Nasscom| നാസ്‌കോം തലപ്പത്ത് രണ്ട് മലയാളികൾ
- Published by:ASHLI
- news18-malayalam
Last Updated:
സീമെൻസ് ഇന്ത്യ, ടൈറ്റാൻ എന്നിവയുടെ ബോർഡ് മെമ്പറും ഇന്തോ ജർമൻ ചേംബർ ഓഫ് കൊമേഴ്സ് സ്റ്റിയറിങ് കമ്മിറ്റി അംഗവുമാണ് സിന്ധു ഗംഗാധരൻ.
നാസ്‌കോം തലപ്പത്ത് ഇനി രണ്ടു മലയാളികൾ. സാപ് ലാപ്സ് എംഡിയും മലയാളിയുമായ സിന്ധു ഗംഗാധരനെ നാസ്‌കോം ചെയർപേഴ്സണായും രാജേഷ് നമ്പ്യാരെ പ്രസിഡന്റായും തിരഞ്ഞെടുത്തു. കൊഗ്നിസെന്റ് മുൻ സി.എം.ഡി.യും നാസ്‌കോം പ്രസിഡന്റ് സ്ഥാനത്തേക്ക് നാമ നിർദ്ദേശം ചെയ്യപ്പെട്ട രാജേഷ് നമ്പ്യാരിൽ നിന്നും സിന്ധു ഗംഗാധരൻ ചുമതല ഏറ്റെടുക്കും. സീമെൻസ് ഇന്ത്യ, ടൈറ്റാൻ എന്നിവയുടെ ബോർഡ് മെമ്പറും ഇന്തോ ജർമൻ ചേംബർ ഓഫ് കൊമേഴ്സ് സ്റ്റിയറിങ് കമ്മിറ്റി അംഗവുമാണ് സിന്ധു ഗംഗാധരൻ.
ടെക്‌നോളജി ഹ്യൂമനിസ്റ്റായി പരക്കെ അംഗീകരിക്കപ്പെട്ട സിന്ധു ഇന്ന് സാങ്കേതികവിദ്യയിലെ മുൻനിര ശബ്ദങ്ങളിൽ ഒന്നാണ്. ആഗോളതലത്തിൽ SAP യുടെ ഏറ്റവും വലിയ ഗവേഷണ-വികസന കേന്ദ്രമായ SAP ലാബ്‌സ് ഇന്ത്യയെ നയിക്കുന്ന ആദ്യ വനിത എന്ന നിലയിൽ, ബാംഗ്ലൂർ, ഗുഡ്ഗാവ്, പൂനെ, ഹൈദരാബാദ്, മുംബൈ എന്നീ അഞ്ച് കേന്ദ്രങ്ങളിലെയും ഉൽപ്പന്ന വികസനത്തിൻ്റെയും നവീകരണത്തിൻ്റെയും മേൽനോട്ടം വഹിക്കുന്നതിൻ്റെ ഉത്തരവാദിത്തം സിന്ധുവിനാണ്.
നാഷണൽ അസോസിയേഷൻ ഓഫ് സോഫ്റ്റ്‌വെയർ ആൻഡ് സർവീസ് കമ്പനീസ് ( നാസ്‌കോം ) എന്നത് ഒരു ഇന്ത്യൻ സർക്കാരിതര ട്രേഡ് അസോസിയേഷനും അഡ്വക്കസി ഗ്രൂപ്പുമാണ്. പ്രധാനമായും ഇന്ത്യൻ സാങ്കേതിക വ്യവസായത്തെ സേവിക്കുന്നു. ബിസിനസ് പ്രമോഷൻ, നെറ്റ്‌വർക്കിംഗ്, നയ പരിഷ്‌കാരങ്ങൾ എന്നിവയാണ് ഇതിന്റെ പ്രധാന സേവനങ്ങൾ. 1988-ൽ സ്ഥാപിതമായ നാസ്‌കോം ഒരു ലാഭേച്ഛയില്ലാത്ത സ്ഥാപനമായാണ് പ്രവർത്തിക്കുന്നത്. ഇന്ത്യൻ സാങ്കേതിക മേഖലയിലെ ഒരു സുപ്രധാന കണ്ണിയായി നാസ്‌കോം സേവനമനുഷ്ടിക്കുന്നു.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,Delhi
First Published :
August 27, 2024 11:56 AM IST