന്‍ തന്നെ അത്യാധുനീക സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള ഓട്ടോണമെസ് ഇലക്ട്രിക് വാഹനം ( autonomous EV) അവതരിപ്പിക്കാന്‍ സാധ്യതയില്ല. ഇലക്ട്രിക് സ്‌കൂട്ടര്‍ പോലെ എന്തെങ്കിലും ചെറുതായി അവതരിപ്പിച്ചു കൊണ്ടായിരിക്കും ഒപ്പോ ഇലക്ട്രിക് വാഹന രംഗത്തേക്ക് പ്രവേശിക്കുക. ആദ്യ വാഹനം പുറത്തിറക്കാന്‍ രണ്ട് വര്‍ഷം സമയപരിധി നിശ്ചയിച്ചിട്ടുള്ളതിനാല്‍ കമ്പനി അപ്പോഴേക്കും ഒരു ഇലക്ട്രിക് കാറുമായി വരാനുള്ള സാധ്യതയും തള്ളികളയാന്‍ ആവില്ല. ലോക വ്യാപകമായുള്ള ഇന്ധന വില വര്‍ധനയാണ് ഈ കമ്പനികള്‍ക്ക് ഇലക്ട്രിക് വാഹന മേഖലയിലേക്ക് പ്രവേശിക്കാന്‍ അവസരം സൃഷ്ടിച്ചിരിക്കുന്നത്.സ്മാര്‍ട്ട് ഫോണ്‍ വ്യവസായവും ഇലക്ട്രിക് വാഹന നിര്‍മ്മാണവും വളരെ വ്യത്യസ്തമല്ലാത്തതിനാല്‍ കമ്പനിയ്ക്ക് വളരെ ചെറിയ പരിഷ്‌കാരങ്ങള്‍ മാത്രം കൊണ്ടുവന്നാല്‍ മതിയാകും. ഇവയുടെ ഫോം ഫാക്ടറുകളില്‍ ( ഹാര്‍ഡ് വെയര്‍ ഡിസൈന്‍) മാത്രമാണ് വ്യത്യസമുള്ളത്. ഒപ്പോയുടെ കാര്യത്തില്‍ മൂലധനമുണ്ട്, മാത്രമല്ല ഗവേഷണ, വികസന പ്രവര്‍ത്തനങ്ങള്‍, ഉത്പാദന സൗകര്യങ്ങള്‍ പോലുള്ള കാര്യങ്ങള്‍ക്ക് മാതൃകമ്പനിയായ ബിബികെ (BBK) ഇലക്ട്രോണിക്‌സിന്റെ പിന്തുണയും ലഭിക്കും. ലോകത്തിലെ ഏറ്റവും വലിയ സ്മാര്‍്ട് ഫോണ്‍ നിര്‍മാതാക്കളായ ബിബികെയുടെ ഉപകമ്പനിയാണ് ( subsidiary) ഒപ്പോ. വണ്‍ പ്ലസ്, വിവോ, റിയല്‍മി ബ്രാന്‍ഡുകളും കമ്പനിയുടെ ഉടമസ്ഥതയിലുള്ളതാണ്.
advertisement
ആഗോളതലത്തില്‍ ആപ്പിള്‍, ഗൂഗിള്‍ പോലുള്ള വന്‍കിട ടെക് കമ്പനികള്‍ സ്വന്തമായി ഇലക്ട്രിക് വാഹനങ്ങള്‍ വികസിപ്പിക്കുന്നതിന്റെ വിവിധ ഘട്ടങ്ങളിലാണ്. ഇന്ത്യ എല്ലാ കമ്പനികള്‍ക്കും വന്‍ സാധ്യതകള്‍ നല്‍കുന്ന വിപണിയായി തുടരുമ്പോള്‍ ഇലക്ട്രിക് ഇരുചക്ര , മുചക്ര വാഹന മേഖലയില്‍ വന്‍കിട കമ്പനികള്‍ക്ക് വെല്ലുവിളി ഉയര്‍ത്തുന്ന നിരവധി സ്റ്റാര്‍ട്ട്അപ്പുകള്‍ക്കൊപ്പം ഈ കമ്പനികളുടെ പുരോഗതി എന്താകുമെന്ന് കണ്ടറിയണം.
മലയാളം വാർത്തകൾ/ വാർത്ത/Auto/
Oppo | ഇലക്ട്രിക് വാഹന രംഗത്തേക്ക് ഒപ്പോ; 2024 ഓടെ ആദ്യ വാഹനം ഇന്ത്യന്‍ വിപണിയില്‍ എത്തിയേക്കും
Next Article
advertisement
മഴ മുന്നറിയിപ്പ്; പത്തനംതിട്ട ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബുധനാഴ്ച അവധി
മഴ മുന്നറിയിപ്പ്; പത്തനംതിട്ട ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബുധനാഴ്ച അവധി
  • പത്തനംതിട്ട ജില്ലയിൽ ശക്തമായ മഴ മുന്നറിയിപ്പിനെ തുടർന്ന് ബുധനാഴ്ച എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി.

  • മുൻ നിശ്ചയിച്ച പൊതു പരീക്ഷകൾക്കും യൂണിവേഴ്സിറ്റി പരീക്ഷകൾക്കും മാറ്റമില്ലെന്ന് ജില്ലാ കളക്ടർ അറിയിച്ചു.

  • കേരളത്തിലെ വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്കുള്ള ഓറഞ്ച് അലർട്ട്, ചില ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു.

View All
advertisement