കൊല്ലം: ക്രിസ്മസിനെ വരവേല്ക്കാൻ നക്ഷത്രവിപണിയും സജീവമാകുന്നു. കൊവിഡ് മഹാമാരി പ്രതികൂലമായി ബാധിച്ചെങ്കിലും മുൻ വർഷങ്ങളിലേതു പോലെ ക്രിസ്മസ് വിപണിയെ സജീവമാക്കാനുള്ള ശ്രമത്തിലാണ് നിർമ്മാതാക്കളും, കച്ചവടക്കാരും. കഴിഞ്ഞ വർഷങ്ങളിലേത് പോലെ നക്ഷത്രങ്ങളും പുൽക്കൂടും അലങ്കാര ലൈറ്റുകളും വാങ്ങാൻ ആളുകളുടെ തിക്കിത്തിരക്കില്ല.
ക്രിസ്മസ് വിപണിയുടെ വരവറിയിച്ചുകൊണ്ട് നഗര ഗ്രാമപ്രദേശങ്ങളിലെ വ്യാപാരസ്ഥാപനങ്ങളിൽ ആളുകളെ ആകർഷിക്കുന്നതിനായി വിവിധ തരത്തിലുള്ള നക്ഷത്രങ്ങളും ലൈറ്റുകളുമാണ് വിപണിയിൽ. ലോക്ക്ഡൗണും കൊവിഡും കാരണം പുത്തൻ സ്റ്റോക്കുകളും പുതു ട്രെൻഡുകളും എത്തിത്തുടങ്ങിയില്ല .പ്രകൃതിയുമായി ഇണങ്ങുന്ന പേപ്പർ നക്ഷത്രങ്ങൾ വിപണിയിലുണ്ട്. തിളക്കമേറിയ എൽ.ഇ.ഡി സ്റ്റാറുകൾക്കാണ് ഡിമാൻഡ് കൂടുതൽ.
വലിപ്പവും ഇനവും അനുസരിച്ചാണ് ഇവയുടെ വില. ചെറുതും വലുതുമായ നക്ഷത്രങ്ങൾ, ക്രിസ്മസ് ട്രീ അലങ്കാര വസ്തുക്കൾ, അലങ്കാര ലൈറ്റുകൾ, ബലൂണുകൾ, തൊപ്പികൾ തുടങ്ങിയവയുമുണ്ട്. കൂടാതെ, പുൽക്കൂടുകളും ക്രിസ്മസ് ട്രീകളും ഉണ്ട്. പഴയതുപോലെ ആളുകളുടെ തള്ളിക്കയറ്റമില്ലെന്ന് കച്ചവടക്കാർ പറയുന്നു. ഇനിയുള്ള ദിവസങ്ങളിൽ എത്ര മാത്രം കച്ചവടം നടക്കുമെന്നതിലും ആശങ്കയുണ്ട്.
70 രൂപ മുതൽ 450 വരെയാണ് ബട്ടർ പേപ്പർ കോട്ടിംഗ് സ്റ്റാറുകളുടെ വില. എൽ.ഇ.ഡി ലൈറ്റുകൾക്ക് വില 100 മുതൽ 1250 വരെയാണ്. എട്ട് ഡിസൈൻ, 12 ഡിസൈൻ വരെ ലേസർ ടൈപ്പുകളും ഉണ്ട്. 170 മുതൽ 480 രൂപവരെയാണ് എൽ.ഇ.ഡി സ്റ്റാറുകളുടെ വില. 450 രൂപ മുതലാണ് പുൽക്കൂടുകളുടെ വില. ക്രിസ്മസ് ട്രീയുടെ വില 550ൽ ആരംഭിക്കുന്നു. 900 മുതൽ 4000 വരെ വലിപ്പമനുസരിച്ച് ട്രീയുടെ വിലയിലും വ്യത്യാസം വരും. തൊഴിലാളികളുടെ മാസങ്ങള്‍ നിണ്ട കഠിനാധ്വാനം തന്നെയാണ് ക്രിസ്തുമസ് നക്ഷത്രങ്ങളുടെ ഈ പുതിയ ഡിസൈനുകള്‍.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Christmas star market, Xmas Star, Xmas Tree, ക്രിസ്മസ്, ക്രിസ്മസ് ട്രീ, നക്ഷത്ര വിപണി