ഇന്റർഫേസ് /വാർത്ത /Money / Reliance Jio | യുഎഇയിലെ മുബാദല കമ്പനി റിലയൻസ് ജിയോയിൽ 9093.6 കോടി രൂപയുടെ നിക്ഷേപം നടത്തും

Reliance Jio | യുഎഇയിലെ മുബാദല കമ്പനി റിലയൻസ് ജിയോയിൽ 9093.6 കോടി രൂപയുടെ നിക്ഷേപം നടത്തും

Reliance Jio

Reliance Jio

Mubadala to invest Rs 9093 crore in Reliance Jio Platforms | ആറാഴ്ചക്കിടെ ജിയോ പ്ലാറ്റ്ഫോമിലേക്ക് എത്തിയത് 87,655.35 കോടി രൂപയുടെ നിക്ഷേപം

  • Share this:

അബുദാബി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മുബാദല ഇന്‍വെസ്റ്റ്‌മെന്റ് റിലയൻസ് ജിയോ പ്ലാറ്റ്‌ഫോമുകളിൽ 9093.60 കോടി രൂപയുടെ നിക്ഷേപം നടത്തുമെന്ന് റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് (ആർഐഎൽ) അറിയിച്ചു. ഇതോടെ ജിയോയുടെ ഇക്വിറ്റി മൂല്യം 4.91 ലക്ഷം കോടി രൂപയും എന്റർപ്രൈസ് മൂല്യം 5.16 ലക്ഷം കോടി രൂപയുമാകും. മുബാദലയുടെ നിക്ഷേപം ജിയോ പ്ലാറ്റ്ഫോമിലെ 1.85 ശതമാനം ഓഹരികളിലേക്ക് മാറ്റും.

ഈ നിക്ഷേപത്തോടെ പ്രമുഖ നിക്ഷേപകരിൽ നിന്ന് ജിയോ പ്ലാറ്റ്ഫോമുകളിലേക്ക് 87,655.35 കോടിരൂപയുടെ നിക്ഷേപമാണ് എത്തിയത്. ഫേസ്ബുക്ക്. സിൽവർ ലേക്ക്, വിസ്ത, ജനറൽ അറ്റ്ലാന്റിക്, കെകെആർ, മുബാദല എന്നിവരാണ് കഴിഞ്ഞ ആറ് ആഴ്ചക്കുള്ളിൽ നിക്ഷേപം നടത്തിയത്.

''ലോകത്തെ പ്രമുഖ ഡിജിറ്റൽ രാഷ്ട്രമായി മാറുന്നതിനുള്ള ഡിജിറ്റൽ വളർച്ചയെ മുന്നോട്ട് നയിക്കാനുള്ള ഞങ്ങളുടെ യാത്രയിൽ പങ്കാളികളാകാൻ ഏറ്റവും മികച്ചതും പരിവർത്തനപരവുമായ ആഗോള വളർച്ചാ നിക്ഷേപകരിലൊരാളായ മുബാദല തീരുമാനിച്ചതിൽ ഞാൻ സന്തുഷ്ടനാണ്. അബുദാബിയുമായുള്ള എന്റെ ദീർഘകാല ബന്ധത്തിലൂടെ, യുഎഇയുടെ വിജ്ഞാനാധിഷ്ഠിത സമ്പദ്‌വ്യവസ്ഥയെ വൈവിധ്യവൽക്കരിക്കുന്നതിലും ആഗോളതലത്തിൽ ബന്ധിപ്പിക്കുന്നതിലും മുബാദലയുടെ പ്രവർത്തനത്തിന്റെ സ്വാധീനം വ്യക്തിപരമായി കണ്ടതാണ്. മുബാദലയുടെ അനുഭവത്തിൽ നിന്നും ലോകമെമ്പാടുമുള്ള വളർച്ചാ യാത്രകളെ പിന്തുണയ്ക്കുന്നതിൽ നിന്നുള്ള ഉൾക്കാഴ്ചകളിൽ നിന്നും പ്രയോജനം നേടാൻ ഞങ്ങൾ ആഗ്രഹിക്കുന്നു, "- റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ മുകേഷ് അംബാനി പറഞ്ഞു.

TRENDING:Kerala Elephant Death | 'ആനപ്രശ്നം വർഗീയവത്കരിക്കാൻ ശ്രമിക്കുന്നവർ വണ്ടി വിട്ടോ; ഇത് കേരളമാണ്': നടൻ നീരജ് മാധവ് [NEWS]Death Of Elephant: ആന ചെരിഞ്ഞ സംഭവത്തില്‍ വനം മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് മനേക ഗാന്ധി [NEWS]Kerala Elephant Death | 'ഇത് കരുതിക്കൂട്ടിയുള്ള കൊലപാതകം'; പടക്കം കടിച്ച് ആന ചരിഞ്ഞ സംഭവത്തിൽ രത്തൻ ടാറ്റയുടെ പ്രതികരണം [NEWS]

"നിർണായക വെല്ലുവിളികളെ അഭിമുഖീകരിക്കാനും പുതിയ അവസരങ്ങൾ തുറക്കാനും ഉയർന്ന വളർച്ചയുള്ള കമ്പനികളിൽ നിക്ഷേപം നടത്താനും സജീവമായി പ്രവർത്തിക്കാനും ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്. ജിയോ ഇതിനകം തന്നെ ഇന്ത്യയിലെ ആശയവിനിമയങ്ങളും കണക്റ്റിവിറ്റിയും എങ്ങനെ മാറ്റിമറിച്ചുവെന്ന് ഞങ്ങൾ കണ്ടു, ഒരു നിക്ഷേപകനും പങ്കാളിയും, ഇന്ത്യയുടെ ഡിജിറ്റൽ വളർച്ചാ യാത്രയെ പിന്തുണയ്ക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്. ജിയോയുടെ നിക്ഷേപകരുടെയും പങ്കാളികളുടെയും ശൃംഖലയിലൂടെ, പ്ലാറ്റ്ഫോം കമ്പനി ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥയുടെ വികസനം കൂടുതൽ മെച്ചപ്പെടുത്തുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു, ”- മുബാദല ഇൻവെസ്റ്റ്‌മെന്റ് കമ്പനി മാനേജിംഗ് ഡയറക്ടറും ഗ്രൂപ്പ് സിഇഒയുമായ ഖൽദൂൺ അൽ മുബാറക് പറഞ്ഞു.

(Disclaimer: Reliance Industries (RIL) is the sole beneficiary of Independent Media Trust which controls Network18 Media & Investments Ltd)

First published:

Tags: Reliance Jio, Reliance Jio Platforms, Reliance Jio-Facebook Mega deal, Reliance Jio-Silver Lake Deal