റിസർവ് ബാങ്ക് നടപടി കടുപ്പിച്ചു; മൈ ബസ് വീല്‍സ് കാര്‍ഡ് നിര്‍ത്തലാക്കി
- Published by:Jayesh Krishnan
- news18-malayalam
Last Updated:
യാത്രക്കാര്‍ക്ക് ടിക്കറ്റ് നിരക്കിൽ ഇളവ് നൽകാന്‍ കേരളത്തിൽ നടപ്പിലാക്കിയ ആദ്യ സംരംഭമായിരുന്നു ഇത്.
കോട്ടയം ജില്ലയിൽ സ്വകാര്യ ബസുകളുടെ കൂട്ടായ്മ നടപ്പിലാക്കിയ മൈ ബസ് വീല്‍സ് കാര്‍ഡ് നിർത്തലാക്കി. യാത്രക്കാരിൽ നിന്ന് മുൻകൂർ പണം സ്വീകരിച്ച് നടപ്പിലാക്കിയിരുന്ന കാർഡ് സംവിധാനം ആർബിഐ നടപടി കടുപ്പിച്ചതോടെയാണ് നിര്‍ത്തലാക്കിയത്. യാത്രക്കാര്‍ക്ക് ടിക്കറ്റ് നിരക്കിൽ ഇളവ് നൽകാന്‍ കേരളത്തിൽ നടപ്പിലാക്കിയ ആദ്യ സംരംഭമായിരുന്നു ഇത്.
പൊതുജനങ്ങളില്‍നിന്ന് നിക്ഷേപം സ്വീകരിക്കുന്നത് രാജ്യത്തെ ബാങ്കിങ് ചട്ടങ്ങളുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി റിസര്‍വ് ബാങ്ക് നിയമനടപടികളിലേക്ക് കടന്നതോടെയാണ് മൈ ബസ് ഡിജിറ്റൽ കര്‍ഡ് നിർത്താലാക്കിയത്.
കോട്ടയം ജില്ലയിലെ 80 ഉടമകളുടെ നൂറുബസുകളാണ് കൂട്ടായ്മയില്‍ ചേര്‍ന്നത്. ഇവരില്‍ 40 പേരാണ് കമ്പനിയുടെ പാര്‍ട്ട്ണര്‍മാരായത്. മറ്റ് നാല്‍പ്പതുപേര്‍ അംഗങ്ങളുമാണ്. ഏതാനും ബാങ്കുകളുമായി മൈ ബസ് കമ്പനി അധികൃതര്‍ ചര്‍ച്ച നടത്തിയിട്ടുണ്ട്. നിര്‍ത്തലാക്കിയ കാര്‍ഡിലെ തുക, ആവശ്യപ്പെടുന്ന യാത്രക്കാര്‍ക്ക് നല്‍കുന്നുണ്ട്. തിരികെ വാങ്ങാത്തവര്‍ക്ക് പുതിയകാര്‍ഡ് വരുമ്പോള്‍ അതിലേക്ക് നിക്ഷേപം മാറ്റുമെന്നും കമ്പനി അറിയിച്ചു.
advertisement
റിസര്‍വ് ബാങ്കിന്റെ നോട്ടീസ് ലഭിച്ചതോടെ കാര്‍ഡിന്റെ പ്രവര്‍ത്തനം ഭാഗികമായി നിര്‍ത്തിവെച്ചിരുന്നു. കമ്പനി രജിസ്ട്രേഷന്‍ നിയമമനുസരിച്ച് ചങ്ങനാശ്ശേരി ആസ്ഥാനമായാണ് 2010-ല്‍ മൈബസ് ലിമിറ്റഡ് ലയബിലിറ്റി പാര്‍ട്ണര്‍ഷിപ്പ് ലിമിറ്റഡ് എന്ന കമ്പനി രൂപവത്കരിച്ചത്. സാമ്പത്തികചട്ടം ലംഘിച്ചതിന് മൈ ബസ് കൂട്ടായ്മയില്‍നിന്ന് റിസര്‍വ് ബാങ്ക് പിഴ ഈടാക്കുമെന്നാണ് സൂചന.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
August 26, 2022 11:31 AM IST