740 കോടി രൂപ നിക്ഷേപം നടത്തി, 25ലധികം പേര്‍ക്ക് ജോലി നല്‍കി; പിആര്‍ നിഷേധിച്ച സിംഗപ്പൂരിനെതിരേ രോഷം പ്രകടിപ്പിച്ച് സിഇഒ

Last Updated:

ഒന്‍പത് ലക്ഷത്തിലധികം പേരാണ് പോസ്റ്റ് കണ്ടത്. 13000ല്‍ പരം ആളുകള്‍ പോസ്റ്റ് ലൈക്ക് ചെയ്തിട്ടുണ്ട്

വളരെയധികം പണം നിക്ഷേപം നടത്തുകയും 25ലധികം പേര്‍ക്ക് ജോലി നല്‍കുകയും ചെയ്തിട്ടും സിംഗപ്പൂര്‍ സര്‍ക്കാര്‍ പെര്‍മനന്റ് റെസിഡന്‍സി (പിആര്‍) യ്ക്കുള്ള അപേക്ഷ നിഷേധിച്ചതായി പരാതി. പ്രമുഖ മള്‍ട്ടിചെയിന്‍ അനലറ്റിക്‌സ് പ്ലാറ്റ്‌ഫോമായ നാന്‍സെന്റെ സിഇഒ അലക്‌സ് സ്വനെവിക് ആണ് തനിക്ക് സിംഗപ്പൂര്‍ സര്‍ക്കാര്‍ പിആര്‍ നിഷേധിച്ച കാര്യം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. ''എന്റെ സിംഗപ്പൂര്‍ പെര്‍മനന്റ് റെസിഡന്റ് അപേക്ഷ നിരസിക്കപ്പെട്ടു. ''88 മില്ല്യണ്‍ ഡോളര്‍(ഏകദേശം 740 കോടി രൂപ) നിക്ഷേപം നടത്തുകയും 25ല്‍ പരം തൊഴിലുകള്‍ സൃഷ്ടിക്കുകയും ചെയ്തു. ഒരു കുട്ടിയും ജനിച്ചു. ഇത് മതിയെന്നാണ് ഞാന്‍ കരുതിയത്. ഇനി എങ്ങോട്ടാണ് പോകേണ്ടത്?'', അലക്‌സ് എക്‌സില്‍ പങ്കുവെച്ച പോസ്റ്റില്‍ ചോദിച്ചു. സിംഗപ്പൂരില്‍ നിരവധി സംരംഭകര്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നത്തിലേക്ക് വിരല്‍ ചൂണ്ടുന്നതാണ് അലക്‌സിന്റെ വാക്കുകള്‍ എന്ന് വിലയിരുത്തപ്പെടുന്നു. പ്രാദേശിക സമ്പദ് വ്യവസ്ഥയില്‍ അദ്ദേഹം സംഭാവനകള്‍ നല്‍കിയിട്ടും ഗണ്യമായ രീതിയില്‍ മൂലധനം വര്‍ധിപ്പിച്ചിട്ടും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്തിട്ടും സ്ഥിരതാമസത്തിനുള്ള അദ്ദേഹത്തിന്റെ അപേക്ഷയ്ക്ക് അനുകൂലമായ മറുപടി ലഭിച്ചില്ല.
അലക്‌സിന്റെ പോസ്റ്റ് വളരെ വേഗമാണ് വൈറലായത്. ഒന്‍പത് ലക്ഷത്തിലധികം പേരാണ് പോസ്റ്റ് കണ്ടത്. 13000ല്‍ പരം ആളുകള്‍ പോസ്റ്റ് ലൈക്ക് ചെയ്തിട്ടുണ്ട്. സിംഗപ്പൂരിന്റെ കുടിയേറ്റ നയങ്ങളെക്കുറിച്ച് വലിയ ചര്‍ച്ചയ്ക്ക് ഈ പോസ്റ്റ് വഴിയൊരുക്കി. നിരവധിപ്പേര്‍ അലക്‌സിന്റെ പോസ്റ്റിന് താഴെ കമന്റുകല്‍ രേഖപ്പെടുത്തി. നിങ്ങള്‍ സിംഗപ്പൂരില്‍ ഇപ്പോള്‍ നടത്തിയ നിക്ഷേപത്തേക്കാള്‍ ഉപരിയായി നിങ്ങള്‍ എവിടെയാണ് പഠിച്ചത്, നിങ്ങളുടെ ആസ്തികള്‍(മൂലധനം അല്ല) എവിടെയാണ് എന്നിവയാണ് പരിഗണിക്കുകയെന്ന് ഒരാള്‍ പറഞ്ഞു. ഇതിന് അലക്‌സ് തന്റെ അക്കാദിമിക് പശ്ചാത്തലം വ്യക്തമാക്കി. താന്‍ എഡിന്‍ബര്‍ഗ് സര്‍വകലാശാലയില്‍ നിന്ന് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്റ്‌സില്‍ ബിരുദം നേടിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. അടുത്തിടെ നോബേല്‍ പുരസ്‌കാരം നേടിയ ജിയോഫ് ഹിന്റനെപ്പോലെയുള്ള പ്രമുഖര്‍ ഇവിടെനിന്നുമാണ് പിഎച്ച്ഡി പൂര്‍ത്തിയാക്കിയത്.
advertisement
