നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • money
  • »
  • 'കേരളം ഇന്ധന നികുതി കുറയ്ക്കില്ല'; സാമ്പത്തിക സ്ഥിതി മോശമെന്ന് ധനമന്ത്രി

  'കേരളം ഇന്ധന നികുതി കുറയ്ക്കില്ല'; സാമ്പത്തിക സ്ഥിതി മോശമെന്ന് ധനമന്ത്രി

  ഇന്ധനവില ജി എസ് ടിയിൽ ഉൾപ്പെടുത്തുന്നതിനോട് സംസ്ഥാനത്തിന് എതിർപ്പില്ലെന്നും മന്ത്രി തോമസ് ഐസക്

  petrol2

  petrol2

  • Share this:
   തിരുവനന്തപുരം: ഇന്ധനവില കുതിച്ചുയരുമ്പോഴും സംസ്ഥാന സർക്കാർ നികുതി കുറയ്ക്കില്ലെന്ന് വ്യക്തമാക്കി ധനകാര്യമന്ത്രി തോമസ് ഐസക്. സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി മോശമായതിനാലാണ് ഇന്ധന നികുതി കുറയ്ക്കാത്തതെന്നും ഐസക് മാധ്യമങ്ങളോട് പറഞ്ഞു.

   കേരളം ഇന്ധനനികുതി ഇതുവരെ വർധിപ്പിച്ചിട്ടില്ല. കേന്ദ്രസർക്കാരാണ് ഇന്ധന വിലകൂട്ടിയത്. സംസ്ഥാന ഖജനാവ് പ്രതിസന്ധി നേരിടുമ്പോൾ വില കുറയ്ക്കാനാകില്ല. ഇന്ധനവില ജി എസ് ടിയിൽ ഉൾപ്പെടുത്തുന്നതിനോട് സംസ്ഥാനത്തിന് എതിർപ്പില്ലെന്നും മന്ത്രി തോമസ് ഐസക് പറഞ്ഞു.

   You May Also Like- Gold Coins Investment | സ്വർണ്ണനാണയ നിക്ഷേപത്തിന്‍റെ നേട്ടങ്ങളും കോട്ടങ്ങളും അറിയാം

   ഇന്ധന വില വർധനയിൽ കേന്ദ്രത്തിന് മാത്രമായി പരിഹാരം കാണാൻ കഴിയില്ലെന്ന് കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതരാമൻ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. കേന്ദ്രവും സംസ്ഥാനങ്ങളും സഹകരിച്ച് പരിഹാരം കാണേണ്ട വിഷയമാണെന്നും കേന്ദ്രമന്ത്രി പറഞ്ഞു.

   lso Read-എന്താണ് ബിറ്റ്‌കോയിൻ ? ക്രിപ്റ്റോകറൻസി പ്രവർത്തിക്കുന്നത് എങ്ങനെ?

   നികുതി കുറയ്ക്കുന്ന കാര്യത്തിൽ കേന്ദ്രസർക്കാരും സംസ്ഥാനങ്ങളും യോജിച്ച് വില വർധന പിടിച്ചുനിർത്താൻ തയ്യാറാകണം. ഇന്ധന വില ജി എസ് ടി പരിധിയിൽ കൊണ്ടു വരുന്നതിന് കേന്ദ്രസർക്കാരിന് എതിർപ്പില്ല. ജി എസ് ടി പരിധിയിൽ വന്നാൽ രാജ്യമാകെ ഒറ്റ വിലയാകും. ഇതുവഴി കേന്ദ്രവും സംസ്ഥാനങ്ങളും വെവ്വേറെ നികുതി പിരിക്കുന്നത് ഒഴിവാക്കാനാകും. എന്നാൽ ഇതിന് സംസ്ഥാനങ്ങൾക്കിടയിൽ സമവായം വേണമെന്ന് കേന്ദ്രമന്ത്രി പറഞ്ഞു.

   Also Read- 1500 കോടി രൂപയുടെ നിക്ഷേപം; ടോറസ് ഡൗണ്‍ടൗണ്‍ ട്രിവാന്‍ഡ്രത്തിന് തുടക്കമിട്ട് മുഖ്യമന്ത്രി

   ഇന്ധനവിലയില്‍ കഴിഞ്ഞ ദിവസം ഏറ്റവും വലിയ പ്രതിദിന വര്‍ധന എണ്ണ കമ്പനികള്‍ പ്രഖ്യാപിച്ചിരുന്നു. തുടർച്ചയായ പതിമൂന്നാം ദിവസമാണ് വില വർധിക്കുന്നത്. പെട്രോളിനും ഡീസലിനും 39 പൈസ വീതമാണ് ഇന്ന് കൂട്ടിയത്. സമീപകാലത്തെ ഏറ്റവും വലിയ വര്‍ധനയാണിത്. ഇതോടെ തിരുവനന്തപുരത്ത് ഡീസലിന് 87 രൂപ കടന്ന് 87 രൂപ ഒരു പൈസയായി. പെട്രോള്‍ 92 രൂപ 46 പൈസയാണ് തിരുവനന്തപുരത്ത് വില. കൊച്ചിയില്‍ ഡീസലിന് 85 രൂപ 40 പൈസയും പെട്രോളിന് 90 രൂപ 74 പൈസയുമായി. ഈ മാസം ഡീസലിന് 4 രൂപ 30 പൈസയും പെട്രോളിന് 3 രൂപ 87 പൈസയുമാണ് കൂടിയത്.

   Also Read-ബിറ്റ് കോയിൻ- ക്രിപ്റ്റോകറൻസി; അറിയേണ്ടതെല്ലാം

   വെള്ളിയാഴ്ച പെട്രോള്‍ ലിറ്ററിന് 31 പൈസയും ഡീസലിന് 35 പൈസയുമാണ് വര്‍ധിച്ചത്. ചൊവ്വാഴ്ച പെട്രോളിന് 34 പൈസയും ഡീസലിന് 33 പൈസയും വര്‍ധിച്ചിരുന്നു. ഫെബ്രുവരി 9 മുതല്‍ 20 വരെയുള്ള പത്ത് ദിവസംകൊണ്ട് ഒരു ലിറ്റര്‍ ഡീസലിന് 4 രൂപ 30 പൈസയും പെട്രോളിന് 3 രൂപ 87 പൈസയുമാണ് വര്‍ധിച്ചത്. ബുധനാഴ്ച രാജ്യത്ത് ആദ്യമായി പെട്രോൾ വില നൂറുകടന്നിരുന്നു. രാജസ്ഥാനിലെ ഗംഗാനഗറിൽ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ പമ്പുകളിൽ അന്ന് പെട്രോൾ വില 100.13 രൂപയിലെത്തിയിരുന്നു. രാജ്യത്തെ ഉയർന്ന ഡീസൽ വില ഒഡീഷയിലെ മൽക്കാൻഗിരിയിൽ അന്നേദിവസം രേഖപ്പെടുത്തി. ലിറ്ററിന് 91.62 രൂപയായിരുന്നു ബുധനാഴ്ചത്തെ നിരക്ക്.
   Published by:Anuraj GR
   First published:
   )}