ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ നദീജല ആഡംബര ക്രൂസ്; ​ഗം​ഗാ വിലാസിനെക്കുറിച്ചറിയാം

Last Updated:

ഇന്ത്യയിലെയും ബംഗ്ലാദേശിലെയും വിവിധ സംസ്ഥാനങ്ങളിലെ 27 നദീതടങ്ങളിലൂടെ 3,200 കിലോമീറ്ററിലധികം ദൂരം ഈ ആഡംബര കപ്പൽ സഞ്ചരിക്കും.

ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ ആഡംബര നദീ സവാരിയായ ​ഗം​ഗാ വിലാസ് ജനുവരി 13ന് വാരാണസിയിൽ നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. ”കാശി മുതൽ സാരാനാഥ് വരെയും, മജുലി മുതൽ മയോങ് വരെയും, സുന്ദർബൻസ് മുതൽ കാസിരംഗ വരെയുള്ള ഈ യാത്ര പങ്കെടുക്കുന്ന എല്ലാവർക്കും മറക്കാനാകാത്ത ഒരനുഭവം ആയിരിക്കും. പ്രധാനമന്ത്രി മോദിയുടെ മാർഗനിർദേശം അനുസരിച്ച് നടപ്പിലാക്കുന്ന ഈ സംരംഭം ഒരു പുതിയ യുഗത്തിന്റെ തുടക്കമാണെന്ന് ഞാൻ വിശ്വസിക്കുന്നു. ഇന്ത്യയിലെ ക്രൂയിസ് ടൂറിസം കൂടുതൽ വളരുമെന്നും ഞാൻ കരുതുന്നു”, കേന്ദ്ര തുറമുഖ, ഷിപ്പിംഗ്, ജല​ഗതാ​ഗത, ആയുഷ് മന്ത്രി സർബാനന്ദ സോനോവാൾ പറഞ്ഞു.
ഗം​ഗാ വിലാസിനെക്കുറിച്ച് പത്ത് കാര്യങ്ങൾ
  • 1. ഇന്ത്യയിലെയും ബംഗ്ലാദേശിലെയും വിവിധ സംസ്ഥാനങ്ങളിലെ 27 നദീതടങ്ങളിലൂടെ 3,200 കിലോമീറ്ററിലധികം ദൂരം ഈ ആഡംബര കപ്പൽ സഞ്ചരിക്കും.
  • 2. ഗംഗാവിലാസിന്റെ കന്നി യാത്രയിൽ സ്വിറ്റ്സർലൻഡിൽ നിന്നുള്ള 32 വിനോദസഞ്ചാരികൾ പങ്കെടുക്കും. വാരണാസിയിൽ നിന്ന് അസമിലെ ദിബ്രുഗറിലേക്കാണ് യാത്ര.
  • 3. ലോക പൈതൃക കേന്ദ്രങ്ങൾ, ദേശീയ ഉദ്യാനങ്ങൾ, നദികൾ, ബീഹാറിലെ പാട്ന, ജാർഖണ്ഡിലെ സാഹിബ്ഗഞ്ച്, പശ്ചിമ ബംഗാളിലെ കൊൽക്കത്ത, ബംഗ്ലാദേശിലെ ധാക്ക, അസമിലെ ഗുവാഹത്തി തുടങ്ങിയ പ്രധാന നഗരങ്ങൾ ഉൾപ്പെടെ രാജ്യത്തെ അൻപത് പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങൾ ഉൾപ്പെടുത്തിയാണ് 51 ദിവസത്തെ കപ്പൽ യാത്ര ആസൂത്രണം ചെയ്തിരിക്കുന്നത്.
  • 4. എംവി ഗംഗാ വിലാസ് കപ്പലിന് 62 മീറ്റർ നീളവും 12 മീറ്റർ വീതിയും ഉണ്ട്. വിനോദസഞ്ചാരികൾക്ക് ഒരിക്കലും മറക്കാൻ ആകാത്തതും ആഡംബരപൂർണവുമായ യാത്രാ അനുഭവം പ്രദാനം ചെയ്യുന്നതിനായി എല്ലാ സൗകര്യങ്ങളോടും കൂടിയ മൂന്ന് ഡെക്കുകളും 36 വിനോദസഞ്ചാരികളെ ഉൾക്കൊള്ളാൻ കഴിയുന്ന 18 സ്യൂട്ടുകളും ഈ ആഡംബര കപ്പലിൽ ഉണ്ട്.
