രാജ്യത്തെ എട്ട് പ്രധാന വ്യവസായ മേഖലകൾ മാർച്ചിൽ രേഖപ്പെടുത്തിയത് 3.6% വളർച്ച; 5 മാസത്തിനിടയിലെ ഏറ്റവും കുറവ്

Last Updated:

കൽക്കരി, ക്രൂഡ് ഓയിൽ, പ്രകൃതിവാതകം, റിഫൈനറി ഉൽപന്നങ്ങൾ, വളം, സ്റ്റീൽ, സിമന്റ്, വൈദ്യുതി എന്നീ എട്ട് അടിസ്ഥാന സൗകര്യ വികസന മേഖലകളുടെ വളർച്ചാ നിരക്ക് കുറഞ്ഞു

രാജ്യത്തെ എട്ട് പ്രധാന ഇൻഫ്രാസ്ട്രക്ചർ മേഖലകളുടെ ഉൽപ്പാദനം മാർച്ചിൽ 3.6 ശതമാനം വളർച്ച രേഖപ്പെടുത്തി. ഇത് കഴിഞ്ഞ അഞ്ച് മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ വളർച്ചയാണെന്ന് വെള്ളിയാഴ്ച പുറത്തിറക്കിയ സർക്കാർ കണക്കുകൾ വ്യക്തമാക്കുന്നു. പ്രധാന മേഖലകളിലെ ഉൽപ്പാദനം 2023 ഫെബ്രുവരിയിൽ 7.2 ശതമാനവും മുൻ വർഷം ഇതേ മാസം 4.8 ശതമാനവും വർദ്ധിച്ചിരുന്നു. ഇതിന് മുമ്പ് ഏറ്റവും കുറവ് വളർച്ച രേഖപ്പെടുത്തിയത് 2022 ഒക്ടോബറിലായിരുന്നു. 0.7 ശതമാനം മാത്രമായിരുന്നു അന്നത്തെ ഈ മേഖലകളിലെ വളർച്ചാ നിരക്ക്.
ഈ വർഷം മാർച്ചിൽ ക്രൂഡ് ഓയിലിന്റെ ഉൽപ്പാദനം 2.8 ശതമാനവും വൈദ്യുതി 1.8 ശതമാനവും സിമന്റ് ഉത്പാദനം 0.8 ശതമാനവും കുറഞ്ഞിരുന്നു. അതേസമയം, കൽക്കരി ഉൽപ്പാദനത്തിൽ 12.2 ശതമാനവും വളം 9.7 ശതമാനവും സ്റ്റീൽ 8.8 ശതമാനവും പ്രകൃതി വാതകത്തിൽ 2.8 ശതമാനവും റിഫൈനറി ഉൽപന്നങ്ങളിൽ 1.5 ശതമാനവും വർധനവ് രേഖപ്പെടുത്തി.
advertisement
കൽക്കരി, ക്രൂഡ് ഓയിൽ, പ്രകൃതിവാതകം, റിഫൈനറി ഉൽപന്നങ്ങൾ, വളം, സ്റ്റീൽ, സിമന്റ്, വൈദ്യുതി എന്നീ എട്ട് അടിസ്ഥാന സൗകര്യ വികസന മേഖലകളുടെ വളർച്ചാ നിരക്ക് 2021-22ൽ രേഖപ്പെടുത്തിയ 10.4 ശതമാനത്തിൽ നിന്ന് 23 സാമ്പത്തിക വർഷത്തിൽ 7.6 ശതമാനമായി കുറഞ്ഞു.
വ്യാവസായിക ഉൽപ്പാദനത്തിന്റെ മൊത്തത്തിലുള്ള സൂചികയിൽ (ഐഐപി) 40.27 ശതമാനമാണ് പ്രധാന വ്യവസായ മേഖലകളിൽ നിന്നുള്ളത്.
2023 ഫെബ്രുവരിയിലെ 7.2 ശതമാനത്തിൽ നിന്ന് 2023 മാർച്ചിൽ അഞ്ച് മാസത്തെ ഏറ്റവും താഴ്ന്ന വളർച്ചാ നിരക്കായ 3.6 ശതമാനത്തിലേക്ക് വളർച്ച പകുതിയായി കുറഞ്ഞതായി ഐസിആർഎയുടെ ചീഫ് ഇക്കണോമിസ്റ്റും മേധാവിയുമായ അദിതി നയ്യാർ പറഞ്ഞു.
advertisement
ചില മേഖലകളിലെ ഉൽപ്പാദനം മഴ മൂലം കുറഞ്ഞതായും 2023 മാർച്ചിൽ ക്രൂഡ് ഓയിലിനൊപ്പം വൈദ്യുതിയുടെയും സിമന്റിന്റെയും ഉത്പാദനവും ഇടിവ് രേഖപ്പെടുത്തിയതായി അവർ വ്യക്തമാക്കി. 2023 മാർച്ചിൽ ഐഐപിയുടെ വാർഷിക വളർച്ച 3-4 ശതമാനമായി കുറയുമെന്ന് ഐസിആർഎ പ്രതീക്ഷിക്കുന്നതായും നയ്യാർ പറഞ്ഞു.
മലയാളം വാർത്തകൾ/ വാർത്ത/Money/
രാജ്യത്തെ എട്ട് പ്രധാന വ്യവസായ മേഖലകൾ മാർച്ചിൽ രേഖപ്പെടുത്തിയത് 3.6% വളർച്ച; 5 മാസത്തിനിടയിലെ ഏറ്റവും കുറവ്
Next Article
advertisement
ട്രംപിന്റെ 20 ഇന സമാധാന പദ്ധതി;  ഹമാസിന് എന്ത് സംഭവിക്കും? ഗാസയെ ആര് ഭരിക്കും?
ട്രംപിന്റെ 20 ഇന സമാധാന പദ്ധതി; ഹമാസിന് എന്ത് സംഭവിക്കും? ഗാസയെ ആര് ഭരിക്കും?
  • * ട്രംപിന്റെ 20 ഇന സമാധാന പദ്ധതി ഗാസ യുദ്ധം അവസാനിപ്പിക്കുമെന്ന് പ്രഖ്യാപിച്ചു.

  • * ഹമാസ് ബന്ദികളായ ഇസ്രായേലികളെ 72 മണിക്കൂറിനുള്ളിൽ മോചിപ്പിക്കണമെന്ന് പദ്ധതിയിൽ പറയുന്നു.

  • * ഗാസയുടെ ഭരണം ഹമാസിന് ഇല്ലാതെ, പ്രഫഷണൽ പാലസ്തീൻ സമിതിക്ക് കൈമാറും.

View All
advertisement