ലൈംഗിക പീഡനക്കേസിലെ പ്രതി പാലക്കാട് നഗരസഭാ കൗൺസിലർ പ്രശോഭ് സി വത്സനെ കോൺഗ്രസ് പുറത്താക്കി
- Published by:Sarika N
- news18-malayalam
Last Updated:
ജോലി വാഗ്ദാനം ചെയ്ത് പരിചയപ്പെട്ട ശേഷം നിരവധി തവണ പീഡിപ്പിച്ചെന്ന് കാണിച്ച് മുഖ്യമന്ത്രിക്കും പാലക്കാട് എസ്പിക്കുമാണ് യുവതി പരാതി നൽകിയത്
ലൈംഗികാതിക്രമ പരാതിയില്‍ കേസെടുത്തതിന് പിന്നാലെ പാലക്കാട് നഗരസഭ കൗണ്‍സിലര്‍ പ്രശോഭ് സി വത്സനെ കോൺഗ്രസ് പുറത്താക്കി. പാർട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തതിന് പിന്നാലെയാണ് പുറത്താക്കല്‍. പ്രശോഭിനെതിരായ ലൈംഗികാതിക്രമ പരാതി തെരഞ്ഞെടുപ്പ് കൂടി അടുത്തിരിക്കെ പാര്‍ട്ടിക്കും മുന്നണിക്കും ദോഷമുണ്ടാക്കിയെന്നാണ് പാർട്ടി വിലയിരുത്തല്‍.
കെപിസിസി നേതൃത്വത്തിന്റെ നിര്‍ദേശപ്രകാരമാണ് പുറത്താക്കല്‍. ധാര്‍മ്മികതയുണ്ടെങ്കില്‍ പ്രശോഭ് കൗണ്‍സിലര്‍ സ്ഥാനം രാജിവെക്കണമെന്ന് ഡിസിസി പ്രസിഡന്റ് എ തങ്കപ്പന്‍ പ്രതികരിച്ചു. എന്നാൽ ഈ വിഷയം തിരഞ്ഞെടുപ്പില്‍ ചര്‍ച്ചാ വിഷയമാകുമെന്ന് കരുതുന്നില്ലെന്നും തങ്കപ്പന്‍ പറഞ്ഞു.പാലക്കാട് നഗരസഭയിലെ ഇരുപത്തിനാലാം വാര്‍ഡ് കുന്നത്തൂർ മേട് കൗണ്‍സിലറാണ് പ്രശോഭ് സി വത്സന്‍. 11 വോട്ടിനാണ് ഇയാൾ ജയിച്ചത്.
ജോലി വാഗ്ദാനം ചെയ്ത് പരിചയപ്പെട്ട ശേഷം നിരവധി തവണ പീഡിപ്പിച്ചെന്ന് കാണിച്ച് ഒരു യുവതിയാണ് പ്രശോഭിനെതിരെ പരാതി നൽകിയത്. പീഡനത്തെ തുടര്‍ന്ന് ഗര്‍ഭിണിയായെന്നും ഇതറിഞ്ഞതോടെ ഗര്‍ഭഛിദ്രത്തിനുള്ള മരുന്ന് കഴിക്കാന്‍ നിര്‍ബന്ധിച്ചെന്നും യുവതി പറഞ്ഞിരുന്നു. മുഖ്യമന്ത്രിക്കും പാലക്കാട് എസ്പിക്കുമാണ് ഇവർ പരാതി നൽകിയത്. പാലക്കാട് എംഎൽഎയും കോൺഗ്രസ് മുൻ നേതാവുമായ രാഹുൽ മാങ്കൂട്ടത്തിൻ്റെ അടുത്ത അനുയായിയാണ് പ്രശോഭ് വത്സൻ. മുമ്പ് കുന്നത്തൂർ മേട് നോർത്തിലെ ഫ്ലാറ്റിലായിരുന്നു രാഹുൽ താമസിച്ചിരുന്നത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Palakkad,Palakkad,Kerala
First Published :
Mar 28, 2026 8:19 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ലൈംഗിക പീഡനക്കേസിലെ പ്രതി പാലക്കാട് നഗരസഭാ കൗൺസിലർ പ്രശോഭ് സി വത്സനെ കോൺഗ്രസ് പുറത്താക്കി










