advertisement

Gold Rate: മാസാവസാനം റെക്കോർഡ് കുതിപ്പിൽ പൊന്ന്! പവന് കൂടിയത് 2320 രൂപ; നിരക്ക് അറിയാം

Last Updated:

രാജ്യാന്തര വില ഔൺസിന് 100.58 ഡോളർ വർധിച്ച് 5,278.1 ഡോളർ നിലവാരത്തിൽ തുടരുന്നു

News18
News18
തിരുവനന്തപുരം: സംസ്ഥാനത്തെ സ്വർണവിലയിൽ (Kerala Gold Rate) ഇന്ന് വൻ വർധനവ്. പവന് 2320 രൂപ ഉയർന്ന് 1,20,800 രൂപയിലെത്തി. ഗ്രാം വില 290 രൂപ വർധിച്ച് 15,100 രൂപയിലെത്തി. രാജ്യാന്തര വില ഔൺസിന് 100.58 ഡോളർ വർധിച്ച് 5,278.1 ഡോളർ നിലവാരത്തിൽ തുടരുന്നു. നിലവിൽ ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലാണ് ഇന്നത്തെ സ്വർണവ്യാപാരം പുരോഗമിക്കുന്നത്.
ഒരു ഗ്രാം 24 കാരറ്റ് സ്വർണത്തിന് 16,473 രൂപയും, പവന് 1,31,784 രൂപയുമാണ് നിരക്ക്. 18 കാരറ്റിന് ഒരു ഗ്രാമിന് 12,355 രൂപയും പവന് 98,840 രൂപയുമാണ് വില. വെള്ളി വില ഗ്രാമിന് 300 രൂപയും കിലോഗ്രാമിന് 3,00,000 രൂപയുമാണ് ഇന്നത്തെ നിരക്ക്.
കേരളത്തിൽ സ്വർണവില ലക്ഷം കടന്നതോടെ സാധാരണക്കാർക്കും ആഭരണപ്രിയർക്കും സ്വർണം വാങ്ങുന്നത് അപ്രാപ്യമായി മാറുകയാണ്. മൂന്ന് ശതമാനം ജി.എസ്.ടി, ഹോൾമാർക്കിംഗ് ചാർജ്, കുറഞ്ഞത് അഞ്ച് ശതമാനം പണിക്കൂലി എന്നിവ കൂടി ചേരുമ്പോൾ ഒരു പവൻ ആഭരണത്തിന് 1,28,000 രൂപയ്ക്ക് മുകളിൽ നൽകേണ്ടി വരും.
advertisement
ഇറാന്‍ – യുഎസ് സംഘർഷം സൈനിക നടപടിയിലേക്ക് നീങ്ങുമെന്ന സൂചനകളെ തുടർന്ന് രാജ്യാന്തര വിപണിയിൽ സ്വർണം രണ്ടു ശതമാനത്തോളം കൂടിയിരുന്നു. യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് തീരുവ യുദ്ധം വീണ്ടും ശക്തമാക്കിയതും സ്വർണവില വർധിക്കാൻ ഇടയാക്കി. യുഎസ് സുപ്രീം കോടതി പകര തീരുവ റദ്ദാക്കിയെങ്കിലും ബദൽ തീരുവ നടപ്പിലാക്കാനുള്ള ശ്രമത്തിലാണ് ട്രംപ്.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Money/
Gold Rate: മാസാവസാനം റെക്കോർഡ് കുതിപ്പിൽ പൊന്ന്! പവന് കൂടിയത് 2320 രൂപ; നിരക്ക് അറിയാം
Next Article
advertisement
‌നിതീഷ് കുമാർ എംഎൽസി സ്ഥാനം രാജിവച്ചു; ബിഹാർ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നവർ ആരൊക്കെ?
‌നിതീഷ് കുമാർ എംഎൽസി സ്ഥാനം രാജിവച്ചു; ബിഹാർ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നവർ ആരൊക്കെ?
  • ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ എംഎൽസി സ്ഥാനം രാജിവെച്ച് രാജ്യസഭയിലേക്ക് മാറിയതായി സ്ഥിരീകരിച്ചു

  • ബിഹാർ മുഖ്യമന്ത്രിസ്ഥാനം ബിജെപി നേതാക്കളായ സാമ്രാട്ട് ചൗധരി, നിത്യാനന്ദ റായ്ക്ക് പരിഗണന

  • നിതീഷ് കുമാറിന്റെ മകൻ നിഷാന്ത് ഉപമുഖ്യമന്ത്രിയായി രാഷ്ട്രീയ അരങ്ങേറ്റം കുറിക്കുമെന്ന അഭ്യൂഹം

View All
advertisement