  • 5. ചരിത്രപരവും സാംസ്കാരികപരവും മതപരവുമായി പ്രാധാന്യമുള്ള സ്ഥലങ്ങളിൽ ​യാത്രക്ക് സ്റ്റോപ്പുകൾ ഉണ്ടാകും. ഇന്ത്യയുടെ സമ്പന്നമായ പൈതൃകം മനസിലാക്കുന്ന തരത്തിൽ യാത്രാവിവരണങ്ങളും കപ്പലിൽ ക്യൂറേറ്റ് ചെയ്തിട്ടുണ്ട്.-
  • 6. ബുദ്ധമതക്കാരുടെ പുണ്യസ്ഥലമായ സാരാനാഥിലും എംവി ​ഗം​ഗാ വിലാസിന് സ്റ്റോപ്പ് ഉണ്ടാകും.
  • 7. കരകൗശലനിർമാണത്തിന് പേരുകേട്ട മയോങ്, അസമിലെ ഏറ്റവും വലിയ നദീതീരവും വൈഷ്ണവ സാംസ്കാരിക കേന്ദ്രവുമായ മജുലി എന്നിവിടങ്ങളും എംവി ​ഗം​ഗാ വിലാസിലെ യാത്രക്കാർക്ക് സന്ദർശിക്കാം.
  • 8. ഈ ആഡംബര കപ്പലിലെ യാത്രക്കാർക്ക് ബീഹാർ സ്കൂൾ ഓഫ് യോഗയും വിക്രംശില യൂണിവേഴ്സിറ്റിയും സന്ദർശിക്കാൻ സാധിക്കും.
  • 9. ബംഗാൾ കടുവകൾക്ക് പേരുകേട്ട പശ്ചിമ ബം​ഗാളിലെ സുന്ദർബൻ വനവും ഒറ്റക്കൊമ്പൻ കാണ്ടാമൃഗത്തിന് പേരുകേട്ട കാസിരംഗ നാഷണൽ പാർക്കും യാത്രക്കാർക്ക് സന്ദർശിക്കാം.
  • 10. മേൽപ്പറഞ്ഞ പ്രത്യേകതകളുള്ള ആദ്യത്തെ ക്രൂയിസ് സർവീസാണ് എംവി ​ഗം​ഗാ വിലാസ്
advertisement
മലയാളം വാർത്തകൾ/ വാർത്ത/Auto/
ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ നദീജല ആഡംബര ക്രൂസ്; ​ഗം​ഗാ വിലാസിനെക്കുറിച്ചറിയാം
Next Article
advertisement
ഡോക്ടർക്ക് വെട്ടേറ്റതിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് വ്യാഴാഴ്ച സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ പ്രതിഷേധം
ഡോക്ടർക്ക് വെട്ടേറ്റതിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് വ്യാഴാഴ്ച സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ പ്രതിഷേധം
  • സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിലെ ഡോക്ടർമാർ വ്യാഴാഴ്ച പ്രതിഷേധ ദിനം ആചരിക്കും.

  • ആശുപത്രി ആക്രമണങ്ങൾ തടയാൻ ആവശ്യങ്ങൾ അടിയന്തരമായി പരിഹരിക്കണമെന്ന് കെജിഎംഒ ആവശ്യപ്പെട്ടു.

  • പ്രതിഷേധ ദിനത്തിൽ രോഗീപരിചരണം ഒഴികെയുള്ള എല്ലാ സേവനങ്ങളിൽനിന്നും ഡോക്ടർമാർ വിട്ടുനിൽക്കും.

View All
advertisement