ടെലിവിഷൻ റേറ്റിങ്ങിൽ കൃത്രിമം ഒഴിവാക്കാൻ വൻ പരിഷ്കാരങ്ങളുമായി കേന്ദ്രം
- Published by:Sarika N
- news18-malayalam
Last Updated:
ടെലിവിഷൻ റേറ്റിംഗ് സംവിധാന സംവിധാനത്തിൽ ലാൻഡിങ്ങ് പേജ് കാഴ്ചക്കാരെ ഒഴിവാക്കി, ഒടിടി, കണക്റ്റഡ് ടിവി എന്നിവ ഉൾപ്പെടുത്തി റേറ്റിംഗിൽ സുതാര്യത ഉറപ്പാക്കുകയാണ് ലക്ഷ്യം
ന്യൂഡൽഹി: രാജ്യത്തെ ടെലിവിഷൻ റേറ്റിങ്ങിൽ വൻ പരിഷ്കാരങ്ങളുമായി കേന്ദ്രം. ലാൻഡിങ് പേജ് എന്നറിയപ്പെടുന്ന കേബിൾ ശൃംഖലയിൽ ടെലിവിഷൻ ഓൺ ചെയ്യുമ്പോൾ കിട്ടുന്ന ചാനൽ വഴിയുള്ള വ്യൂവർഷിപ്പ് ഇനി മുതൽ റേറ്റിങ്ങിൽ പരിഗണിക്കില്ല. ടെലിവിഷൻ റേറ്റിംഗ് സംവിധാന സംവിധാനത്തിൽ ലാൻഡിങ്ങ് പേജ് കാഴ്ചക്കാരെ ഒഴിവാക്കി, ഒടിടി, കണക്റ്റഡ് ടിവി എന്നിവ ഉൾപ്പെടുത്തി റേറ്റിംഗിൽ സുതാര്യത ഉറപ്പാക്കുകയാണ് ലക്ഷ്യം.
പുതിയ പരിഷ്‌കാരങ്ങൾ:
- ലാൻഡിംഗ് പേജ് മാർക്കറ്റിംഗ് ഉപകരണമായി മാത്രമേ ഉപയോഗിക്കാൻ കഴിയൂ. ഇത് റേറ്റിങ്ങിൽ കൃത്രിമം കാണിക്കുന്നത് തടയാനെന്നാണ് വിശദീകരണം.
- റേറ്റിങ്ങിന്റെ വിശ്വാസ്യത വർധിപ്പിക്കുന്നതിനായി വിവരങ്ങൾ ശേഖരിക്കുന്ന വീടുകളുടെ എണ്ണം, കൂട്ടാനും പുതിയ പരിഷ്കാരത്തിൽ നിർദേശം ഉണ്ട്. വിശ്വാസ്യത ഉറപ്പുവരുത്താനാണ് പുതിയ നയം.
- ടിവി റേറ്റിംഗ് ഏജൻസികൾക്കുള്ള ആസ്തി മാനദണ്ഡങ്ങളും കുറച്ചു. യോഗ്യത മാനദണ്ഡം 20 കോടിയിൽ നിന്ന് അഞ്ച് കോടിയാക്കിയും കുറച്ചു.
- ഡയറക്ടർ ബോർഡിലെ 50 ശതമാനം ആളുകൾക്കും പ്രക്ഷേപകർ, പരസ്യ ദാതാക്കൾ, ഏജൻസികൾ എന്നിവരുമായി ബന്ധമുണ്ടാകാനും പാടുള്ളതല്ല.
- റേറ്റിംഗ് കണക്കാക്കുന്നതിനായുള്ള മീറ്റേഡ് ഹോമുകളുടെ എണ്ണം 80,000 ആയും, പിന്നീട് ഘട്ടം ഘട്ടമായി 1,20,000 ആയും ഉയർത്താൻ നിർദ്ദേശിച്ചു.
- കേബിൾ, ഡിടിഎച്ച് എന്നിവയ്ക്ക് പുറമെ ഒടിടി, കണക്റ്റഡ് ടിവി എന്നിവയിലൂടെയുള്ള കാഴ്ചക്കാരെയും ഇനി മുതൽ കൃത്യമായി അളക്കണം.
- ഡാറ്റയും അളക്കുന്ന രീതിയും ഏജൻസികൾ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുകയും വേണം.
- പുതിയ നയം അനുസരിച്ച് 50 ശതമാനം ബോർഡ് അംഗങ്ങളും സ്വതന്ത്ര ഡയറക്ടർമാരായിരിക്കണം. നിയമങ്ങൾ ലംഘിക്കുന്ന ഏജൻസികൾക്ക് മൂന്ന് മാസം വരെ സസ്പെൻഷനും പിഴയും ഉൾപ്പെടെയുള്ള ശിക്ഷകൾ നൽകാനും നയത്തിൽ വ്യവസ്ഥയുണ്ട്.
- 10 ദിവസത്തിനകം പരാതി പരിഹാരത്തിന് നോഡൽ ഓഫീസർമാരെ നിയമിക്കണം. ഇപ്പോഴുള്ള ഏജൻസികൾ ആറ് മാസത്തിനകം നടപടി പൂർത്തിയാക്കണം.
advertisement
Summary: The Ministry of Information and Broadcasting on March 28 notified the TV Rating Policy 2026, formally excluding landing page viewership from television audience measurement and limiting it to use only as a marketing tool.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
Mar 28, 2026 8:49 AM IST
മലയാളം വാർത്തകൾ/ വാർത്ത/India/
ടെലിവിഷൻ റേറ്റിങ്ങിൽ കൃത്രിമം ഒഴിവാക്കാൻ വൻ പരിഷ്കാരങ്ങളുമായി കേന്ദ്രം










