advertisement

Gold Rate: സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്നും ഇടിവ്; നിരക്ക്

Last Updated:

ഇന്നത്തെ നിരക്കനുസരിച്ച് 10 ഗ്രാം സ്വർണം വാങ്ങണമെങ്കിൽ 88,050 രൂപ വരെ ചിലവ് വരും

Rapid Read
News18
News18
തിരുവനന്തപുരം: സംസ്ഥാനത്തെ സ്വർണവിലയിൽ (Gold Rate) ഇന്ന് ഇടിവ്. പവന് ഇന്ന് 400 രൂപ കുറഞ്ഞ് 70,440 രൂപയായി. കഴിഞ്ഞ ദിവസം രാവിലെയും വൈകുന്നേരവുമായി 840 രൂപ വർധിച്ചതിന് ശേഷമാണ് ഇന്ന് വില കുറഞ്ഞിരിക്കുന്നത്. ഒരു ​ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ നിരക്ക് 50 രൂപ കുറഞ്ഞ് 8805 രൂപയായി. ഇന്ന് 24 കാരറ്റ് സ്വർണത്തിന് ഒരു ഗ്രാമിന് 9,606 രൂപയാണ്. 18 കാരറ്റിന് ഒരു ഗ്രാമിന് 7,204 രൂപയും പവന് 57,632 രൂപയുമാണ് നിരക്ക്.
ഇന്നത്തെ നിരക്കനുസരിച്ച് 10 ഗ്രാം സ്വർണം വാങ്ങണമെങ്കിൽ 88,050 രൂപ വരെ ചിലവ് വരും. ഡിസൈൻ ആഭരണങ്ങളാണെങ്കിൽ പണികൂലിയും കൂടും. ജിഎസ്ടിയും വർധിക്കും. വില കുറഞ്ഞ സാഹചര്യത്തില്‍ ഇന്ന് ആഭരണം വാങ്ങാന്‍ താല്‍പ്പര്യപ്പെടുന്നവര്‍ക്ക് അഡാന്‍സ് ബുക്കിങ് സൗകര്യം ഉപയോ​ഗപ്പെടുത്തുന്നതാണ് നല്ലത്.
രാജ്യാന്തര തലത്തില്‍ സാമ്പത്തിക രംഗത്ത് നിലനില്‍ക്കുന്ന അനിശ്ചിതത്വമാണ് സ്വര്‍ണ വിലയെ സ്വാധീനിക്കുന്നത്. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ കൂടുതല്‍ പേര്‍ സ്വര്‍ണത്തിലേക്കു തിരിഞ്ഞതാണ് ഉയര്‍ന്ന നിലവാരത്തില്‍ നില്‍ക്കാന്‍ കാരണമെന്ന് വിപണി വിദഗ്ധര്‍ വിലയിരുത്തുന്നു.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Money/
Gold Rate: സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്നും ഇടിവ്; നിരക്ക്
Next Article
advertisement
പൈൽസ് ശസ്ത്രക്രിയ കഴിഞ്ഞ ലോക്കോ പൈലറ്റ് പാൻ്റ് ഊരി ഉണങ്ങാത്ത മുറിവ് കാട്ടിയിട്ടും ലീവ് നീട്ടി നല്‍കാതെ മേലുദ്യോഗസ്ഥൻ
പൈൽസ് ശസ്ത്രക്രിയ കഴിഞ്ഞ ലോക്കോപൈലറ്റ് പാൻ്റ് ഊരി ഉണങ്ങാത്ത മുറിവ് കാട്ടിയിട്ടും ലീവ് നീട്ടി നല്‍കാതെ മേലുദ്യോഗസ്ഥൻ
  • പൈൽസ് ശസ്ത്രക്രിയ കഴിഞ്ഞ ലോക്കോ പൈലറ്റിന് മേലുദ്യോഗസ്ഥൻ അവധി നൽകാൻ തയ്യാറായില്ല

  • മുറിവ് കാണിച്ച് തെളിവ് നൽകേണ്ടി വന്നതോടെ റെയിൽവേ ജീവനക്കാരിൽ വലിയ പ്രതിഷേധം ഉയർന്നു

  • മെഡിക്കൽ സർട്ടിഫിക്കറ്റുകൾ ഹാജരാക്കിയാൽ അവധി നൽകേണ്ടതാണെന്നും യൂണിയൻ കർശന നടപടി ആവശ്യപ്പെട്ടു

View All
advertisement