Fuel Price | രാജ്യാന്തര എണ്ണവില എട്ടുവർഷത്തെ ഉയർന്ന നിരക്കിൽ; രാജ്യത്തെ പെട്രോൾ-ഡീസൽ വില അറിയാം

Last Updated:

രാജ്യത്ത് ഇന്ധന വില നൂറ് ദിവസത്തിലേറെയായി മാറ്റമില്ലാതെ തുടരുകയാണ്

ന്യൂഡൽഹി: അന്താരാഷ്ട്ര വിപണിയിൽ ബ്രെന്റ് ക്രൂഡ് ഓയിൽ വില ബാരലിന് 113 ഡോളറിലെത്തി. ഇത് എട്ട് വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കാണ്. അടിയന്തര സ്റ്റോക്കിൽ നിന്ന് 60 ദശലക്ഷം ബാരൽ എണ്ണ വിട്ടുനൽകാൻ അന്താരാഷ്ട്ര ഊർജ ഏജൻസി അംഗങ്ങൾ സമ്മതിച്ചെങ്കിലും എണ്ണ വില കുത്തനെ ഉയരുകയായിരുന്നു. ക്രൂഡ് ഫ്യൂച്ചറുകളിലെ മുന്നേറ്റം തടയാൻ ഈ നീക്കത്തിന് കഴിഞ്ഞില്ല. അതേസമയം രാജ്യത്തെ എണ്ണവിലയിൽ (Fuel Price) ഇന്നും മാറ്റമില്ല. എന്നാൽ അടുത്ത ആഴ്ചയോടെ പെട്രോൾ-ഡീസൽ വിലയിൽ (Petrol-Diesel Price) വൻ വർദ്ധനവ് ഉണ്ടായേക്കുമെന്നാണ് റിപ്പോർട്ട്.
ലോകത്താകമാനം ക്രൂഡ് ഓയിൽ കയറ്റുമതി ചെയ്യുന്ന രണ്ടാമത്തെ രാജ്യമാണ് റഷ്യ. റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ യുക്രെയ്ൻ അതിർത്തിയിൽ സൈനിക പ്രവർത്തനങ്ങൾ ആരംഭിക്കാൻ തീരുമാനിച്ചതിന് ശേഷം ആദ്യമായി എണ്ണ വില ബാരലിന് 100 ഡോളറായി ഉയർന്നു.പുടിന്റെ ആക്രമണം തടയാൻ പല പാശ്ചാത്യ രാജ്യങ്ങളും റഷ്യൻ കമ്പനികൾക്കെതിരെ ഉപരോധം ഏർപ്പെടുത്തി. എണ്ണ വ്യാപാരത്തെ ഉപരോധത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്, എന്നാൽ അസ്ഥിരമായ സാഹചര്യങ്ങൾ ഒഴിവാക്കാൻ റഷ്യയിൽനിന്ന് ഇന്ധനം വാങ്ങുന്നത നിർത്തിവെച്ചിരിക്കുകയാണ്. റഷ്യ-യുക്രെയ്ൻ യുദ്ധത്തെ തുടർന്നുള്ള വിതരണ തടസ്സങ്ങൾ നികത്താൻ അമേരിക്കയും ഇന്റർനാഷണൽ എനർജി ഏജൻസി (ഐഇഎ)യിലെ മറ്റ് 30 അംഗരാജ്യങ്ങളും ചൊവ്വാഴ്ച ആറു കോടി ബാരൽ എണ്ണ ശേഖരം വിട്ടുനൽകാൻ സമ്മതിച്ചു.
advertisement
അതേസമയം മാർച്ച് 3 ന് രാജ്യത്തെ നാല് മെട്രോകളിൽ പെട്രോൾ, ഡീസൽ വില മാറ്റമില്ലാതെ തുടർന്നു. നൂറ് ദിവസത്തിലേറെയായി ഈ നില തുടരുകയാണ്. നവംബർ 3 ന്, ചില്ലറ വിൽപ്പന വില റെക്കോർഡ് ഉയരത്തിൽ എത്തിയതിന് പിന്നാലെ എക്സൈസ് തീരുവ വെട്ടിക്കുറയ്ക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു, പെട്രോളിന് 5 രൂപയും ഡീസലിന്റെ തീരുവ 10 രൂപയും കുറച്ചു. പല സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും കേന്ദ്രത്തിന്റെ പാത പിന്തുടർന്ന് ഇന്ധന നികുതിയിൽ ഇളവ് പ്രഖ്യാപിച്ചു.
advertisement
