'ലവ് ജിഹാദ്'ബിജെപിയുടെ സൃഷ്ടി; വിവാഹം വ്യക്തി സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട വിഷയം; രാജസ്ഥാൻ മുഖ്യമന്ത്രി

Last Updated:

'സാമുദായിക ഐക്യം തകർത്ത് രാഷ്ട്രത്തെ ഭിന്നിപ്പിക്കാനുള്ള ബിജെപിയുടെ സൃഷ്ടിയാണ് ലവ് ജിഹാദ് എന്ന വാക്ക്. വിവാഹം എന്നത് വ്യക്തി സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട വിഷയമാണ്. അത് നിയന്ത്രിക്കാൻ നിയമം കൊണ്ടു വരുന്നത് ഭരണഘടനാ വിരുദ്ധമാണ്. 

ജയ്പൂർ: ലവ് ജിഹാദുമായി ബന്ധപ്പെട്ടുയരുന്ന വിവാദങ്ങളുടെ പശ്ചാത്തലത്തിൽ നിലപാട് വ്യക്താക്കി രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്. രാഷ്ട്രത്തെ വര്‍ഗ്ഗീയതയുടെ പേരിൽ വിഭജിക്കാന്‍ വേണ്ടി ബിജെപി സൃഷ്ടിച്ച ഒരു വാക്കാണ് ലവ് ജിഹാദ് എന്നാണ് അദ്ദേഹത്തിന്‍റെ ആരോപണം. ഉത്തർപ്രദേശ്, മധ്യപ്രദേശ്,കർണാടക, ഹരിയാന തുടങ്ങി ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങൾ ലവ് ജിഹാദിനെതിരെ നിയമം കൊണ്ടു വരുമെന്ന് വ്യക്തമാക്കിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഗെഹ്ലോട്ടിന്‍റെ പ്രതികരണം.
'സാമുദായിക ഐക്യം തകർത്ത് രാഷ്ട്രത്തെ ഭിന്നിപ്പിക്കാനുള്ള ബിജെപിയുടെ സൃഷ്ടിയാണ് ലവ് ജിഹാദ് എന്ന വാക്ക്. വിവാഹം എന്നത് വ്യക്തി സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട വിഷയമാണ്. അത് നിയന്ത്രിക്കാൻ നിയമം കൊണ്ടു വരുന്നത് ഭരണഘടനാ വിരുദ്ധമാണ്.  അത് നിയമത്തിന്‍റെ ഒരു കോടതിയിലും നില നിൽക്കില്ല. പ്രണയത്തിൽ ജിഹാദിന് യാതൊരു സ്ഥാനവുമില്ല' ഗെഹ്ലോട്ട് ട്വിറ്ററിൽ കുറിച്ചു.
advertisement
advertisement
advertisement
'മുതിർന്നവരുടെ സമ്മതം എന്നത് ഭരണകൂടം നല്‍കുന്ന കാരുണ്യമാണ് എന്ന അന്തരീക്ഷം ഇവിടെ വളർത്തിയെടുക്കാനാണ് അവര്‍ ശ്രമിക്കുന്നത്. വിവാഹം  വ്യക്തിപരമായ തീരുമാനമാണ്. അതിനാണ് ഇവർ നിയന്ത്രണം കൊണ്ടു വരാൻ ശ്രമിക്കുന്നത്. ഒരാളുടെ വ്യക്തി സ്വാതന്ത്ര്യം കവർന്നെടുക്കുന്നതിന് തുല്യമാണിത്. സാമുദായിക ഐക്യം തകർത്ത് സാമൂഹിക സംഘർത്തിന് ഇന്ധനം പകരാനുള്ള ഒരു നീക്കമാണിതെന്നാണ് തോന്നുന്നത്. പൗരന്മാരോട് യാതൊരു വിവേചനവും പാടില്ലെന്ന ഭരണഘടനാ വ്യവസ്ഥയെ അവഹേളിക്കൽ കൂടിയാണിത്' മറ്റ് ട്വീറ്റുകളിൽ ഗെഹ്ലോട്ട് വ്യക്തമാക്കി.
advertisement
അതേസമയം ഗെഹ്ലോട്ടിന് മറുപടിയുമായി കേന്ദ്ര മന്ദ്രി ഗജേന്ദ്ര സിംഗ് ഷെഖാവത് രംഗത്തെത്തിയിട്ടുണ്ട്. വിവാഹം എന്നത് വ്യക്തി സ്വാതന്ത്ര്യമാണെന്ന് കരുതുന്ന ആയിരക്കണക്കിന് യുവതികൾ പിന്നീട് അതങ്ങനെയല്ലായെന്ന് തിരിച്ചറിയുന്ന കെണിയാണ് ലവ് ജിഹാദ് എന്നാണ് അദ്ദേഹം പ്രതികരിച്ചത്.
advertisement
advertisement
അഥവ അങ്ങനെ വ്യക്തി സ്വാതന്ത്ര്യത്തിന്‍റെ കാര്യം തന്നെയാണെങ്കിലും എന്തുകൊണ്ട് സ്ത്രീകൾക്ക് സ്വന്തം പേരോ വിശ്വാസമോ അതു പോലെ കാത്തുസൂക്ഷിക്കാനുള്ള സ്വാതന്ത്ര്യം ലഭിക്കുന്നില്ലെന്നും അദ്ദേഹം ചോദിക്കുന്നു. വ്യക്തി സ്വാതന്ത്ര്യത്തിന്‍റെ പേരിൽ ഈ വഞ്ചനയെ പിന്തുണയ്ക്കാൻ കോൺഗ്രസ് തയ്യാറാകുന്നത് അവരുടെ വര്‍ഗ്ഗീയ അജണ്ടയുടെ തുറന്ന പ്രകടനമല്ലേ എന്നും ഷെഖാവത് ചോദിക്കുന്നുണ്ട്.
മലയാളം വാർത്തകൾ/ വാർത്ത/India/
'ലവ് ജിഹാദ്'ബിജെപിയുടെ സൃഷ്ടി; വിവാഹം വ്യക്തി സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട വിഷയം; രാജസ്ഥാൻ മുഖ്യമന്ത്രി
Next Article
advertisement
Dharmendra | ധർമേന്ദ്ര ആശുപത്രി വിട്ടു; വീട്ടിൽ ചികിത്സ തുടരും
Dharmendra | ധർമേന്ദ്ര ആശുപത്രി വിട്ടു; വീട്ടിൽ ചികിത്സ തുടരും
  • ധർമേന്ദ്ര ആശുപത്രി വിട്ടു; കുടുംബം വീട്ടിൽ ചികിത്സ നൽകാൻ തീരുമാനിച്ചു.

  • മാധ്യമങ്ങൾ വ്യാജവാർത്ത പടർത്തുന്നതിൽ വേഗത്തിലാണെന്ന് ഇഷ ഡിയോൾ പ്രതികരിച്ചു.

  • ധർമേന്ദ്രയുടെ വ്യാജ മരണവാർത്ത പ്രചരിപ്പിച്ചതിനെതിരെ ഹേമമാലിനി രൂക്ഷമായി പ്രതികരിച്ചു.

View All
advertisement