Year Ender 2021 | 20 ലക്ഷം രൂപയിൽ താഴെ വിലയുള്ള ഇന്ത്യയിലെ മികച്ച അഞ്ച് SUVകൾ

Last Updated:

ഇന്ത്യയിൽ ലഭ്യമാകുന്നതും 20 ലക്ഷം രൂപയിൽ താഴെ വിലയിൽ ലഭിക്കുന്നതുമായ എസ്‌യുവികൾ ഏതൊക്കെയാണെന്ന് നോക്കാം.

hyundai_Creta
hyundai_Creta
ആഗോള വിപണിയിൽ എസ്‌യുവികളുടെ (SUV) ജനപ്രീതി ഇപ്പോൾ ഏറ്റവും ഉയർന്ന നിലയിലാണ്. ഇന്ത്യയിലെ മോശം റോഡുകൾ കാരണം പലരും ഇന്ന് എസ്‌യുവികൾ തന്നെ തിരഞ്ഞടുക്കാൻ തയ്യാറാകുന്നു. എസ്‌യുവികളിലെ ഏറ്റവും ജനപ്രിയമായ കോംപാക്ട് എസ്‌യുവികൾക്ക് ഇന്ന് ധാരാളം ഓപ്ഷനുകൾ ഉണ്ട്. അവയിൽ നിന്ന് ഇന്ത്യയിൽ ലഭ്യമാകുന്നതും 20 ലക്ഷം രൂപയിൽ താഴെ വിലയിൽ ലഭിക്കുന്നതുമായ എസ്‌യുവികൾ ഏതൊക്കെയാണെന്ന് നോക്കാം.
ഹ്യുണ്ടായ് ക്രെറ്റ (Hyundai Creta)
കഴിഞ്ഞ കുറച്ച് കാലമായി ഇന്ത്യയിൽ വളരെ പ്രചാരമുള്ള എസ്.യു.വിയാണ് ഹ്യുണ്ടായ് ക്രെറ്റ. നിങ്ങൾ സൗകര്യപ്രദമായ ഒരു വാഹന ഓപ്ഷനാണ് തിരയുന്നതെങ്കിൽ ക്രെറ്റ ഒരു മികച്ച ഓപ്ഷൻ തന്നെയാണ്.
കിയ സെൽറ്റോസ് (Kia Seltos)
ക്രെറ്റയുടെ കൊറിയൻ സഹോദരൻ എന്ന് വിശേഷിപ്പിക്കാവുന്ന വാഹനമാണ് സെൽറ്റോസ്. കാറിന് ഉടൻ ചില അപ്‌ഡേറ്റുകൾ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവിലെ മോഡലും മികച്ച രീതിയിൽ രൂപകൽപ്പന ചെയ്തിട്ടുള്ളതും നിരവധി ഫീച്ചറുകൾ ഉള്ളതുമാണ്. ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന എസ്‌യുവികളിൽ ഒന്ന് എന്ന സ്ഥാനം കിയ സെൽറ്റോസിനുള്ളതാണ്.
advertisement
ഫോക്സ്‌വാ​ഗൺ ടൈഗൂൺ (Volkswagen Taigun)
ഈ ലിസ്റ്റിലെ ഒരേയൊരു ജർമ്മൻ വാഹനമാണ് ഫോക്സ്‌വാ​ഗൺ ടൈഗുൺ. ഡ്രൈവ് ചെയ്യാൻ വളരെ നല്ല ഒരു എസ്‌യുവിയായാണ് വാഹനപ്രേമികൾ ടൈ​ഗുണിനെ കാണുന്നത്. 20 ലക്ഷം രൂപയിൽ താഴെ വില വരുന്ന സെഗ്‌മെന്റിൽ ഒരു എസ്‌യുവിക്ക് ആവശ്യമായതെല്ലാം കാറിൽ സജ്ജീകരിച്ചിട്ടുണ്ട്.
എംജി ആസ്റ്റർ (MG Astor)
