വരുന്നു ആൾട്രോസ് ഇവി, പഞ്ച് ഇവി; ഓട്ടോ എക്സ്പോയിൽ താരമാകാൻ ടാറ്റ മോട്ടോഴ്സ്
- Published by:Anuraj GR
- news18-malayalam
Last Updated:
2023 ഓട്ടോ എക്‌സ്‌പോയിൽ ടാറ്റ മോട്ടോഴ്‌സ് അവതരിപ്പിക്കാൻ സാധ്യതയുള്ള ചില മോഡലുകൾ ഇതാ
ന്യൂഡൽഹി: ഓട്ടോ എക്‌സ്‌പോ 2023-ൽ പുത്തൻ കാറുകളുടെ നീണ്ട നിര അവതരിപ്പിക്കപ്പെടുമെന്ന പ്രതീക്ഷയിലാണ് രാജ്യത്തെ വാഹനപ്രേമികൾ. ഇത്തവണത്തെ ഓട്ടോ എക്സ്പോയിൽ ഏവരും ആകാംക്ഷയോടെ ഉറ്റുനോക്കുന്നത് ടാറ്റ മോട്ടോഴ്സിന്‍റെ പവലിയനാകും. 2023 ഓട്ടോ എക്‌സ്‌പോയിൽ ടാറ്റ മോട്ടോഴ്‌സ് അവതരിപ്പിക്കാൻ സാധ്യതയുള്ള ചില മോഡലുകൾ ഇതാ.
ആൾട്രോസ് ഇ.വി
ടാറ്റ മോട്ടോഴ്സിന് നിലവിൽ 3 EV-കൾ ഉണ്ട് – ടിയാഗോ EV, ടിഗോർ EV, നെക്സോൺ EV. ഈ മൂന്ന് ഇവികൾ ഉപയോഗിച്ച് ഇലക്ട്രിക് കാർ വിപണിയിൽ വ്യക്തമായ മേധാവിത്വമാണ് ടാറ്റയ്ക്കുള്ളത്. എന്നാൽ ഇതുകൊണ്ട് പിൻമാറാൻ ടാറ്റ ഒരുക്കമല്ല. പുതുവർഷത്തിൽ കൂടുതൽ ഇവികൾ ടാറ്റ പുറത്തിറക്കുമെന്നാണ് സൂചന. അവയിൽ ചിലത് ഓട്ടോ എക്സ്പോയിൽ അവതരിപ്പിക്കും. ഇതിൽ ഏവരും പ്രതീക്ഷിക്കുന്ന മോഡലാണ് ആൾട്രോസ് ഇ.വി. ടാറ്റയുടെ ഇവി മോഡലുകൾ മികച്ച ഫീച്ചറുകളും വിലക്കുറവുംകൊണ്ടാണ് വാഹനപ്രേമികൾക്കിടയിൽ ശ്രദ്ധ നേടുന്നത്.
advertisement
പുതിയ ഹാരിയർ
എസ്‌യുവി പ്രേമികൾക്കിടയിൽ ഇതിനോടകം ഹിറ്റായി കഴിഞ്ഞ ടാറ്റ ഹാരിയറിന്‍റെ പരിഷ്ക്കരിച്ച പതിപ്പ് ഓട്ടോ എക്സ്പോയിൽ അവതരിപ്പിക്കും. 2020 ഓട്ടോ എക്‌സ്‌പോയിലാണ് ഹാരിയർ ഒടുവിൽ മുഖംമിനുക്കി പുറത്തിറക്കിയത്. അന്ന് ടാറ്റ കൂടുതൽ ശക്തമായ ക്രിയോടെക് എഞ്ചിൻ അവതരിപ്പിച്ചു. ഇത്തവണ ടാറ്റ ഹാരിയറിന്‍റെ മുഖംമിനുക്കിയ പതിപ്പ് ഇനിനോടകം റോഡുകളിൽ ടെസ്റ്റ് നടത്തിയിട്ടുണ്ട്. പുതിയ അലോയ് വീലുകൾ, പുനർരൂപകൽപ്പന ചെയ്ത ഗ്രിൽ, നവീകരിച്ച ഹെഡ്‌ലാമ്പുകൾ, ടെയിൽ ലാമ്പുകൾ, വലിയ ഇൻഫോടെയ്ൻമെന്റ് സ്‌ക്രീൻ, പൂർണ്ണ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, 360-ഡിഗ്രി ക്യാമറ, കൂടാതെ ലെയ്ൻ-കീപ്പ് പോലുള്ള ഫ്യൂച്ചറിസ്റ്റിക് ADAS സവിശേഷതകൾ എന്നിവയും 2023 ടാറ്റ ഹാരിയറിൽ ഉണ്ടാകുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. അസിസ്റ്റ്, അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, ഓട്ടോണമസ് എമർജൻസി ബ്രേക്കിംഗ് എന്നീ പ്രത്യേകതകളും പുതിയ ഹാരിയറിന് ഉണ്ടാകും.
