World EV Day | നല്ല നാളേയ്ക്കായി ഒരു കരുതൽ; ലോക വൈദ്യുത വാഹന ദിനം
- Published by:Sneha Reghu
- news18-malayalam
Last Updated:
ലോക വൈദ്യുത വാഹനദിനത്തോട് അനുബന്ധിച്ച്, ചാർജ് പോയിൻ്റ് നിർമ്മാതാക്കളായ Compleo അതിൻ്റെ യുകെ ആസ്ഥാനമായ അബിംഗ്ഡണിൽ സൗജന്യമായി ഈ ദിവസം ഇലക്ട്രിക് വാഹനങ്ങൾ ചാർജ് ചെയ്ത് നൽകുമെന്ന് വാഗ്ദാനം ചെയ്തിട്ടുണ്ട്.
ഇന്ന് ലോകമെമ്പാടും വൈദ്യുത വാഹന ദിനമായി ആചരിക്കുന്നു. 2020 മുതലാണ് സെപ്റ്റംബർ 9 ലോക വൈദ്യുത ദിനമായി ആചരിച്ചു തുടങ്ങിയത്. ഇലക്ട്രിക് വാഹനങ്ങളെ കുറിച്ചുള്ള അവബോധം വർധിപ്പിക്കുകയെന്നതിനൊപ്പം മറ്റ് വിവരങ്ങൾ കൂടി കൈമാറുന്നതിനുള്ള ഒരു ആഗോള പ്രചാരത്തിനുമായാണ് വൈദ്യുത വാഹനദിനം ആചരിക്കുന്നത്.
ലോകമെമ്പാടുമുള്ള വിവിധ സർക്കാരുകളും എൻജിഒകളും ഇവി നിർമ്മാതാക്കളും ചാർജിംഗ് മേഖലയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളും സാമൂഹ്യമാധ്യമങ്ങളിലൂടെയും വിവിധ പ്രചാരണ പരിപാടികളിലൂടെയും വൈദ്യുത വാഹനങ്ങളെ പ്രോത്സാഹിപ്പിച്ചുകൊണ്ട് ഈ ദിനം ആഘോഷിക്കുന്നു.
ലോക വൈദ്യുത വാഹനദിനത്തോട് അനുബന്ധിച്ച്, ചാർജ് പോയിൻ്റ് നിർമ്മാതാക്കളായ Compleo അതിൻ്റെ യുകെ ആസ്ഥാനമായ അബിംഗ്ഡണിൽ സൗജന്യമായി ഈ ദിവസം ഇലക്ട്രിക് വാഹനങ്ങൾ ചാർജ് ചെയ്ത് നൽകുമെന്ന് വാഗ്ദാനം ചെയ്തിട്ടുണ്ട്. ഈ സംരംഭത്തെ പിന്തുണയ്ക്കുന്നതിൽ അഭിമാനമുണ്ടെന്നും തങ്ങളുടെ അത്യാധുനിക ചാർജിംഗ് സ്റ്റേഷനുകളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ ആളുകൾക്ക് സൗജന്യമായി ചാർജ് ചെയ്യാൻ അവസരം ഒരുക്കുമെന്നും കമ്പനി അറിയിച്ചു.
advertisement
"ഇവി ഉപഭോക്താക്കൾക്ക് സൗജന്യ ചാർജിംഗിനുള്ള അവസരം നൽകിക്കൊണ്ട് ലോക വൈദ്യുത വാഹന ദിനത്തിൽ പങ്കെടുക്കുന്നതിൽ ഞങ്ങൾ ആവേശഭരിതരാണ്. ഇവി ഡ്രൈവർമാരുമായി ഇടപഴകാനും ഞങ്ങളുടെ അത്യാധുനിക ചാർജിംഗ് സൊല്യൂഷനുകൾ പ്രദർശിപ്പിക്കാനുമുള്ള മികച്ച അവസരം കൂടിയാണ് ഇത്" കോംപ്ലിയോയുടെ യുകെയിലെ മാർക്കറ്റിംഗ് മേധാവി ക്ലെയർ നിക്കോൾ പറഞ്ഞു.
