Maruti Suzuki e Vitara | ഒറ്റയടിക്ക് 500 കി മി റേഞ്ചിൽ 55 ദിവസത്തിൽ എത്തും സുസുകിയുടെ ആദ്യ ഇലകട്രിക് കാർ ഇ-വിറ്റാര

Last Updated:

ടൊയോട്ടയുമായി സഹകരിച്ച് വികസിപ്പിച്ച സ്കേറ്റ്ബോർഡ് പ്ലാറ്റ്‌ഫോമിൽ നിർമ്മിച്ച ഇ വിറ്റാര രണ്ട് ബാറ്ററി ചോയ്‌സുകളാണ് വാഗ്ദാനം ചെയ്യുന്നത്

മാരുതി ഇ വിറ്റാര. (ഫോട്ടോ: ഷാരൂഖ് ഷാ/ന്യൂസ്18.കോം)
മാരുതി ഇ വിറ്റാര. (ഫോട്ടോ: ഷാരൂഖ് ഷാ/ന്യൂസ്18.കോം)
മാരുതി സുസുക്കിയുടെ ആദ്യത്തെ ഇലക്ട്രിക് വാഹനമായ ഇ വിറ്റാര മാർച്ചിൽ ഇന്ത്യയിൽ അവതരിപ്പിക്കുമെന്ന് കമ്പനി ഔദ്യോഗികമായി വെളിപ്പെടുത്തി.മാർച്ചിലായിരക്കും കാറിന്റെ വിലയും വെളിപ്പെടുത്തുക.
മഹീന്ദ്ര BE 6 (18.90 ലക്ഷം-26.90 ലക്ഷം), ടാറ്റ Curvv EV (17.49 ലക്ഷം-21.99 ലക്ഷം), MG ZS EV (18.98 ലക്ഷം-25.75 ലക്ഷം രൂപ) എന്നിവയുമായായിരിക്കും വിപണിയിൽ ഇ വിറ്റാര പ്രധാനമായും മത്സരിക്കുക. സുസുക്കിയുടെ ഗുജറാത്ത് പ്ലാൻ്റിലായിരിക്കും നിർമ്മാണം. ഉൽപ്പാദനത്തിൻ്റെ പകുതിയും ജപ്പാനിലേക്കും യൂറോപ്പിലേക്കും കയറ്റുമതി ചെയ്യാനാണ് കമ്പനി നിശ്ചയിച്ചിരിക്കുന്നത്.
ടൊയോട്ടയുമായി സഹകരിച്ച് വികസിപ്പിച്ച സ്കേറ്റ്ബോർഡ് പ്ലാറ്റ്‌ഫോമിൽ നിർമ്മിച്ച ഇ വിറ്റാര 49kWh, 61kWh എന്നീ രണ്ട് ബാറ്ററി ചോയ്‌സുകളാണ് വാഗ്ദാനം ചെയ്യുന്നത്.ഇതിൽ വലിയ ബാറ്ററി ഓപ്ഷന് ഡ്യുവൽ-മോട്ടോർ AWD ഓപ്‌ഷൻ ലഭിക്കും.ചൈനീസ് ബാറ്ററി ഭീമനായ ബിവൈഡിയിൽ നിന്നുള്ള ലിഥിയം അയൺ-ഫോസ്ഫേറ്റ് ബ്ലേഡ് സെല്ലുകളാണ് ഇ-വിറ്റാരയുടെ ബാറ്ററികൾ ഉപയോഗിക്കുന്നത്. 49kWh ബാറ്ററി പായ്ക്ക് 144 bhp പവറിൽ 189 Nm torque വരെ ഉത്പാദിപ്പിക്കാൻ പ്രാപ്‌തമായിരിക്കും. അതേസമയം വലിയ 61 kWh ബാറ്ററി 174 bhp കരുത്തിൽ 189 Nm torque ആയിരിക്കും നൽകുക.വലിയ ബാറ്ററിയിൽ AWD സംവിധാനവും വരുന്നുണ്ട്.കൃത്യമായ റേഞ്ച് വിശദാംശങ്ങൾ ഇപ്പോഴും മറച്ചുവെച്ചിട്ടില്ലെങ്കിലും, വലിയ ബാറ്ററി ഒറ്റ ചാർജിൽ 500 കിലോമീറ്ററിലധികം ഓഫർ ചെയ്യുമെന്ന് മാരുതി അവകാശപ്പെടുന്നു.
advertisement
മാരുതി പുതുതായി അവതരിപ്പിക്കുന്ന ഇ ഫോർ മി യിലൂടെ 100 നഗരങ്ങളിലെ ഡീലർഷിപ്പുകളിൽ അതിവേഗ ചാർജറുകൾ, പുതിയ ചാർജിംഗ് ആപ്പ്, 1000 നഗരങ്ങളിലായി 1500-ലധികം ഇവി സേവന കേന്ദ്രങ്ങൾ എന്നിവയും സജ്ജീകരിക്കുന്നുണ്ട്.
