ഇന്ത്യയിലെ ഷോറൂമുകളിലുടനീളം ടാറ്റ മോട്ടോഴ്സ് (tata motors) തങ്ങളുടെ നെക്സോണ്‍ കോംപാക്റ്റ് എസ്യുവി (nexon compact suv) മോഡലിന്റെ വില (price) വര്‍ദ്ധിപ്പിച്ചു (increased). മോഡല്‍ അടിസ്ഥാനമാക്കി കാറിന് ഇപ്പോള്‍ 11,000 രൂപ വില കൂടിയിട്ടുണ്ട്. ഏറ്റവും പുതിയ വില വര്‍ധനവിനെ തുടര്‍ന്ന് എസ്യുവിക്ക് ഇപ്പോള്‍ 7.30 ലക്ഷം മുതല്‍ 13.35 ലക്ഷം രൂപ വരെയാണ് (എക്സ് ഷോറൂം മൂല്യം) വില. 1000 രൂപയാണ് നെക്സോണ്‍ കോംപാക്ട് എസ്യുവിയുടെ ഏറ്റവും കുറഞ്ഞ വില വര്‍ദ്ധനവ്. ടാറ്റ നെക്സോണ്‍ രണ്ട് എഞ്ചിന്‍ ഓപ്ഷനുകളില്‍ ലഭ്യമാണ്.
ഡീസല്‍ XZA+ (O) Dark Edition Nexon മോഡലിന് 11,000 രൂപയാണ് വില വര്‍ദ്ധിപ്പിച്ചത്. പെട്രോള്‍ XZ+, XZA+ ഡാര്‍ക്ക് എഡിഷനുകള്‍, സണ്‍റൂഫിനൊപ്പം വരുന്ന ഡീസല്‍ XM (S) ട്രിം തുടങ്ങിയ മറ്റ് വേരിയന്റുകളുടെ വിലകളിൽ മാറ്റമില്ല.
ടാറ്റ മോട്ടോഴ്സ് നെക്സോണിന്റെ മൂന്ന് ഡീസല്‍ വേരിയന്റുകളായ XMA, XZ, XZA+ (S) എന്നിവ നിര്‍ത്തലാക്കി. പകരം മിഡ്-സ്‌പെക്ക് XM വേരിയന്റ് അവതരിപ്പിക്കുകയും ചെയ്തു. 2017ലാണ് ടാറ്റ നെക്സോണ്‍ കോംപാക്റ്റ് എസ്യുവി ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്കായി ലഭ്യമാക്കിയത്. ഈ വര്‍ഷം സെപ്റ്റംബറില്‍ 9,211 യൂണിറ്റുകളുടെ വില്‍പ്പനയോടെ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന മോഡലായി നെക്സോൺ മാറി. ഉപഭോക്താക്കളുടെ മുന്‍നിര തിരഞ്ഞെടുപ്പുകളിലൊന്നായി കാര്‍ ഇപ്പോഴും തുടരുന്നു. ടാറ്റ മോട്ടോഴ്സിന്റെ ഏറ്റവും പുതിയ വില വര്‍ദ്ധനവ് കമ്പനിയുടെ വരുമാനം ഗണ്യമായി വര്‍ദ്ധിപ്പിക്കും.
ടാറ്റ നെക്സോണ്‍ രണ്ട് എഞ്ചിന്‍ ഓപ്ഷനുകളില്‍ ലഭ്യമാണ് - 1.5 ലിറ്റര്‍ ടര്‍ബോ-ഡീസല്‍ എഞ്ചിന്‍, 1.2 ലിറ്റര്‍ ടര്‍ബോ-പെട്രോള്‍ എഞ്ചിന്‍. ആദ്യത്തേതിന്റെ പവര്‍ ഔട്ട്പുട്ട് 110hp ആണ്, പെട്രോള്‍ വേരിയന്റിന്റെ പരമാവധി പവര്‍ ഔട്ട്പുട്ട് 120hp ആണ്. രണ്ട് എഞ്ചിനുകള്‍ക്കും ആറ് സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ ആറ് സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനും ഉണ്ട്.
5 സീറ്റുള്ള ക്യാബിന്‍, പാര്‍ക്കിംഗ് സെന്‍സറുകള്‍, റിയര്‍ വ്യൂ ക്യാമറ, 7.0 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം എന്നിവയും എസ്യുവിയുടെ മറ്റ് സവിശേഷതകളാണ്. കോംപാക്ട് എസ്യുവി സെഗ്മെന്റില്‍ നിരവധി കാറുകളോടാണ് നെക്സോണ്‍ മത്സരിക്കുന്നത്. ഹ്യുണ്ടായ് വെന്യു, മാരുതി സുസുക്കി വിറ്റാര ബ്രെസ്സ, കിയ സെല്‍റ്റോസ്, ടൊയോട്ട അര്‍ബന്‍ ക്രൂയിസര്‍, റെനോ കിഗര്‍, നിസ്സാന്‍ മാഗ്നൈറ്റ്, മഹീന്ദ്ര XUV300 എന്നിവയാണ് പ്രധാന എതിരാളികള്‍.
ടാറ്റ മോട്ടോഴ്സ് തങ്ങളുടെ ഉപഭോക്താക്കള്‍ക്കായി പുതിയ ഒരു ഓഫറും ഒരുക്കിയിരുന്നു. പരമാവധി 28,000 രൂപ വരെ വിലയുള്ള ആകര്‍ഷകമായ ഉത്സവ ആനുകൂല്യങ്ങളാണ് നല്‍കുന്നത്. ടിഗോര്‍, നെക്സോണ്‍ (ഡീസല്‍), ടിയാഗോ, ഹാരിയര്‍ എന്നിവയുള്‍പ്പെടെ തിരഞ്ഞെടുത്ത മോഡലുകള്‍ക്കാണ് നിര്‍മ്മാതാക്കള്‍ ആനുകൂല്യങ്ങളും ഓഫറുകളും പ്രഖ്യാപിച്ചിരിക്കുന്നത്. ഈ വാഹനങ്ങള്‍ വാങ്ങുന്നവര്‍ക്ക് ക്യാഷ് ഡിസ്‌കൗണ്ടുകള്‍, എക്സ്ചേഞ്ച് ബോണസ്, കോര്‍പ്പറേറ്റ് ഓഫറുകള്‍ എന്നിവയുടെ രൂപത്തിലായിരിക്കും ഈ ആനുകൂല്യങ്ങള്‍ ലഭ്യമാകുക. എന്നാല്‍, ഈ ആനുകൂല്യങ്ങള്‍ നവംബര്‍ 30 വരെ മാത്രമേ ലഭിക്കുകയുള്ളൂ.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Tata, Tata Nexon