സിംഗപ്പൂരിന്റെ കുടിയേറ്റ ചട്ടക്കൂടിനെക്കുറിച്ചുള്ള ആശങ്കകളും കമന്റുകളായി പങ്കുവയ്ക്കപ്പെട്ടു. ദീര്‍ഘകാല റെസിഡന്‍സിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ കാരണം രാജ്യം ക്രമേണ പിആര്‍ ആനുകൂല്യങ്ങള്‍ ഇല്ലാതാക്കുകയാണെന്ന് ചിലര്‍ കമന്റ് ചെയ്തു. സിംഗപ്പൂരില്‍ പിആര്‍ ലഭിക്കാതെ ആളുകള്‍ കൊഴിഞ്ഞുപോകുന്ന നിരക്ക് വളരെയധികമാണെന്നും ഇതൊരു യഥാര്‍ത്ഥ പ്രശ്‌നമാണെന്നും ഒരു ഉപഭോക്താവ് അഭിപ്രായപ്പെട്ടു. സിംഗപ്പൂരില്‍ പ്രായമായവരുടെ ജനസംഖ്യ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. അതിനൊപ്പം കുറഞ്ഞ ജനനനിരക്കുമാണ് രാജ്യത്ത് രേഖപ്പെടുത്തുന്നത്. ഇത് രാജ്യത്ത് ജനസംഖ്യാപരമായ വെല്ലുവിളികള്‍ ഉയര്‍ത്തുന്നുണ്ട്.
ഇത്തരം കമന്റുകളോടും അലക്‌സ് പ്രതികരിച്ചു. തന്റെ ഭാര്യ സിംഗപ്പൂരിന്റെ പൗരത്വം നേടുന്നതിന് അപേക്ഷിച്ചിരിക്കുകയാണെന്നും അവര്‍ക്ക് ഇതിനോടകം തന്നെ പിആര്‍ ലഭിച്ചുവെന്നും അദ്ദേഹം വെളിപ്പെടുത്തി. താന്‍ പിആറിന് അപേക്ഷിച്ചത് കുടുംബത്തോടൊപ്പം ദീര്‍ഘകാലം ഇവിടെ സ്ഥിരതാമസമാക്കാനാണെന്ന് അദ്ദേഹം വ്യക്തമാക്കി.
advertisement
അതേസമയം, ഒട്ടേറെപ്പേര്‍ അലക്‌സിന് അനുകൂലമായി കമന്റു ചെയ്തു. സിംഗപ്പൂരിന് അലക്‌സ് നല്‍കിയ സംഭാവനകള്‍ അവര്‍ അംഗീകരിച്ചു. ഇത്തരമൊരു സംഭവം നാണക്കേടാണെന്നും അത് കേള്‍ക്കേണ്ടി വന്നതില്‍ ഖേദിക്കുന്നുവെന്നും സിംഗപ്പൂരിന് താങ്കളൊരു വലിയ നേട്ടമാണെന്നും ഒരാള്‍ പറഞ്ഞു.
ദുബായ്, യുഎസ്, ജപ്പാന്‍, അര്‍ജന്റീന എന്നിവടങ്ങളില്‍ സ്ഥിരതാമസത്തിന് ശ്രമിക്കാമെന്നും അവര്‍ അലക്‌സിനെ സ്വാഗതം ചെയ്യുമെന്നും ചിലര്‍ അഭിപ്രായപ്പെട്ടു.
നിലവില്‍ ലോകത്തിലെ ഏറ്റവും ശക്തമായ പാസ്‌പോര്‍ട്ടാണ് സിംഗപ്പൂരിലേത്.
മലയാളം വാർത്തകൾ/ വാർത്ത/Money/
740 കോടി രൂപ നിക്ഷേപം നടത്തി, 25ലധികം പേര്‍ക്ക് ജോലി നല്‍കി; പിആര്‍ നിഷേധിച്ച സിംഗപ്പൂരിനെതിരേ രോഷം പ്രകടിപ്പിച്ച് സിഇഒ
Next Article
advertisement
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ആറാട്ട്;  തിരുവനന്തപുരം വിമാനത്താവളം 5 മണിക്കൂർ അടച്ചിടും; നഗരത്തിൽ  ഉച്ചകഴിഞ്ഞ് അവധി
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ആറാട്ട്;തിരുവനന്തപുരം വിമാനത്താവളം 5 മണിക്കൂർ അടച്ചിടും;നഗരത്തിൽ ഉച്ചകഴിഞ്ഞ് അവധി
  • തിരുവനന്തപുരം വിമാനത്താവളം അല്‍പശി ആറാട്ട് പ്രമാണിച്ച് ഇന്ന് വൈകിട്ട് 4.45 മുതൽ 9 വരെ അടച്ചിടും.

  • അല്‍പശി ആറാട്ട് പ്രമാണിച്ച് തിരുവനന്തപുരം നഗരത്തിലെ സർക്കാർ ഓഫീസുകൾക്ക് ഉച്ചതിരിഞ്ഞ് അവധി.

  • യാത്രക്കാർ പുതുക്കിയ വിമാന ഷെഡ്യൂളും സമയവും അറിയാൻ എയർലൈനുകളുമായി ബന്ധപ്പെടണമെന്ന് അധികൃതർ.

View All
advertisement