ഇതിനുപുറമേ ആൾട്ടൺ ടവേഴ്‌സ്, നാഷണൽ ട്രസ്റ്റ്, മക് ആർതർഗ്ലെൻ, ഗ്രീൻ കിംഗ് സൈറ്റുകൾ എന്നിവയുൾപ്പെടെ റോ ചാർജിംഗ് നെറ്റ്‌വർക്കിലെ വിവിധ സ്ഥലങ്ങളിലും ഇന്ന് ഡ്രൈവർമാർക്ക് സൗജന്യ ഇവി ചാർജിംഗിന് അവസരം ലഭിക്കും. ലോക വൈദ്യുത വാഹന ദിനത്തിൽ ഡെസ്റ്റിനേഷൻ ചാർജിംഗിൻ്റെ പ്രാധാന്യം ഓർമപ്പെടുത്തുകയാണ് റോ (RAW) നടത്തുന്നത്.
advertisement
2024 സെപ്റ്റംബർ 9-ന് സൗജന്യ ചാർജിംഗ് വാഗ്‌ദാനം ചെയ്‌ത് തങ്ങളുടെ ഉപഭോക്താക്കളോട് നന്ദി പറയാൻ ആഗ്രഹിക്കുന്നുവെന്നും ഇലക്ട്രിക് വാഹനങ്ങളിലേക്കുള്ള പരിവർത്തനത്തിന് പ്രേരിപ്പിക്കുന്നതിനായി ഉപഭോക്താക്കൾക്ക് യൂറോപ്പിലും യുകെയിലും ഉടനീളം സൗജന്യമായ ചാർജിങ് നൽകുമെന്നും റോ ചാർജിംഗ് സിഇഒ ജേസൺ സിംപ്സൺ പറഞ്ഞു. ഇതിനു പുറമേ ഓക്‌സ്‌ഫോർഡിലെ ഓൺ-സ്ട്രീറ്റ് ചാർജിംഗ് ബോളാർഡുകളിൽ നിന്നും സൗജന്യ ചാർജിംഗ് ഉപഭോക്താക്കൾക്കായി കമ്പനി നൽകും.
അതേസമയം ലോകത്തിലെ രണ്ടാമത്തെ വലിയ ഇവി വിപണിയായ യുഎസിൽ നിലവിൽ 200,000-ത്തിൽ താഴെ മാത്രമാണ് പൊതുവായി ലഭിക്കുന്ന ചാർജിങ് പോർട്ടുകൾ ഉള്ളത്. 2030 ഓടെ ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗത്തിൽ 550 ശതമാനം വർദ്ധനമാണ് പ്രതീക്ഷിക്കുന്നത്. അതുകൊണ്ട് തന്നെ 10 ലക്ഷത്തിലധികം ചാർജിങ് പോർട്ടുകൾ ഇതിനായി ആവശ്യമായിവരും. കൂടാതെ യൂറോപ്പിൽ നിലവിൽ 630,000 പബ്ലിക് ചാർജ് പോയിൻ്റുകളുണ്ടെങ്കിലും ഇതിൽ 5.5 മടങ്ങ് അധികമായി വേണ്ടി വരുമെന്നും റിപ്പോർട്ടുകൾ ചൂണ്ടിക്കാണിക്കുന്നുണ്ട് .
advertisement
"ഇലക്‌ട്രിക് വാഹനങ്ങൾ ഉപയോഗിക്കാൻ ആളുകളെ പ്രോത്സാഹിപ്പിക്കുന്നതിന് പബ്ലിക് ചാർജിങ് സംവിധാനം മെച്ചപ്പെടുത്തേണ്ടതുണ്ടെന്ന് ഞങ്ങൾക്ക് അറിയാം. പുതിയ ചാർജ് പോയിൻ്റുകൾ സ്ഥാപിക്കുന്നതിനെക്കുറിച്ച് ഞങ്ങൾ ചിന്തിച്ചു വരികയാണ്" കണക്ട് വൈസ് പ്രസിഡൻ്റും ജനറൽ മാനേജരുമായ ഓം ശങ്കർ പറഞ്ഞു.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Delhi
First Published :
September 09, 2024 6:28 PM IST