വന്ദേഭാരതിന്റെ ടോയ്ലറ്റ് യുവാവ് അടച്ചിരുന്ന സംഭവത്തില്‍ റെയില്‍വേയ്ക്ക് നഷ്ടം ഒരു ലക്ഷം രൂപ
- Published by:Jayesh Krishnan
- news18-malayalam
Last Updated:
രണ്ട് മെറ്റല്‍ ലെയറുള്ള ഫാബ്രിക്കേറ്റഡ് വാതിലിന് 50,000 രൂപയാണ് വില
പാലക്കാട്: വന്ദേഭാരത് എക്സ്പ്രസ് ട്രെയിനിലെ ടോയ്ലറ്റിൽ വാതില്‍ അടച്ച് യുവാവ് ഇരുന്ന സംഭവത്തില്‍ റെയില്‍വെയ്ക്ക് നഷ്ടം ഏകദേശം ഒരു ലക്ഷം രൂപ. രണ്ട് മെറ്റല്‍ ലെയറുള്ള ഫാബ്രിക്കേറ്റഡ് വാതിലിന് 50,000 രൂപയാണ് വില. ഉദ്യോഗസ്ഥരുടെ ഷിഫ്റ്റ് അലവന്‍സ് 50,000 രൂപ എന്നിങ്ങനെയാണ് ഒരു ലക്ഷം രൂപ നഷ്ടമായി കണക്കാക്കിയിരിക്കുന്നത്. യുവാവിന്റെ പരാക്രമം കാരണം ട്രെയിന്‍ 20 മിനിറ്റ് വൈകിയെന്നും റെയില്‍വെ അറിയിച്ചു.
ഉപ്പള സ്വദേശി ശരണ്‍ ആണ് ഇന്നലെ കാസര്‍ഗോഡ് നിന്ന് തിരുവനന്തപുരത്തേക്ക് പുറപ്പെട്ട വന്ദേഭാരത് ട്രെയിനിന്റെ ടോയ്ലറ്റിൽ കയറിയിരുന്നത്. സംഭവത്തില്‍ പൊലീസ് ഇതുവരെ കേസെടുത്തിട്ടില്ല. ഇയാളുടെ കുടുംബം ഇന്ന് സ്ഥലത്തെത്തും.
മറ്റ് യാത്രക്കാർ ബാത്റൂമിൽ പോകാൻ നോക്കിയപ്പോളാണ് ഏറെ നേരം കഴിഞ്ഞിട്ടും ഇയാൾ പുറത്തിറങ്ങാതിരിക്കുന്നത് ശ്രദ്ധയിൽപെടുന്നത്. തുടർന്ന് റെയിൽവേ അധികൃതരെ വിവരം അറിയിക്കുകയായിരുന്നു. ഷൊർണ്ണൂർ റെയിൽവേ സ്റ്റേഷനിൽ എത്തുമ്പോൾ ബാത്‌റൂമിന്റെ വാതിൽ തുറക്കാൻ സജ്ജമായി ആർ പി എഫും റെയിൽവേ പോലീസും സജ്ജമായി.
advertisement
വൈകിട്ട് 5.30ഓടെ എത്തിയ ട്രെയിനിന്റെ ബാത്റൂമിന്റെ വാതിൽ ചുറ്റികയും മറ്റ് ആയുധങ്ങളും ഉപയോഗിച്ച് കുത്തിപൊളിച്ച് യാത്രക്കാരനെ പുറത്തിറക്കുകയായിരുന്നു. യുവാവിന്റെ കയ്യില്‍ ടിക്കറ്റുണ്ടായിരുന്നില്ല. ദേഹമാസകലം പരുക്കേറ്റ പാടുകളുണ്ട്.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
June 26, 2023 8:07 AM IST
മലയാളം വാർത്തകൾ/ വാർത്ത/Auto/
വന്ദേഭാരതിന്റെ ടോയ്ലറ്റ് യുവാവ് അടച്ചിരുന്ന സംഭവത്തില്‍ റെയില്‍വേയ്ക്ക് നഷ്ടം ഒരു ലക്ഷം രൂപ