advertisement

Gold Rate: അനക്കമില്ല! സർവകാല റെക്കോർഡിൽ തുടർന്ന് സംസ്ഥാനത്തെ സ്വർണവില

Last Updated:

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ ഇന്നത്തെ വില 9320 രൂപയാണ്

News18
News18
തിരുവനന്തപുരം: സർവകാല റെക്കോർഡിൽ തുടർന്ന് സംസ്ഥാനത്തെ സ്വർണവില (Kerala Gold Rate). ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ നിരക്ക് 74,560 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ ഇന്നത്തെ വില 9320 രൂപയാണ്. കഴിഞ്ഞ ദിവസമാണ് പവന് 200 രൂപ ഉയർന്ന് സ്വർണവില 74,560 രൂപയിൽ എത്തിയത്. നിലവിൽ ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലാണ് ഇന്നത്തെ സ്വർണവ്യാപാരം പുരോഗമിക്കുന്നത്. മെയ് 15 ലെ 68,880 രൂപയാണ് സമീപകാലത്തെ ഏറ്റവും കുറഞ്ഞ നിരക്ക്.
ഇന്ന് 24 കാരറ്റ് സ്വർണവില 10,168 രൂപയിലെത്തി. 18 കാരറ്റിന് ഒരു ഗ്രാമിന് 7,626 രൂപയും പവന് 61,008 രൂപയുമാണ് നിരക്ക്. ഒരു ഗ്രാം വെള്ളിവില 120.10 രൂപയിലെത്തി. ഇന്നത്തെ നിരക്കനുസരിച്ച് 10 ഗ്രാം സ്വർണം വാങ്ങണമെങ്കിൽ 93,200 രൂപ വരെ ചിലവ് വരും. അഞ്ച് പവന്‍ വാങ്ങണമെങ്കില്‍ കുറഞ്ഞത് 4.60 ലക്ഷം രൂപ വേണം.
രാജ്യാന്തര തലത്തില്‍ സാമ്പത്തിക രംഗത്ത് നിലനില്‍ക്കുന്ന അനിശ്ചിതത്വമാണ് സ്വര്‍ണ വിലയെ സ്വാധീനിക്കുന്നത്. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ കൂടുതല്‍ പേര്‍ സ്വര്‍ണത്തിലേക്കു തിരിഞ്ഞതാണ് ഉയര്‍ന്ന നിലവാരത്തില്‍ നില്‍ക്കാന്‍ കാരണമെന്ന് വിപണി വിദഗ്ധര്‍ വിലയിരുത്തുന്നു.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Money/
Gold Rate: അനക്കമില്ല! സർവകാല റെക്കോർഡിൽ തുടർന്ന് സംസ്ഥാനത്തെ സ്വർണവില
Next Article
advertisement
മലയാളം ഇനി ഭരണഭാഷ; ബില്ലിൽ ഗവർണർ രാജേന്ദ്ര ആർലേക്കർ ഒപ്പുവച്ചു
മലയാളം ഇനി ഭരണഭാഷ; ബില്ലിൽ ഗവർണർ രാജേന്ദ്ര ആർലേക്കർ ഒപ്പുവച്ചു
  • ഗവർണർ രാജേന്ദ്ര ആർലേക്കർ ഒപ്പുവച്ച മലയാളം ഭരണഭാഷാ ബിൽ ഉടൻ പ്രാബല്യത്തിൽ വരും

  • ഒന്ന് മുതല്‍ പത്ത് വരെയുള്ള ക്ലാസുകളില്‍ മലയാളം നിര്‍ബന്ധമാക്കുന്നതാണ് ബില്ലിന്റെ ലക്ഷ്യം

  • കോടതി, സർക്കാർ ഉത്തരവുകൾ, പി എസ് സി പരീക്ഷകൾ മലയാളത്തിലാക്കാനും പ്രൊഫഷണൽ കോഴ്‌സിൽ സംവരണവും

View All
advertisement