advertisement
അവിനിയ കൺസെപ്റ്റ്
അവിനിയ കൺസെപ്റ്റ് ഇവിയാണ് വാഹനപ്രേമികൾ കാത്തിരിക്കുന്ന മറ്റൊരു മോഡൽ. ചിലർ അവിനിയയെ ടെസ്‌ല മോഡൽ എസ് എസുമായി താരതമ്യപ്പെടുത്തുന്നു. GEN 3 ആർക്കിടെക്‌ചറിനെ അടിസ്ഥാനമാക്കിയുള്ളതാണ് അവിനിയ, അതിന്റെ പ്രൊഡക്ഷൻ-റെഡി പതിപ്പ് 2025-ൽ അരങ്ങേറും. ഒറ്റ ചാർജിൽ 500 കിലോമീറ്റർ വരെ റേഞ്ച് അവകാശപ്പെട്ടാണ് ടാറ്റ അവിനിയയുമായി വരുന്നത്. ഫാസ്റ്റ് ചാർജിംഗ്, മുൻവശത്ത് വിശാലമായ എൽഇഡി ഡിആർഎൽ സജ്ജീകരണത്തോടുകൂടിയ ഫ്യൂച്ചറിസ്റ്റിക് ഡിസൈൻ എന്നീ പ്രത്യേകതകളും ഈ കാറിലുണ്ടാകും.
പഞ്ച് – ആൾട്രോസ് സിഎൻജി
വർദ്ധിച്ചുവരുന്ന ഇന്ധന വില കാരണം ടാറ്റ മോട്ടോഴ്‌സ് അതിന്റെ സിഎൻജി ശ്രേണിയിലുള്ള കാറുകളുടെ എണ്ണം വിപുലീകരിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. പഞ്ച്, ആൾട്രോസ് എന്നിവയുടെ സിഎൻജി വകഭേദങ്ങൾ കമ്പനി അവതരിപ്പിക്കാൻ സാധ്യതയേറെയാണ്. പഞ്ച് ഇവിയാണ് ടാറ്റയുടേതായി ആരാധകർ കാത്തിരിക്കുന്ന മറ്റൊരു മോഡൽ. മിനി എസ്.യു.വി വിഭാഗത്തിൽപ്പെടുന്ന പഞ്ച് ഇതിനോടകം ശ്രദ്ധ നേടിക്കഴിഞ്ഞു. ഈ കാറിന്‍റെ ഇലക്ട്രിക് പതിപ്പ് രംഗത്തിറക്കിയാൽ വാഹനപ്രേമികൾ ഇരുകൈയും നീട്ടി സ്വീകരിക്കുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
January 02, 2023 3:27 PM IST
മലയാളം വാർത്തകൾ/ വാർത്ത/Auto/
വരുന്നു ആൾട്രോസ് ഇവി, പഞ്ച് ഇവി; ഓട്ടോ എക്സ്പോയിൽ താരമാകാൻ ടാറ്റ മോട്ടോഴ്സ്