എല്ലാ മാസത്തെയും ബാങ്ക് അവധി ദിനങ്ങള്‍ (Bank Holidays) നിശ്ചയിക്കുന്നത് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയാണ് (Reserve Bank of India). ആര്‍ബിഐ പുറത്തിറക്കുന്ന ലിസ്റ്റ് പ്രകാരം എല്ലാ സ്വകാര്യ, പൊതുമേഖലാ ബാങ്കുകള്‍ക്കും ബാധകമായ 15 അവധി ദിനങ്ങളാണ് 2022 ഏപ്രിലിൽ ഉണ്ടാവുക. ഏപ്രില്‍ മാസത്തില്‍ അസമിലെ ബിഹുവും (Bihu) പശ്ചിമ ബംഗാളിലെ ബംഗാളി പുതുവര്‍ഷവും ഉള്‍പ്പെടെ നിരവധി ഉത്സവങ്ങളുണ്ട്.
അംബേദ്കര്‍ ജയന്തി, ദുഃഖവെള്ളി, ബൊഹാഗ് ബിഹു എന്നിവയും വാരാന്ത്യ അവധിയും പ്രമാണിച്ച് ഏപ്രിലിൽ തുടര്‍ച്ചയായി നാല് ദിവസത്തോളം ബാങ്ക് അവധിയായിരിക്കും. ബാങ്ക് ജീവനക്കാർക്കായി റിസർവ് ചെയ്തിട്ടുള്ള, ഏപ്രിൽ 1ലെ അവധിയും ഈ മാസത്തെ ബാങ്ക് അവധി ദിവസങ്ങളില്‍ ഉള്‍പ്പെടുന്നു.
എല്ലാ ദിവസവും ഒന്നും മൂന്നും ശനിയാഴ്ചകളില്‍ ബാങ്കുകള്‍ തുറന്ന് പ്രവര്‍ത്തിക്കും. ഈ വര്‍ഷം ആര്‍ബിഐ പുറത്തിറക്കിയ അവധി ദിനങ്ങളുടെ ലിസ്റ്റ് പ്രകാരം ഈ മാസം 9 അവധി ദിനങ്ങള്‍ നിജപ്പെടുത്തിയിട്ടുണ്ട്. ബാക്കിയുള്ള 6 അവധികള്‍ വാരാന്ത്യ അവധികളാണ്. നാല് ഞായറാഴ്ചകളിലും രണ്ട് ശനിയാഴ്ചകളിലും ബാങ്കുകള്‍ പ്രവർത്തിക്കില്ല. 2022 ഏപ്രിലിലെ ബാങ്ക് അവധികളില്‍ ദേശീയ അവധികളൊന്നും ഉള്‍പ്പെടുന്നില്ല. എന്നാല്‍ രാജ്യത്തുടനീളമുള്ള മിക്ക ബാങ്കുകളും ഏപ്രില്‍ 1, 14 എന്നീ തീയതികളില്‍ അടഞ്ഞുകിടക്കും. ഇതിന്റെ കൃത്യമായ വിവരങ്ങൾ അറിയാൻ അടുത്തുള്ള ബ്രാഞ്ചുമായി ബന്ധപ്പെടുക.
2022 ഏപ്രിലിലെ ബാങ്ക് അവധികളുടെ പൂര്‍ണ്ണമായ ലിസ്റ്റ് ഇതാ
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.