Gold rate | വീണ്ടും ഒരു കയറ്റം; സംസ്ഥാനത്തെ സ്വർണവില ഉയർന്നു
- Published by:meera_57
- news18-malayalam
Last Updated:
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സ്വർണവിലയിൽ കയറ്റിറക്കങ്ങൾ പതിവാണ്. ഒരു പവൻ സ്വർണത്തിന് 1,14,840 രൂപയായിരുന്നു കഴിഞ്ഞ ദിവസത്തെ വില
സംസ്ഥാനത്ത് സ്വർണവിലയിൽ കഴിഞ്ഞ ദിവസത്തേക്കാൾ വർദ്ധനവ്. ഒരു പവന് 1640 രൂപയുടെ വർധനവാണ് ഉണ്ടായത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സ്വർണവിലയിൽ കയറ്റിറക്കങ്ങൾ പതിവാണ്. ഒരു പവൻ സ്വർണത്തിന് 1,14,840 രൂപയായിരുന്നു കഴിഞ്ഞ ദിവസത്തെ വില. ഇന്നത് 1,16,480 രൂപയായി മാറി. ചില ദിവസങ്ങളിൽ രാവിലെയും ഉച്ചയ്ക്കും രാത്രിയിലും വിലയിൽ മാറ്റം സംഭവിച്ചിട്ടുണ്ട്. ഫെബ്രുവരി മാസം രണ്ടിന് സ്വർണത്തിന് ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില രേഖപ്പെടുത്തിയിരുന്നു. 1,07,920 രൂപയായിരുന്നു ഈ ദിവസത്തെ ഒരു പവൻ സ്വർണത്തിന്റെ വില. അതിന്റെ തലേദിവസത്തേതായിരുന്നു ഏറ്റവും കൂടിയ നിരക്ക്; പവന് 1,17,760 രൂപ.
Summary: Gold prices in the state have increased from the previous day. There has been a rise of Rs 1640 per pavan (eight grams). Gold prices have been fluctuating for the past few days. The price of one pavan of gold was Rs 1,14,840 the previous day. Today it has become Rs 1,16,480. On some days, the price has changed in the morning, afternoon and night. The lowest price of gold for this month was recorded on February 2
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
Feb 09, 2026 10:56 AM IST







