ഇന്റർഫേസ് /വാർത്ത /Money / PF പിൻവലിക്കുമ്പോഴുള്ള നികുതിയെക്കുറിച്ചറിയാമോ? പഴയ അക്കൗണ്ട് പുതിയതിൽ ലയിപ്പിക്കേണ്ടത് എന്തുകൊണ്ട്?

PF പിൻവലിക്കുമ്പോഴുള്ള നികുതിയെക്കുറിച്ചറിയാമോ? പഴയ അക്കൗണ്ട് പുതിയതിൽ ലയിപ്പിക്കേണ്ടത് എന്തുകൊണ്ട്?

(പ്രതീകാത്മക ചിത്രം)

(പ്രതീകാത്മക ചിത്രം)

വ്യക്തികൾക്ക് അവരുടെ വിരമിക്കൽ കാലത്ത് സ്ഥിരമായ ഒരു വരുമാന സ്രോതസ് ഉണ്ടെന്ന് ഉറപ്പാക്കുക എന്നതാണ് പ്രൊവിഡന്റ് ഫണ്ടിന്റെ പ്രാഥമിക ലക്ഷ്യം

  • News18 Malayalam
  • 1-MIN READ
  • Last Updated :
  • Thiruvananthapuram
  • Share this:

ഉയർന്ന ശമ്പളവും മികച്ച അവസരങ്ങളും ലഭിക്കാൻ വേണ്ടി നമ്മളിൽ പലരും രണ്ടോ മൂന്നോ വർഷം കൂടുമ്പോൾ ജോലി മാറാറുണ്ട്. ഇതിനിടെ നമ്മൾ പലപ്പോഴും പ്രധാനപ്പെട്ട ചില കാര്യങ്ങൾ മറന്ന് പോകും. അത്തരം മറവികൾ ചിലപ്പോൾ കനത്ത നികുതി ബാധ്യതയ്ക്ക് കാരണമായേക്കും. പ്രൊവിഡന്റ് ഫണ്ട് (പിഎഫ്) അക്കൗണ്ടുകളുടെ ഏകീകരണത്തെ കുറിച്ചാണ് പറഞ്ഞ് വരുന്നത്. വിരമിക്കൽ പ്രായം എത്തുമ്പോൾ ജീവനക്കാർക്ക് സാമ്പത്തിക സഹായം നൽകാൻ ഉദ്ദേശിച്ചുകൊണ്ട് ജീവനക്കാനും തൊഴിലുടമയും അടയ്ക്കുന്ന ഒരു നിശ്ചിത തുകയാണ് ഇത്. വ്യക്തികൾക്ക് അവരുടെ വിരമിക്കൽ കാലത്ത് സ്ഥിരമായ ഒരു വരുമാന സ്രോതസ് ഉണ്ടെന്ന് ഉറപ്പാക്കുക എന്നതാണ് പ്രൊവിഡന്റ് ഫണ്ടിന്റെ പ്രാഥമിക ലക്ഷ്യം.

നിങ്ങൾ ഒരു ജോലി ആരംഭിക്കുമ്പോൾ നിങ്ങൾക്ക് EPFO (എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ) ൽ നിന്ന് ഒരു യൂണിവേഴ്സൽ അക്കൗണ്ട് നമ്പർ (UAN) ലഭിക്കും. നിങ്ങളുടെ തൊഴിലുടമ ഈ യുഎഎൻ നമ്പറനുസരിച്ച് ഒരു പിഎഫ് അക്കൗണ്ട് തുറക്കുകയും നിങ്ങളും നിങ്ങളുടെ കമ്പനിയും എല്ലാ മാസവും അതിലേക്ക് ഒരു നിശ്ചിത തുക നൽകുകയും ചെയ്യുന്നു. നിങ്ങൾ ജോലി മാറുമ്പോൾ നിങ്ങളുടെ യുഎഎൻ പുതിയ തൊഴിലുടമയ്ക്ക് നൽകുന്നു. തുടർന്ന് അതേ യുഎഎൻ പ്രകാരം മറ്റൊരു പിഎഫ് അക്കൗണ്ട് തുറക്കും. പുതിയ തൊഴിലുടമ അടക്കേണ്ട പിഎഫ് വിഹിതം ഈ പുതിയ അക്കൗണ്ടിലേക്ക് അടക്കും. ഇത്തരം സാഹചര്യങ്ങളിൽ നിങ്ങളുടെ പഴയ പിഎഫ് അക്കൗണ്ട് പുതിയതുമായി ലയിപ്പിക്കേണ്ടത് അത്യാവശ്യമാണ്.

