ഇന്ത്യയില്‍ നവംബര്‍ മാസം ഉത്സവ സീസണ് സമയമാണ്. കാര്‍(CAR) നിര്‍മ്മാതാക്കള്‍ അവരുടെ ഏറ്റവും പുതിയ കാറുകള്‍ പുറത്തിറക്കാന്‍ കാത്തിരിക്കുന്ന മാസം കൂടിയാണ് നവംബര്‍. 2021 നവംബറില്‍ ഇന്ത്യയില്‍ പുറത്തിറക്കാനിരിക്കുന്ന പുത്തന്‍ കാറുകള്‍ ഏതൊക്കെയാണെന്ന് നോക്കാം.
മാരുതി സുസുക്കി സെലേറിയോ (Maruti Suzuki Celerio)
വിവിധ പരിഷ്കാരങ്ങള്‍ക്ക് ശേഷം ന്യൂ ജെന്‍ മാരുതി സുസുക്കി സെലേറിയോ ഈ മാസം ഇന്ത്യയില്‍ അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സെലേറിയോയുടെ ഏറ്റവും പുതിയ മോഡല്‍, മുന്‍ മോഡലിനേക്കാള്‍ വലുതായിരിക്കുമെന്നാണ് കരുതുന്നത്. ഈ ബജറ്റ് ഹാച്ച്ബാക്ക് രണ്ട് പെട്രോള്‍ എഞ്ചിന് ചോയിസുകളില്‍ ലഭിച്ചേക്കാമെന്നും റിപ്പോര്‍ട്ടുകളുണ്ട്. 1.0 ലിറ്റര്‍ എഞ്ചിനും 1.2 ലിറ്റര്‍ എഞ്ചിനുമായിരിക്കും ഈ രണ്ട് ഓപ്ഷനുകള്‍.
മേഴ്സിഡെസ് എഎംജി എ45 എസ് (Mercedes-AMG A45 S)
പുതിയ എഎംജി എ45 എസ് പുറത്തിറക്കുന്നതോടെ ഇന്ത്യന്‍ വിപണിയെ കൂടുതല്‍ വിപുലീകരിക്കാനാണ് മേഴ്സിഡെസിന്റെ ലക്ഷ്യം. നവംബര്‍ 17ന് മേഴ്സിഡെസ് എഎംജി എ45 എസ് പുറത്തിറക്കുമെന്നാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ത്യയില്‍ അവതരിപ്പിക്കുന്ന ഏറ്റവും വേഗതയേറിയതും ഏറ്റവും ചെറുതുമായ പെര്‍ഫോമന്‍സ് മോഡലാണ് ഈ കാര്‍. ഈ പവര്‍-പാക്ക്ഡ് വാഹനത്തിന് വെറും 3.9 സെക്കന്‍ഡിനുള്ളില്‍ 0-100 കി.മീ/മണിക്കൂര്‍ വരെ വേഗത കൈവരിക്കാനാകും. മണിക്കൂറില്‍ 270 കി.മീ വേഗതയില്‍ വരെ ഓടിക്കാനും കഴിയും.
സ്കോഡ സ്ലാവിയ (Skoda Slavia)
നവംബര്‍ 19ന് സ്കോഡ സ്ലാവിയ ഒരു പുതിയ സെഡാന് ഇന്ത്യയില്‍ അവതരിപ്പിക്കും. ഇന്ത്യയില്‍ സ്കോഡ റാപ്പിഡിന് പകരക്കാരനായാകും സ്കോഡ സ്ലാവിയ എത്തുന്നത്. ഇത് ഹോണ്ട സിറ്റി, ഹ്യുണ്ടായ് വെര്‍ണ, മാരുതി സുസുക്കി സിയാസ് എന്നിവയ്ക്ക് മികച്ച എതിരാളിയായിരിക്കും. സ്ലാവിയയ്ക്ക് ഡീസല്‍ വേരിയന്റ് ഉണ്ടാകില്ല. മാനുവല്‍, ഓട്ടോമാറ്റിക് ഗിയര്‍ബോക്സ് ഓപ്ഷനുകളുള്ള 1.0 TSI, 1.5 TSI പെട്രോള്‍ എഞ്ചിനുകളാണ് സ്ലാവിയയുടെ കരുത്ത്. ഈ വര്‍ഷം ജൂണില്‍ പുറത്തിറങ്ങിയ സ്കോഡ കുഷാക്കിനും ഇതേ എഞ്ചിനുകളാണുള്ളത്.
ഓഡി ക്യു5 (Audi Q5)
ഇന്ത്യയില്‍ BS-VI എമിഷന്‍ മാനദണ്ഡങ്ങള്‍ അവതരിപ്പിച്ചതോടെ ജര്‍മ്മന്‍ വാഹന നിര്‍മ്മാതാക്കളായ ഓഡി ക്യു 5 ഇന്ത്യയില്‍ വീണ്ടും കാറുകള്‍ വില്‍പ്പനയ്ക്ക് എത്തിക്കാന്‍ ഒരുങ്ങുകയാണ്. ഈ മാസാവസാനം ക്യു5 പുറത്തിറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കാറിന്റെ അകത്ത് ചെറിയ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. കണക്റ്റഡ് കാര്‍ ടെക്, ആമസോണ്‍ അലക്സ ഇന്റഗ്രേഷന്‍ എന്നിവയോട് കൂടിയാണ് പുതിയ കാര്‍ കമ്പനി പുറത്തിറക്കുന്നത്. ക്യു 5ന്റെ പരിഷ്കരിച്ച പതിപ്പില്‍ പെട്രോള്‍ വേരിയന്റ് മാത്രമാണ് ഓഡി പുറത്തിറക്കുക.
പോര്‍ഷെ ടെയ്കാന് (Porsche Taycan)
4,963 എംഎം നീളവും 2,144 എംഎം വീതിയും 1,378 എംഎം ഉയരവുമുള്ള പോര്‍ഷെ ടെയ്കാന് സ്പോര്‍ട്ടി ഡിസൈനിലാണ് പുറത്തിറക്കുന്നത്. ഒറ്റ ചാര്‍ജില്‍ 500 കിലോമീറ്റര്‍ വരെ സഞ്ചരിക്കാവുന്ന ഇലക്ട്രിക് കാറാണിത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.