തിരക്ക് കൂടുന്നു; ഞായറാഴ്ച മുതല്‍ കൊച്ചുവേളി-ബെംഗളൂരു സ്പെഷ്യല്‍ ട്രെയിന്‍
- Published by:Arun krishna
- news18-malayalam
Last Updated:
സെക്കൻഡ് എസി–2, തേഡ് എസി–6, സ്ലീപ്പർ–6, ജനറൽ സെക്കൻഡ്–3 എന്നിങ്ങനെയാണു കോച്ചുകളുണ്ടാകുക.
തിരുവനന്തപുരം: യാത്രക്കാരുടെ തിരക്കുകൂടുന്നത് പരിഗണിച്ച് കേരളത്തില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്പെഷ്യല്‍ ട്രെയിന്‍ സര്‍വീസ് നടത്തുമെന്ന് ദക്ഷിണ റെയില്‍വെ. കൊച്ചുവേളി-ബെംഗളൂരു എസ്എംവിടി സ്പെഷ്യല്‍ (06211) ട്രെയന്‍ ഞായറാഴ്ചകളിൽ വൈകിട്ട് 5ന് കൊച്ചുവേളിയിൽ നിന്നു പുറപ്പെട്ടു പിറ്റേന്ന് രാവിലെ 10ന് ബെംഗളൂരുവിലെത്തും. മടക്ക ട്രെയിൻ (06212) തിങ്കളാഴ്ചകളിൽ ഉച്ചയ്ക്ക് ഒന്നിന് ബെംഗളൂരുവിൽ നിന്നു പുറപ്പെട്ടു പിറ്റേന്ന് 6.50ന് കൊച്ചുവേളിയിലെത്തും.
കൊല്ലം, കായംകുളം, മാവേലിക്കര, ചെങ്ങന്നൂർ, തിരുവല്ല, ചങ്ങനാശേരി, കോട്ടയം, എറണാകുളം ടൗൺ, ആലുവ, തൃശൂർ, പാലക്കാട്, കോയമ്പത്തൂർ, തിരുപ്പുർ, ഈറോഡ്, സേലം, ധർമപുരി, ഹൊസൂർ എന്നിവിടങ്ങളിലാണ് ട്രെയിനിന് സ്റ്റോപ് അനുവദിച്ചിട്ടുള്ളത്. സെക്കൻഡ് എസി–2, തേഡ് എസി–6, സ്ലീപ്പർ–6, ജനറൽ സെക്കൻഡ്–3 എന്നിങ്ങനെയാണു കോച്ചുകളുണ്ടാകുക. ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു. ആദ്യ സർവീസിൽ ബെംഗളൂരുവിലേയ്ക്കു തേഡ് എസിയിൽ 246 സീറ്റുകളും സെക്കൻഡ് എസിയിൽ 60 സീറ്റുകളും ബാക്കിയുണ്ട്.
advertisement
ഇതിന് പുറമെ കൊച്ചുവേളി–മംഗളൂരു അൺറിസർവ്ഡ് സ്പെഷ്യല്‍ (06649) ട്രെയിന്‍ തിങ്കളാഴ്ച സർവീസ് നടത്തും. രാത്രി 9.25ന് കൊച്ചുവേളിയിൽനിന്നു പുറപ്പെട്ടു പിറ്റേ ദിവസം രാവിലെ 9.15ന് മംഗളൂരു ജംക്‌ഷനിലെത്തും. ആലപ്പുഴ വഴിയാണ് സർവീസ്.
കൊല്ലം, കായംകുളം, ആലപ്പുഴ, എറണാകുളം, തൃശൂർ, ഷൊർണൂർ, തിരൂർ, കോഴിക്കോട്, കണ്ണൂർ, കാസർകോട് എന്നിവിടങ്ങളില്‍ സ്റ്റോപ്പുണ്ട്. മടക്ക ട്രെയിൻ (06650) ചൊവ്വാഴ്ച രാത്രി 9.10ന് മംഗളൂരു ജംക്‌ഷനിൽനിന്നു പുറപ്പെട്ടു ബുധൻ രാവിലെ 8ന് കൊച്ചുവേളിയിലെത്തും.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Thiruvananthapuram,Kerala
First Published :
June 17, 2023 10:08 PM IST
മലയാളം വാർത്തകൾ/ വാർത്ത/Auto/
തിരക്ക് കൂടുന്നു; ഞായറാഴ്ച മുതല്‍ കൊച്ചുവേളി-ബെംഗളൂരു സ്പെഷ്യല്‍ ട്രെയിന്‍