eVX ആശയം പിന്തുടരുന്ന ഇ വിറ്റാര വളരെ ബോൾഡായാണ് രൂപകൽപന ചെയ്തിരിക്കുന്നത്. 18 ഇഞ്ച് വീലുകളോടെയാണ് ഇ വിറ്റാര വരുന്നത്, AWD പതിപ്പിന് വലിയ 19 ഇഞ്ച് വീലുകൾ ലഭിക്കുന്നു. ട്രൈ-സ്ലാഷ് എൽഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകൾ, ഫ്രണ്ട് ചാർജിംഗ് പോർട്ടുകൾ, റിയർ വീൽ ആർച്ച് ബൾജ്, സി-പില്ലറിൽ ഘടിപ്പിച്ചിരിക്കുന്ന റിയർ ഡോർ ഹാൻഡിൽ എന്നിവ പ്രധാന ഡിസൈൻ സവിശേഷതകളാണ്.4275 മില്ലീമീറ്റർ നീളവും 1800 മില്ലീമീറ്റർ വീതിയും 1635 മില്ലീമീറ്റർ ഉയരവും 2700 മില്ലീമീറ്റർ വീൽബേസുമാണുള്ളത്. 180 മില്ലീമീറ്ററാണ് ഗ്രൗണ്ട് ക്ലിയറൻസ്.
advertisement
മാരുതിയുടെ സാധാരണ ഡിസൈനിൽ നിന്ന് വ്യത്യസ്‌തവും ആധുനികവുമായ ലേഔട്ടോടെയാണ് ഇ വിറ്റാരപുറത്തിറങ്ങുന്നത്. ഇൻഫോടെയ്ൻമെൻ്റിനും ഇൻസ്ട്രുമെൻ്റേഷനുമായി 10.25 ഇഞ്ച് ഡിസ്‌പ്ലേകളുള്ള ഫ്ലോട്ടിംഗ് ഡ്യുവൽ സ്‌ക്രീൻ, ഫ്ലാറ്റ്-ബോട്ടം ടു-സ്‌പോക്ക് സ്റ്റിയറിംഗ് വീൽ, ചതുരാകൃതിയിലുള്ള സിൽവർ എസി വെൻ്റുകൾ എന്നിവയാണ് പ്രധാന പ്രത്യേകതകൾ.ഓട്ടോ ഹോൾഡുള്ള ഇലക്ട്രോണിക് പാർക്കിംഗ് ബ്രേക്ക്, മൂന്ന് ഡ്രൈവിംഗ് മോഡുകൾ (ഇക്കോ, നോർമൽ, സ്‌പോർട്ട്), സിംഗിൾ സോൺ ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, വയർലെസ് ഫോൺ ചാർജിംഗ്, വയർലെസ് ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ, വെൻ്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, ഒരു പവർഡ് ഡ്രൈവർ സീറ്റ്, 60:40 സ്പ്ലിറ്റ് ഉള്ള പിൻ സീറ്റുകൾ, 7 എയർബാഗുകൾ, ലെവൽ 2 ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റംസ്യൂട്ട് എന്നിവയും ഇ വിറ്റാരയുടെ പ്രത്യേകതകളാണ്.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Auto/
Maruti Suzuki e Vitara | ഒറ്റയടിക്ക് 500 കി മി റേഞ്ചിൽ 55 ദിവസത്തിൽ എത്തും സുസുകിയുടെ ആദ്യ ഇലകട്രിക് കാർ ഇ-വിറ്റാര
Next Article
advertisement
Weekly Love Horoscope Jan 12 to 18 | ബന്ധത്തിൽ ഊർജപ്രവാഹമുണ്ടാകും; പങ്കാളിക്കും നിങ്ങൾക്കും ഇടയിൽ ഊഷ്മളത വർധിക്കും: പ്രണയ വാരഫലം
ബന്ധത്തിൽ ഊർജപ്രവാഹമുണ്ടാകും; പങ്കാളിക്കും നിങ്ങൾക്കും ഇടയിൽ ഊഷ്മളത വർധിക്കും: പ്രണയ വാരഫലം
  • പ്രണയത്തിൽ ഉയർച്ചയും വെല്ലുവിളികളും അനുഭവപ്പെടും

  • ആശയവിനിമയവും ക്ഷമയും പ്രണയബന്ധം ശക്തിപ്പെടുത്താൻ സഹായിക്കും

  • അവിവാഹിതർക്ക് പുതിയ പ്രണയ സാധ്യതകൾ ഉയരുന്ന സമയമാണ്

View All
advertisement