വന്ദേഭാരത് എക്സ്പ്രസിന്റെ ശുചിമുറിയുടെ വാതില്‍ തുറക്കാതെ യാത്രക്കാരന്‍; കുത്തിപ്പൊളിച്ച് പുറത്തിറക്കി റെയിൽവേ പൊലീസ്

Last Updated:

ഹിന്ദി സംസാരിക്കുന്ന യാത്രക്കാരനെ പോലീസ് ചോദ്യം ചെയ്തു വരികയാണ്

വന്ദേ ഭാരത് എക്സ്പ്രസിന്റെ ശുചിമുറിയിൽ കയറി വാതിൽ തുറക്കാതെ ഇരുന്ന യാത്രക്കാരനെ പുറത്തിറക്കി. കാസർകോട് നിന്ന് തിരുവനന്തപുരത്തേക്ക് പുറപ്പെട്ട ട്രെയിനിലാണ് യാത്രക്കാരൻ ശുചിമുറിയിൽ കയറി ഇരിപ്പായിത്.  കാസർഗോഡ് നിന്നുമാണ് മുംബൈ സ്വദേശി എന്ന് സംശയിക്കുന്ന യുവാവ് വന്ദേഭരത് എക്സ്പ്രസിന്റെ ബാത്റൂമിൽ കയറിയത്. മറ്റ് യാത്രക്കാർ ബാത്റൂമിൽ പോകാൻ നോക്കിയപ്പോളാണ് ഏറെ നേരം കഴിഞ്ഞിട്ടും ഇയാൾ പുറത്തിറങ്ങാതിരിക്കുന്നത് ശ്രദ്ധയിൽപെടുന്നത്. തുടർന്ന് റെയിൽവേ അധികൃതരെ വിവരം അറിയിക്കുകയായിരുന്നു.
ഷൊർണ്ണൂർ റെയിൽവേ സ്റ്റേഷനിൽ എത്തുമ്പോൾ ബാത്‌റൂമിന്റെ വാതിൽ തുറക്കാൻ സജ്ജമായി ആർ പി എഫും റെയിൽവേ പോലീസും സജ്ജമായി. വൈകിട്ട് 5.30ഓടെ എത്തിയ ട്രെയിനിന്റെ ബാത്റൂമിന്റെ വാതിൽ ചുറ്റികയും മറ്റ് ആയുധങ്ങളും ഉപയോഗിച്ച് കുത്തിപൊളിച്ച് യാത്രക്കാരനെ പുറത്തിറക്കി. ഹിന്ദി സംസാരിക്കുന്ന യാത്രക്കാരനെ പോലീസ് ചോദ്യം ചെയ്തു വരികയാണ്. കാസര്‍കോട് നിന്നും ട്രെയിനില്‍ കയറി ഉള്ളിൽ നിന്നും കയർ കെട്ടിയാണ് ഇയാൾ ശുചിമുറിക്കുള്ളിലിരുന്നത്.
യുവാവിന്റെ കയ്യില്‍ ടിക്കറ്റുണ്ടായിരുന്നില്ല. ദേഹമാസകലം പരുക്കേറ്റ പാടുകളുണ്ട്. ചോദ്യങ്ങള്‍ക്ക് യുവാവ് വ്യക്തമായ മറുപടി നല്‍കുന്നില്ലെന്നും വിശദമായി ചോദ്യം ചെയ്യുകയാണെന്നും ഷൊര്‍ണൂര്‍ ആര്‍പിഎഫ് അധികൃതര്‍ പറഞ്ഞു. യുവാവിനെ പുറത്തിറക്കാനായി പത്ത് മിനിറ്റ് നേരമാണ് വന്ദേ ഭാരത് ട്രെയിന്‍ ഷൊര്‍ണൂര്‍ സ്റ്റേഷനില്‍ നിര്‍ത്തിയിട്ടത്. സംഭവമറിഞ്ഞ് നിരവധി ആളുകൾ സ്റ്റേഷനിൽ തടിച്ചുകൂടി.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
വന്ദേഭാരത് എക്സ്പ്രസിന്റെ ശുചിമുറിയുടെ വാതില്‍ തുറക്കാതെ യാത്രക്കാരന്‍; കുത്തിപ്പൊളിച്ച് പുറത്തിറക്കി റെയിൽവേ പൊലീസ്
Next Article
advertisement
യു.പി.ഐ. പ്രവർത്തിച്ചില്ല; പണമടയ്ക്കാത്ത യാത്രികന്റെ വാച്ച് പിടിച്ചുവാങ്ങി സമോസ വിൽപ്പനക്കാരൻ; വീഡിയോ
യു.പി.ഐ. പ്രവർത്തിച്ചില്ല; പണമടയ്ക്കാത്ത യാത്രികന്റെ വാച്ച് പിടിച്ചുവാങ്ങി സമോസ വിൽപ്പനക്കാരൻ; വീഡിയോ
  • ജബൽപൂർ റെയിൽവേ സ്റ്റേഷനിൽ UPI പണമടയ്ക്കൽ പരാജയമായതിനെ തുടർന്ന് സമോസ വിൽപ്പനക്കാരൻ യാത്രക്കാരന്റെ വാച്ച് പിടിച്ചു.

  • യാത്രക്കാരന്റെ വാച്ച് പിടിച്ചുവാങ്ങിയ സംഭവത്തിൽ RPF വിൽപ്പനക്കാരനെ അറസ്റ്റ് ചെയ്തു, ലൈസൻസ് റദ്ദാക്കുന്നു.

  • യാത്രക്കാരുടെ സുരക്ഷ പ്രഥമ പരിഗണനയാണെന്നും ഇത്തരം പെരുമാറ്റങ്ങൾ അനുവദിക്കില്ലെന്നും റെയിൽവേ അധികൃതർ.

View All
advertisement