• HOME
  • »
  • NEWS
  • »
  • money
  • »
  • ട്രക്കുകൾ ക്രോസ് ചെയ്തപ്പോൾ ട്രെയിനാണെന്ന് കരുതി; ടെസ്‌ല കാർ സോഫ്റ്റ്‌വെയറിലെ പാളിച്ച ചൂണ്ടിക്കാട്ടി ഡ്രൈവർ

ട്രക്കുകൾ ക്രോസ് ചെയ്തപ്പോൾ ട്രെയിനാണെന്ന് കരുതി; ടെസ്‌ല കാർ സോഫ്റ്റ്‌വെയറിലെ പാളിച്ച ചൂണ്ടിക്കാട്ടി ഡ്രൈവർ

ട്രാഫിക് സിഗ്നലിൽനിർത്തിയപ്പോൾ മുന്നിലെ റോഡിലൂടെ ട്രക്കുകൾ പോയപ്പോൾ ലെവൽക്രോസിൽ നിർത്തിയതായി അപ്ഡേറ്റ് ചെയ്തത്

  • Share this:

    ഏറ്റവും ആധുനികമായ സെൽഫ് ഡ്രൈവിങ് സാങ്കേതികവിദ്യയാണ് ടെസ്‌ല കാറുകളെ ലോകത്തെ മറ്റ് ഇവികളിൽനിന്ന് വേറിട്ട് നിർത്തുന്നത്. നിരവധി സെൻസറുകളുടെ സഹായത്തോടെയാണ്, ടെസ്‌ല കാറുകൾ ഡ്രൈവർമാരുടെ ജോലി അനായാസമാക്കുന്നത്. എന്നാൽ ടെസ്ലയുടെ സുരക്ഷാ വീഴ്ച വെളിവാക്കുന്ന ഒരു വീഡിയോ അടുത്തിടെയായി സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. നിരനിരയായി ട്രക്കുകൾ ക്രോസ് ചെയ്തുപോകുമ്പോൾ ടെസ്ലയുടെ സോഫ്റ്റ്‌വെയർ അത് ട്രെയിൻ കടന്നു പോകുന്നതായാണ് അപ്ഡേറ്റ് ചെയ്തത്.

    ട്വിറ്ററിൽ വന്ന വീഡിയോയിലാണ്, ട്രാഫിക് സിഗ്നലിൽനിർത്തിയപ്പോൾ മുന്നിലെ റോഡിലൂടെ ട്രക്കുകൾ പോയപ്പോൾ ലെവൽക്രോസിൽ നിർത്തിയതായി അപ്ഡേറ്റ് ചെയ്തത്. ഡിസ്പ്ലേയിൽ വന്ന ഈ തെറ്റ് ഡ്രൈവർ മൊബൈലിൽ ചിത്രീകരിച്ച് സോഷ്യൽ മീഡിയയിൽ പങ്കുവെക്കുകയായിരുന്നു. ഏതായാലും ഈ വീഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്.

    “വളരെ നല്ല എഞ്ചിനീയറിംഗ്, അവർ ടെസ്ലയുടെ സോഫ്റ്റ്‌വെയറിനെ ട്രെയിനുകളെക്കുറിച്ച് പഠിപ്പിക്കാൻ മറന്നു,” ഒരു ഉപയോക്താവ് പരിഹസിച്ചു, “ടെസ്‌ലയ്ക്ക് ട്രെയിനുകളെക്കുറിച്ച് അറിയാമെങ്കിൽ ആരും ഡ്രൈവ് ചെയ്യില്ല.”- മറ്റൊരാൾ അഭിപ്രായപ്പെട്ടു,

    “എന്റെ ഏറ്റവും വൈറലായ ട്വീറ്റ്! ഞാൻ നഗരത്തിന് പുറത്താണ്, ഒരു സുഹൃത്ത് കഴിഞ്ഞ ആഴ്ച എനിക്ക് ഒരു ടെസ്‌ല ഓടിക്കാൻ തന്നു. ഞാൻ അത് ഓടിക്കുകയായിരുന്നു, ട്രക്കുകളെ ട്രെയിനുകളായി ചിത്രീകരിക്കുന്ന ഡിസ്പ്ലേ സുരക്ഷാ വീഴ്ചയല്ലെന്നും ഒരു തമാശയാണെന്നുമാണ് ഞാൻ കരുതിയത് അതുകൊണ്ടാണ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്,” വീഡിയോ ഷെയർ ചെയ്തയാൾ പറഞ്ഞു.

    Published by:Anuraj GR
    First published: