നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • money
  • »
  • Year Ender 2021 | TVS ജൂപ്പിറ്റർ മുതൽ Hero പ്ലെഷർ+ വരെ; 70,000 രൂപയിൽ താഴെ വിലയുള്ള മികച്ച സ്‌കൂട്ടറുകൾ 

  Year Ender 2021 | TVS ജൂപ്പിറ്റർ മുതൽ Hero പ്ലെഷർ+ വരെ; 70,000 രൂപയിൽ താഴെ വിലയുള്ള മികച്ച സ്‌കൂട്ടറുകൾ 

  ഇന്ത്യയിൽ നിലവിലുള്ള 70,000 രൂപയിൽ താഴെ വിലയുള്ള മികച്ച സ്‌കൂട്ടറുകൾ ഏതൊക്കെയാണെന്ന് നോക്കാം.

  TVS Jupiter 110

  TVS Jupiter 110

  • Share this:
   ഇന്ത്യയിലെ സ്‌കൂട്ടർ (Scooter) സെഗ്‌മെന്റ് ഏറ്റവും ജനപ്രിയമായ ഒന്നാണ്. വില കുറഞ്ഞ് സ്കൂട്ടറുകൾ പലപ്പോഴും ഇന്ത്യയിലെ (India) വാഹന നിർമ്മാതാക്കളുടെ വിൽപ്പന ചാർട്ടിൽ ഒന്നാമതാണ്. 2021 അവസാനിക്കാൻ ഏതാനും ദിവസങ്ങൾ മാത്രം അവശേഷിക്കെ, ഇന്ത്യയിൽ നിലവിലുള്ള 70,000 രൂപയിൽ താഴെ വിലയുള്ള മികച്ച സ്‌കൂട്ടറുകൾ ഏതൊക്കെയാണെന്ന് നോക്കാം.

   ടിവിഎസ് ജൂപ്പിറ്റർ (TVS Jupiter)

   ഇന്ത്യയിലെ ടിവിഎസിന്റെ (TVS) നിരയിലെ ഏറ്റവും ജനപ്രിയമായ സ്കൂട്ടറുകളിൽ ഒന്നാണ് ജൂപ്പിറ്റർ. ഇന്ത്യയിൽ സ്‌കൂട്ടറിന്റെ വില ആരംഭിക്കുന്നത് 68,401 രൂപ മുതലാണ്. ഇത് 5 വേരിയന്റുകളിലും 13 നിറങ്ങളിലും ലഭ്യമാണ്. ഏറ്റവും ഉയർന്ന വേരിയന്റ് 78,595 രൂപ മുതൽ ആരംഭിക്കുന്നു. മുന്നിലും പിന്നിലും ഡ്രം ബ്രേക്കുകളോടെ, ടിവിഎസ് ജൂപ്പിറ്റർ രണ്ട് ചക്രങ്ങളുടെയും സംയുക്ത ബ്രേക്കിംഗ് സംവിധാനവുമായിട്ടാണ് വരുന്നത്. ഈ ജൂപ്പിറ്റർ സ്കൂട്ടറിന് 107 കിലോഗ്രാം ഭാരവും 6 ലിറ്റർ ഇന്ധന ടാങ്ക് ശേഷിയുമുണ്ട്.

   ഹീറോ പ്ലെഷർ+ (Hero Pleasure+)

   ഹോണ്ട പ്ലെഷർ+ 5 വേരിയന്റുകളിലും 9 നിറങ്ങളിലും ലഭ്യമാണ്. ഏറ്റവും ഉയർന്ന വേരിയന്റിന്റെ വില 73,775 രൂപയാണ് (എക്സ്-ഷോറൂം). മുന്നിലും പിന്നിലും ഡ്രം ബ്രേക്കുകൾക്കൊപ്പം, ഹീറോ പ്ലഷർ + രണ്ട് ചക്രങ്ങളുടെയും സംയുക്ത ബ്രേക്കിംഗ് സംവിധാനവുമായിട്ടാണ് വരുന്നത്. ഈ പ്ലഷർ + സ്കൂട്ടറിന് 104 കിലോഗ്രാം ഭാരവും 4.8 ലിറ്റർ ഇന്ധന ടാങ്ക് ശേഷിയുമുണ്ട്.

   ഹോണ്ട ഡിയോ (Honda Dio)

   ഇന്ത്യയിലെ യുവാക്കൾക്കിടയിൽ എക്കാലത്തെയും ജനപ്രിയ സ്‌കൂട്ടറാണ് ഹോണ്ട ഡിയോ. ഇത് 3 വേരിയന്റുകളിലും 8 നിറങ്ങളിലും ലഭ്യമാണ്, ഏറ്റവും ഉയർന്ന വേരിയന്റിന്റെ വില 74,217 രൂപ മുതൽ ആരംഭിക്കുന്നു. മുന്നിലും പിന്നിലും ഡ്രം ബ്രേക്കുകൾക്കൊപ്പം, രണ്ട് ചക്രങ്ങളുടെയും സംയുക്ത ബ്രേക്കിംഗ് സംവിധാനവുമാണ് ഹോണ്ട ഡിയോയ്ക്കുമുള്ളത്. ഡിയോ സ്കൂട്ടറിന് 105 കിലോഗ്രാം ഭാരവും 5.3 ലിറ്റർ ഇന്ധന ടാങ്ക് ശേഷിയുമുണ്ട്.

   ഹീറോ മാസ്ട്രോ എഡ്ജ് (Hero Maestro Edge)

   ഇത് 5 വേരിയന്റുകളിലും 8 നിറങ്ങളിലും ഈ സ്കൂട്ടർ ലഭ്യമാണ്. ഏറ്റവും ഉയർന്ന വേരിയന്റിന്റെ വില 73,730 രൂപ മുതൽ ആരംഭിക്കുന്നു. മുന്നിലും പിന്നിലും ഡ്രം ബ്രേക്കുകൾക്കൊപ്പം, ഹീറോ മാസ്ട്രോ എഡ്ജ് 110 രണ്ട് ചക്രങ്ങളുടെയും സംയുക്ത ബ്രേക്കിംഗ് സംവിധാനത്തോടെയാണ് വരുന്നത്. ഹീറോ മാസ്ട്രോ എഡ്ജ് 110 സ്കൂട്ടറിന് 112 കിലോഗ്രാം ഭാരവും 5 ലിറ്റർ ഇന്ധന ടാങ്ക് ശേഷിയുമുണ്ട്.
   Published by:Rajesh V
   First published: