വിപണിമര്യാദ ലംഘിച്ചു; ഓൺലൈന്‍ ബുക്കിങ് സൈറ്റുകൾക്ക് 392.36 കോടി രൂപ പിഴ
- Published by:Jayesh Krishnan
- news18-malayalam
Last Updated:
മേക്ക് മൈ ട്രിപ്പ്, ഗോഐബിബോ, ഓയോ എന്നീ സൈറ്റുകൾക്കാണ് പിഴ.
ന്യൂഡൽഹി: വിപണിമര്യാദ ലംഘിച്ചതിന് ഓൺലൈന്‍ ബുക്കിങ് സൈറ്റുകൾക്ക് 392.36 കോടി രൂപ പിഴ ചുമത്തി സിസിഐ(കോമ്പറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ). മേക്ക് മൈ ട്രിപ്പ്, ഗോഐബിബോ, ഓയോ എന്നീ സൈറ്റുകൾക്കാണ് പിഴ. മെയ്ക് മൈ ട്രിപ്പും ഗോഐബിബോയും അവരുമായി കരാറിലുള്ള ഹോട്ടലുകൾക്ക് ഏർപ്പെടുത്തിയ ചട്ടമാണ് ശിക്ഷാനടപടിക്ക് കാരണമായത്.
മേക്ക് മൈ ട്രിപ്പിന്റെ ഉപകമ്പനിയാണ് ഗോഐബിബോ. ഇരുകമ്പനികളും കൂടി 223.48 കോടി രൂപയാണ് അടയ്ക്കേണ്ടത്. ഓയോ 168.88 കോടി രൂപ നൽകണം. ഹോട്ടലുകൾക്ക് ഈ സൈറ്റുകൾ നിശ്ചയിച്ച നിരക്കിനു താഴെ മറ്റൊരു പ്ലാറ്റ്ഫോമിലോ സ്വന്തം വെബ്സൈറ്റിലോ ബുക്കിങ് എടുക്കാൻ കഴിയില്ലെന്നായിരുന്നു വ്യവസ്ഥ.
മേക്ക് മൈ ട്രിപ്പ്, ഓയോ പ്ലാറ്റ്ഫോമിന് അവിഹിതമായ തരത്തിൽ മുന്‍ഗണന നൽകിയിരുന്നുവെന്ന് സിസിഐ കണ്ടെത്തി. ഇത് മറ്റു കമ്പനികളുടെ അവസരത്തെ ബാധിച്ചു. സംഭവത്തിൽ 2019ലാണ് കമ്മീഷൻ അന്വേഷണം ആരംഭിച്ചത്.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
October 20, 2022 8:02 PM IST
മലയാളം വാർത്തകൾ/ വാർത്ത/Money/
വിപണിമര്യാദ ലംഘിച്ചു; ഓൺലൈന്‍ ബുക്കിങ് സൈറ്റുകൾക്ക് 392.36 കോടി രൂപ പിഴ