പുറത്തിറക്കിയപ്പോൾ തന്നെ വലിയ കോളിളക്കം സൃഷ്ടിച്ച കാറാണ് എംജി ആസ്റ്റർ. ഇന്ത്യൻ വിപണിയിൽ എംജി മോട്ടോർസ് അടുത്തിടെയാണ് തങ്ങളുടെ ഏറ്റവും പുതിയ മോഡലായ ആസ്റ്റർ എസ്‌യുവി അവതരിപ്പിച്ചത്. വാഹനത്തിന്റെ ബുക്കിങ്ങിനായി കാത്തിരിക്കുകയായിരുന്നു ആരാധകരെല്ലാം. ബുക്കിംഗ് ആരംഭിച്ച് ഏകദേശം 20 മിനിറ്റുകൾ പിന്നിട്ടപ്പോൾ തന്നെ ഈ വർഷത്തെ സ്റ്റോക്ക് തീർന്നിരുന്നു. അടുത്ത ബാച്ച് ആസ്റ്റർ എസ്‌യുവികൾ ഉടൻ വിപണിയിലെത്താൻ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആവശ്യക്കാ‍ർ. നിസാൻ കിക്‌സ്, മാരുതി സുസുക്കി എസ്-ക്രോസ്, ഫോക്‌സ്‌വാഗൺ ടൈഗൂൺ, ഹ്യുണ്ടായി ക്രെറ്റ, സ്‌കോഡ കുഷാഖ്, കിയ സെൽറ്റോസ്, എന്നിവയ്‌ക്കെതിരെയാണ് ആസ്റ്റർ വിപണിയിൽ പ്രധാനമായും മത്സരിക്കുന്നത്.
advertisement
ടാറ്റ ഹാരിയർ (Tata Harrier_
ഇന്ത്യയിൽ ധാരാളം ഉപഭോക്താക്കൾ വാങ്ങുന്ന കാറാണ് ടാറ്റ ഹാരിയ‍ർ. മികച്ച ഡ്രൈവിംഗ് എക്സ്പീരിയൻസാണ് കാറിന്റെ പ്രത്യേകത. ഇന്ത്യൻ വിപണിയിൽ ലഭ്യമായ ഏറ്റവും മികച്ച എസ്‌യുവി ഓപ്ഷനുകളിലൊന്നായ ടാറ്റ ഹാരിയർ വളരെ കുറച്ച് സമയത്തിനുള്ളിൽ കൂടുതൽ ആരാധകരെ നേടിയ വാഹനമാണ്. കാറിന്റെ ഗാംഭീര്യം ഹാരിയറിനെ ഒരു എസ്‌യുവി എന്ന പദവിക്ക് അർഹമാക്കുന്നു. ടാറ്റ 40,000 രൂപയുടെ കിഴിവുകളും 25,000 രൂപ വരെ കോർപ്പറേറ്റ് ഡിസ്കൗണ്ടുകളുമാണ് കാറിന് വാഗ്ദാനം ചെയ്യുന്നത്. എന്നാൽ, ഡാർക്ക് എഡിഷൻ വേരിയന്റുകൾക്ക് കോർപ്പറേറ്റ് ഡിസ്കൌണ്ട് 20,000 രൂപയായി കുറയും.
മലയാളം വാർത്തകൾ/ വാർത്ത/Auto/
Year Ender 2021 | 20 ലക്ഷം രൂപയിൽ താഴെ വിലയുള്ള ഇന്ത്യയിലെ മികച്ച അഞ്ച് SUVകൾ
Next Article
advertisement
മഴ മുന്നറിയിപ്പ്; പത്തനംതിട്ട ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബുധനാഴ്ച അവധി
മഴ മുന്നറിയിപ്പ്; പത്തനംതിട്ട ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബുധനാഴ്ച അവധി
  • പത്തനംതിട്ട ജില്ലയിൽ ശക്തമായ മഴ മുന്നറിയിപ്പിനെ തുടർന്ന് ബുധനാഴ്ച എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി.

  • മുൻ നിശ്ചയിച്ച പൊതു പരീക്ഷകൾക്കും യൂണിവേഴ്സിറ്റി പരീക്ഷകൾക്കും മാറ്റമില്ലെന്ന് ജില്ലാ കളക്ടർ അറിയിച്ചു.

  • കേരളത്തിലെ വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്കുള്ള ഓറഞ്ച് അലർട്ട്, ചില ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു.

View All
advertisement