ഇന്ത്യന്‍ ഓയില്‍, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാന്‍ പെട്രോളിയം തുടങ്ങിയ പൊതുമേഖലാ എണ്ണ ശുദ്ധീകരണ കമ്പനികള്‍ അന്താരാഷ്ട്ര വിപണിയിലെ ക്രൂഡ് ഓയില്‍ വിലയും രൂപ-ഡോളര്‍ വിനിമയ നിരക്കും കണക്കിലെടുത്ത് ദിവസേന ഇന്ധന നിരക്ക് പരിഷ്‌കരിക്കുന്നു. പെട്രോള്‍, ഡീസല്‍ വിലകളില്‍ എന്തെങ്കിലും മാറ്റം ഉണ്ടായാല്‍ എല്ലാ ദിവസവും രാവിലെ 6 മുതല്‍ പ്രാബല്യത്തില്‍ വരും.
advertisement
രാജ്യത്തെ ഏതാനും മെട്രോകളിലെയും ടയര്‍-2 നഗരങ്ങളിലെയും ഡീസലിന്റെയും പെട്രോളിന്റെയും വിലകള്‍ താഴെ കൊടുക്കുന്നു:
1. മുംബൈ
പെട്രോള്‍ - ലിറ്ററിന് 109.98 രൂപ
ഡീസല്‍ - ലിറ്ററിന് 94.14 രൂപ
2. ഡല്‍ഹി
പെട്രോള്‍ ലിറ്ററിന് 95.41 രൂപ
ഡീസല്‍ - ലിറ്ററിന് 86.67 രൂപ
3. ചെന്നൈ
പെട്രോള്‍ ലിറ്ററിന് 101.40 രൂപ
ഡീസല്‍ - ലിറ്ററിന് 91.43 രൂപ
4. കൊല്‍ക്കത്ത
പെട്രോള്‍ - ലിറ്ററിന് 104.67 രൂപ
advertisement
ഡീസല്‍ - ലിറ്ററിന് 89.79 രൂപ
5. ഭോപ്പാല്‍
പെട്രോള്‍ ലിറ്ററിന് 107.23 രൂപ
ഡീസല്‍ - ലിറ്ററിന് 90.87 രൂപ
6. ഹൈദരാബാദ്
പെട്രോള്‍ ലിറ്ററിന് 108.20 രൂപ
ഡീസല്‍ - ലിറ്ററിന് 94.62 രൂപ
7. ബംഗളൂരു
പെട്രോള്‍ ലിറ്ററിന് 100.58 രൂപ
ഡീസല്‍ - ലിറ്ററിന് 85.01 രൂപ
8. ഗുവാഹത്തി
പെട്രോള്‍ - ലിറ്ററിന് 94.58 രൂപ
ഡീസല്‍ ലിറ്ററിന് 81.29 രൂപ
9. ലഖ്നൗ
advertisement
പെട്രോള്‍ ലിറ്ററിന് 95.28 രൂപ
ഡീസല്‍ - ലിറ്ററിന് 86.80 രൂപ
10. ഗാന്ധിനഗര്‍
പെട്രോള്‍ ലിറ്ററിന് 95.35 രൂപ
ഡീസല്‍ - ലിറ്ററിന് 89.33 രൂപ
11. തിരുവനന്തപുരം
പെട്രോള്‍ ലിറ്ററിന് 106.36 രൂപ
ഡീസല്‍ - ലിറ്ററിന് 93.47 രൂപ
മലയാളം വാർത്തകൾ/ വാർത്ത/Money/
Fuel Price | രാജ്യാന്തര എണ്ണവില എട്ടുവർഷത്തെ ഉയർന്ന നിരക്കിൽ; രാജ്യത്തെ പെട്രോൾ-ഡീസൽ വില അറിയാം
Next Article
advertisement
മുംബൈയിൽ ഫ്ലാറ്റിലെ തീപിടിത്തത്തിൽ മലയാളി‌ മാതാപിതാക്കളും ആറുവയസുകാരിയും മരിച്ചു
മുംബൈയിൽ ഫ്ലാറ്റിലെ തീപിടിത്തത്തിൽ മലയാളി‌ മാതാപിതാക്കളും ആറുവയസുകാരിയും മരിച്ചു
  • മുംബൈയിലെ തീപിടിത്തത്തിൽ മലയാളി കുടുംബത്തിലെ മൂന്ന് പേർ മരിച്ചു, ആറുവയസുകാരിയും ഉൾപ്പെടുന്നു.

  • വേദിക സുന്ദർ ബാലകൃഷ്‌ണൻ, സുന്ദർ ബാലകൃഷ്‌ണൻ, പൂജ രാജൻ എന്നിവരാണ് മരിച്ച മലയാളികൾ.

  • പത്താം നിലയിൽ ഉണ്ടായ തീപിടിത്തം 11, 12 നിലകളിലേയ്ക്ക് വ്യാപിച്ചു, 15 പേരെ രക്ഷപ്പെടുത്തി.

View All
advertisement