Also read: ITR | ആദായ നികുതി റീഫണ്ട് സ്റ്റാറ്റസ് ഓൺലൈനായി പരിശോധിക്കുന്നത് എങ്ങനെ?

പിഎഫ് തുക പിൻവലിക്കാനുള്ള നിയമം

നിയമം അനുസരിച്ച് ഒരു കമ്പനിയിൽ നിങ്ങൾ തൊഴിലെടുത്ത കാലാവധി അഞ്ച് വർഷത്തിൽ താഴെയും നിങ്ങളുടെ പിഎഫ് അക്കൗണ്ടിലെ മൊത്തം നിക്ഷേപം 50,000 രൂപയിൽ താഴെയുമാണെങ്കിൽ തുക പിൻവലിക്കുമ്പോൾ നികുതി അടയ്‌ക്കേണ്ടതില്ല. അതേസമയം തുക 50,000 രൂപയിൽ കൂടുതലാണെങ്കിൽ 10 ശതമാനം നികുതി (ടിഡിഎസ്) ബാധകമാകും. നേരെമറിച്ച് നിങ്ങൾ അഞ്ച് വർഷത്തെ സേവനം പൂർത്തിയാക്കിയിട്ടുണ്ടെങ്കിൽ നിങ്ങളുടെ പിഎഫ് ഫണ്ടുകൾ പിൻവലിക്കുന്നതിന് നികുതി ഈടാക്കില്ല.

പിഎഫ് അക്കൗണ്ടുകൾ ലയിപ്പിച്ചില്ലെങ്കിൽ എന്ത് സംഭവിക്കും ?

നിങ്ങളുടെ പിഎഫ് അക്കൗണ്ടുകൾ ലയിപ്പിക്കുന്നതിലൂടെ നിങ്ങളുടെ യുഎഎൻ നിങ്ങളുടെ ജോലിയിലെ എക്‌സ്‌പീരിയൻസുകളെ ഏകീകരിക്കും. നിങ്ങൾ മൂന്ന് വ്യത്യസ്ത കമ്പനികളിൽ ഓരോന്നിലും 2 വർഷം ജോലി ചെയ്യുകയും നിങ്ങളുടെ പിഎഫ് അക്കൗണ്ടുകൾ ലയിപ്പിക്കുകയും ചെയ്തിട്ടുണ്ടെങ്കിൽ നിങ്ങളുടെ മൊത്തം എക്സ്പീരിയൻസ് ആറ് വർഷമായി കണക്കാക്കും എന്നാണ് ഇതിനർത്ഥം. നിങ്ങളുടെ പിഎഫ് അക്കൗണ്ടുകൾ ലയിപ്പിച്ചില്ലെങ്കിൽ ഓരോ കമ്പനിയുടെയും കാലാവധി പ്രത്യേകം പ്രത്യേകം പരിഗണിക്കും. അങ്ങനെ പി എഫ് അക്കൗണ്ടുകൾ ലയിപ്പിക്കാതെ പണം പിൻവലിക്കാൻ നിങ്ങൾ തീരുമാനിക്കുകയാണെങ്കിൽ ഓരോ കമ്പനിയുടെയും രണ്ട് വർഷത്തെ പ്രവർത്തന കാലാവധി പ്രത്യേകമായി പരിഗണിക്കപ്പെടുകയും ഓരോന്നിനും 10 ശതമാനം വീതം ടിഡിഎസ് കൊടുക്കേണ്ടി വരികയും ചെയ്യും. ഈ നികുതി നഷ്ടം ഒഴിവാക്കാൻ നിങ്ങളുടെ പി എഫ് അക്കൗണ്ടുകൾ ലയിപ്പിച്ച് ഒന്നാക്കുകയാണ് ചെയ്യേണ്ടത്.

First published:

Tags: Employee Provident Fund, Provident fund